"ബുഖാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഉസ്ബെകിസ്താനിലെ വലിപ്പമേറിയ അഞ്ചാമത്തെ നഗരമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) ഉസ്ബെകിസ്താനിലെ നഗരങ്ങൾ എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js
വരി 1:
ഉസ്ബെകിസ്താനിലെ വലിപ്പമേറിയ അഞ്ചാമത്തെ നഗരമാണ് ബുഖാറ ({{lang-fa|بُخارا}}; {{lang-tg|Бухоро}}; {{lang-uz|'''Buxoro''' / Бухоро}}). ബുഖാറ പ്രവിശ്യ്യൗടെ തലസ്ഥാനമായ ഇവിടത്തെ ജനസംഖ്യ 263,400 (2009-ലെ കാനേഷുമാരി പ്രകാരം) ആണ്. കുറഞ്ഞത് 5 സഹസ്രാബ്ദക്കാലത്തിന്റെയെങ്കിലും ജനവാസചരിത്രം ബുഖാറ മേഖലക്കുണ്ട്. അലക്സാണ്ടറുടെ കാലത്താണ് ഇവിടത്തെ നഗരം സ്ഥാപിക്കപ്പെട്ടത്. പട്ടുപാതയിൽ സ്ഥിതി ചെയ്തിരുന്ന ഈ നഗരം, വ്യാപാരത്തിന്റേയും പാണ്ഡിത്യത്തിന്റേയും സംസ്കാരത്തിന്റേയും മതത്തിന്റേയും കേന്ദ്രമായിരുന്നു. നിരവധി പള്ളികളും, മദ്രസകളൂം അടങ്ങിയ ബുഖാറയിലെ ചരിത്രകേന്ദ്രം, യുനെസ്കോയുടെ ലോക പൈതൃകസ്ഥാനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബുഖാറയിലെ ഭൂരിപക്ഷം ജനങ്ങളും താജിക് വംശജരാണ് പക്ഷേ കാലങ്ങളായി ജൂതരടക്കമുള്ള മറ്റു ന്യൂനപക്ഷവിഭാഗങ്ങളുടെ സാന്നിധ്യവും ഇവിടെയുണ്ട്.
 
[[Category:ഉസ്ബെകിസ്താനിലെ നഗരങ്ങൾ]]
"https://ml.wikipedia.org/wiki/ബുഖാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്