"ഇഗ് നോബൽ സമ്മാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Ig Nobel Prize}}
[[പ്രമാണം:Frog diamagnetic levitation.jpg|right|thumb|200px|Flying frog. A live frog is [[Magnetic levitation|magnetically levitated]], an experiment that earned André Geim from the [[University of Nijmegen]] and Sir [[Michael Berry]] from [[Bristol University]] the 2000 Ig Nobel Prize in physics.]]
[[നോബൽ സമ്മാനം|നോബൽ സമ്മാനത്തിന്‌]] പാരഡി എന്ന രീതിയിൽ ആണ്‌ '''ഇഗ് നോബൽ സമ്മാനം''' നൽകുന്നത്. യഥാർത്ഥ നോബൽ സമ്മാനം പ്രഖ്യാപിക്കുന്ന [[ഒക്ടോബർ|ഒക്ടോബറിൽ]] തന്നെയാണ്‌ ഈ സമ്മാനവും പ്രഖ്യാപിക്കുന്നത്. ''ജനങ്ങളെ ആദ്യം ചിരിപ്പിക്കുകയും,പിന്നീട് ചിന്തിപ്പിക്കുകയും'' ചെയ്യുന്ന "അസാധാരണവും ഭാവനാത്മകവും "ആയ പത്ത് ഗവേഷണങ്ങളാണ് ഓരോ വർഷവും ഈ പുരസ്ക്കാരത്തിനു ഇരയാവുന്നത്.
അസംബ്ന്ധം എന്ന് വിശേഷിക്കപ്പെട്ടേക്കാവുന്നവയാണ് ഗവേഷണ പ്രമേയങ്ങളിൽ ഏറെയും. സമ്മാനം ഹാസ്യാത്മകമാണെങ്കിലും നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഗവേഷണങ്ങൾ എല്ലാം തന്നെ യാഥാർത്ഥ പ്രബന്ധങ്ങൾ ആയിരിക്കേണ്ടതുണ്ട് അവാർഡിനു പരിഗണിക്കപ്പെടാൻ.<br />
==പുരസ്ക്കാര ദാതാക്കൾ==
ഇംപ്രോബബിൾ റിസർച്ച് (improbable research) എന്ന സംഘടനയാണ് ഈ പുരസ്ക്കാരത്തിന്റെ ഉപജ്ഞാതാക്കൾ.അസംഭവ്യമെന്നു കരുതപ്പെടാവുന്ന ഗവേഷണങ്ങളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കലും ചിലപ്പോൾ അത്തരത്തിലുള്ള പരീകഷണങ്ങൾ സ്വയം നടത്തിനോക്കുകയും ചെയ്യുന്ന വരാണ് ഇംപ്രോബബിൾ റിസർച്ച് പ്രവർത്തകർ. 1991ൽ ആവർത്തിക്കപ്പെടരുതാത്ത കണ്ടുപിടിത്തങ്ങൾക്ക് പുരസ്ക്കാരം നൽകികൊണ്ടാണ് ഇഗ് നോബിൾ സമ്മാനത്തിന്റെ തുടക്കം.പരമ്പരാഗത നൊബേൽ സമ്മാനമേഖലകളായ ഫിസിക്സ്, കെമിസ്ട്രി, വൈദ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം, സാഹിത്യം, സമാധാനം എന്നിവയ്ക്ക് പുറമേ, ഗണിതശാസ്ത്രം, മൃഗവൈദ്യം,പൊതുജനാരോഗ്യം, മാനേജ്മെന്റ്,എഞ്ചിനീറിംഗ്, ഗതാഗതം, തുടങ്ങിയ നിരവധി പുരസ്ക്കാര ഇനങ്ങൾ ഇഗ് നോബലിനുണ്ട്.
===സമ്മാനദാനം===
യഥാർത്ഥ നോബൽ സമ്മാനം പ്രഖ്യാപിക്കുന്ന [[ഒക്ടോബർ|ഒക്ടോബറിൽ]] തന്നെയാണ്‌ ഈ ഹാസ്യാനുകരണ ചടങ്ങും നടത്തുന്നത്.ഹാർവാർഡ് സർവ്വകലാശാലയിലെ സാൻഡേഴ്സ് തിയറ്ററിൽ വർണ്ണശബളമായ ഹാസ്യാന്തരീകഷത്തിലാണ് സമ്മാനദാനം.
പുരസ്ക്കാരം ജേതാക്കൾക്ക് സമ്മാനിക്കുന്നത് യഥാർതഥ നൊബേൽ പുരസ്ക്കാര ജേതാക്കളാണ്.ഏതൊരു അന്താരാഷ്ട്ര പുരസ്ക്കാര ചടങ്ങിനും ലഭിക്കുന്ന മാധ്യമ ശ്രദ്ധയും , ജനശ്രദ്ധയും ഇഗ് നൊബെൽ സമ്മാനത്തിനുൻ ലഭിക്കുന്നു.
 
 
"https://ml.wikipedia.org/wiki/ഇഗ്_നോബൽ_സമ്മാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്