"ഗലാത്തിയാക്കാർക്ക് എഴുതിയ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
 
===ഉപദേശങ്ങൾ===
ലേഖനത്തിന്റെ ആദ്യഭാഗങ്ങളിൽ വിവരിച്ച വിശ്വാസത്തെ പ്രായോഗികജീവിതത്തിൽ പ്രതിഭലിപ്പിക്കുന്നതിനെ സംബന്ധിച്ച നിർദ്ദേശങ്ങളാണ് അവസാനഖണ്ഡത്തിലുള്ളത്. ക്രിസ്തീയ സ്വാതന്ത്ര്യത്തിലേക്കു വിളിക്കപ്പെട്ടിരിക്കുന്നവർ ജഡത്തിന്റെ അഭിലാഷങ്ങൾക്കു വേണ്ടി സ്വാതന്ത്ര്യത്തെ ഉപയോഗിക്കാതെ സ്നേഹത്തിലൂടെ അന്യോന്യം ദാസരായി വർത്തിക്കുക. "നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക" എന്ന ഒറ്റവചനത്തിൽ ദൈവനിയമം മുഴുവൻ അടങ്ങിയിരിക്കുന്നു. ജഡത്തിന്റേയും ആത്മാവിന്റേയും അഭിലാഷങ്ങൾ പരസ്പരവിരുദ്ധങ്ങളായതു കൊണ്ടാണ് മനുഷ്യർക്ക് അവർ ആഗ്രഹിക്കുന്നതു ചെയ്യാൻ കഴിയാതെ വരുന്നത്. ജഡത്തെ അതിന്റെ വികാരങ്ങളോടും മോഹങ്ങളോടും കൂടി കുരിശിൽ തറച്ചവരാണ് ക്രിസ്തുവിനുള്ളവരാകുന്നത്. അതിക്രമം കാട്ടുന്നവരെ ആധ്യാത്മികരായവർ സൗമ്യമായി നേർവഴിയിലാക്കണം. അന്യോന്യം ഭാരം വചിച്ച് ക്രിസ്തുവിന്റെ നിയമം നിറവേറ്റണം. ദൈവവചനം പഠിക്കുന്നവൻ പഠിപ്പിക്കുന്നവനുമായി നല്ലവയെല്ലാം പങ്കുവയ്ക്കണം. എല്ലാവർക്കും നന്മ ചെയ്യണം തുടങ്ങിയ നിർദ്ദേശങ്ങളാണ് ഈ ഭാഗത്ത്.
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/ഗലാത്തിയാക്കാർക്ക്_എഴുതിയ_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്