"ഗലാത്തിയാക്കാർക്ക് എഴുതിയ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
 
===നീതീകരണം===
പരിഛേദനവാദികളുടെ പ്രചരണത്തിനു വശംവദരായതിനു ഗലാത്തിയരെ ശകാരിച്ചുകൊണ്ടാണ് ലേഖനത്തിന്റെ മൂന്നാം അദ്ധ്യയം തുടങ്ങുന്നത്. "ഭോഷന്മാരായ ഗലാത്തിയാക്കാരേ, യേശുക്രിസ്തു നിങ്ങളുടെ കണ്മുൻപിൽ ക്രൂശിതനായി ചിത്രീക്കരിക്കപ്പെട്ടിരിക്കെ, നിങ്ങളെ ആരാണ് ആഭിചാരം ചെയ്തത്" എന്ന് ലേഖകൻ ചോദിക്കുന്നു. ദൈവതിരുമുൻപിലുള്ള നീതീകരണത്തിന്റെ അടിസ്ഥാനം യഹൂദനിയമമല്ല, വിശ്വാസമാണെന്നു സ്ഥാപിക്കാൻ ലേഖകൻ [[പഴയനിയമം|പഴയനിയമത്തിലെ]] അബ്രാഹമിന്റെ ഉദാഹരണം അവതരിപ്പിക്കുന്നു. വിശ്വാസത്തിലൂടെയാണ് അബ്രാഹം നീതീകരിക്കപ്പെട്ടതെന്നതിനാൽ പരിഛേദിതരല്ല, വിശ്വാസമുള്ളവരൊക്കെയാണ് അബ്രാഹമിന്റെ സന്തതികൾ. അബ്രാഹമിനു 430 വർഷങ്ങൾക്കു(3:17) ശേഷം സീനായ് മലയിൽ നൽകപ്പെട്ട യഹൂദനിയമം വിശ്വാസത്തിലൂടെയുള്ള നീതീകരണത്തെക്കുറിച്ചുള്ള പഴയദൈവികവാഗ്ദാനത്തെപഴയ ദൈവികവാഗ്ദാനത്തെ ഇല്ലാതാക്കിയില്ല. ആ വാഗ്ദാനത്തിന്റെ തുടർച്ച അബ്രാഹമിന്റെ സന്തതിയിലൂടെയാണ്. അബ്രാഹമിന്റെ സന്തതിയായ യേശുക്രിസ്തുവിന്റെ വരവോടെ മനുഷ്യർക്ക് യഹൂദനിയമത്തിന്റെ സംരക്ഷണം ആവശ്യമില്ലാതായി. നിയമത്തിന്റേ ആശ്രയത്തിൽ കഴിയുന്നവരെ ലേഖനം, പൂർവപിതാവായ അബ്രാഹമിന് അടിമപ്പെണ്ണായ ഹാഗാറിൽ പിറന്ന സന്തതിയുമായി താരതമ്യം ചെയ്യുന്നു. ആ സന്തതിക്ക് അവകാശം ഒന്നും കിട്ടിയില്ല. "എന്നാൽ സ്വർഗ്ഗീയ [[യെരുശലേം]] സ്വതന്ത്രയാണ്. അവളാണ് നമ്മുടെ അമ്മ"(4:26).{{സൂചിക|൨}}
 
===ഉപദേശങ്ങൾ===
"https://ml.wikipedia.org/wiki/ഗലാത്തിയാക്കാർക്ക്_എഴുതിയ_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്