"ഗലാത്തിയാക്കാർക്ക് എഴുതിയ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
 
===നീതീകരണം===
പരിഛേദനവാദികളുടെ പ്രചരണത്തിനു വശംവദരായതിനു ഗലാത്തിയരെ ശകാരിച്ചുകൊണ്ടാണ് ലേഖനത്തിന്റെ മൂന്നാം അദ്ധ്യയം തുടങ്ങുന്നത്. "ഭോഷന്മാരായ ഗലാത്തിയാക്കാരേ, യേശുക്രിസ്തു നിങ്ങളുടെ കണ്മുൻപിൽ ക്രൂശിതനായി ചിത്രീക്കരിക്കപ്പെട്ടിരിക്കെ, നിങ്ങളെ ആരാണ് ആഭിചാരം ചെയ്തത്" എന്ന് ലേഖകൻ ചോദിക്കുന്നു. ദൈവതിരുമുൻപിലുള്ള നീതീകരണത്തിന്റെ അടിസ്ഥാനം യഹൂദനിയമമല്ല, വിശ്വാസമാണെന്നു സ്ഥാപിക്കാൻ ലേഖകൻ പഴയനിയമത്തിലെ അബ്രാഹമിന്റെ ഉദാഹരണം അവതരിപ്പിക്കുന്നു. വിശ്വാസത്തിലൂടെയാണ് അബ്രാഹം നീതീകരിക്കപ്പെട്ടതെന്നതിനാൽ പരിഛേദിതരല്ല, വിശ്വാസമുള്ളവരൊക്കെയാണ് അബ്രാഹമിന്റെ സന്തതികൾ. അബ്രാഹമിനു 430 വർഷങ്ങൾക്കു(3:17) ശേഷം സീനായ് മലയിൽ നൽകപ്പെട്ട യഹൂദനിയമം വിശ്വാസത്തിലൂടെയുള്ള നീതീകരണത്തെക്കുറിച്ചുള്ള പഴയദൈവികവാഗ്ദാനത്തെ ഇല്ലാതാക്കിയില്ല. ആ വാഗ്ദാനത്തിന്റെ തുടർച്ച അബ്രാഹമിന്റെ സന്തതിയിലൂടെയാണ്. അബ്രാഹമിന്റെ സന്തതിയായ യേശുക്രിസ്തുവിന്റെ വരവോടെ മനുഷ്യർ യഹൂദനിയമത്തിന്റെ പാലനത്തിൽപാലനത്തിന് അധീനരല്ലാതായി. നിയമത്തിന്റേ ആശ്രയത്തിൽ കഴിയുന്നവരെ ലേഖനം, പൂർവപിതാവായ അബ്രാഹമിന് അടിമപ്പെണ്ണായ ഹാഗാറിൽ പിറന്ന സന്തതികളുമായിസന്തതിയുമായി താരതമ്യം ചെയ്യുന്നു. ദാസിപ്പെണ്ണായ ഹാഗാറിൽ പിറന്ന സന്തതിക്ക് അവകാശം ഒന്നും കിട്ടിയില്ല. "എന്നാൽ സ്വർഗ്ഗീയ [[യെരുശലേം]] സ്വതന്ത്രയാണ്. അവളാണ് നമ്മുടെ അമ്മ"(4:26).{{സൂചിക|൨}}
 
===ഉപദേശങ്ങൾ===
"https://ml.wikipedia.org/wiki/ഗലാത്തിയാക്കാർക്ക്_എഴുതിയ_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്