"തിമൂറി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: sco:Timurid dynasty
വരി 76:
== തിമൂറിന്റെ പിൻ‌ഗാമികൾ ==
=== ഷാ രൂഖ് ===
[[File:Shahruch reconstruction.jpg|ലഘു|ഷാ രൂഖിന്റെ പ്രതിമ]]
തിമൂറിന്റെ മരണശേഷം സാമ്രാജ്യത്തിന്റെ പിന്തുടർച്ചാവകാശത്തിനായുള്ള ചില കലഹങ്ങൾക്കു ശേഷം തിമൂറിന്റെ നാലാമത്തെ പുത്രനായിരുന്ന ഷാ രൂഖ്, സാമ്രാജ്യാധിപനായി. മുൻപ് ഇദ്ദേഹം 1397 മുതൽ തന്റെ പിതാവിന്റെ കീഴിൽ [[ഖുറാസാൻ]], [[സിസ്താൻ]], കാസ്പിയനു തെക്കുള്ള [[മസന്ദരാൻ]] എന്നീ പ്രവിശ്യകളുടെ ഭരണകർത്താവായിരുന്നു. 1409 മുതൽ 1447 വരെയായിരുന്നു ഷാ രൂഖിന്റെ ഭരണകാലം. സമർഖണ്ഡിൽ തന്റെ പുത്രൻ ഉലൂഘ് ബെഗിനെ ഭരച്ചുമതലയേൽപ്പിച്ച് വടക്കുപടിഞ്ഞാറൻ അഫ്ഗാനിസ്താനിലെ [[ഹെറാത്ത്]] തലസ്ഥാനമാക്കിയായിരുന്നു ഷാ രൂഖ് ഭരണം നടത്തിയിരുന്നത്. ഷാ രൂഖിന്റേയും അദ്ദേഹത്തിന്റെ പിൻ‌ഗാമികളുടേയും ഭരണകാലത്ത് ഹെറാത്ത് ഒരു മികച്ച സാംസ്കാരികകേന്ദ്രമായി വളർന്നു. ചൈനയിലേയും ഉത്തരേന്ത്യയിലേയും ഇന്ത്യൻ ഭരണാധികാരികളുമായി നയതന്ത്രബന്ധവും ഷാ രൂഖ് സ്ഥാപിച്ചു. കുറച്ചു കാലത്തേക്കെങ്കിലും ദില്ലിയിലേയും ഒട്ടോമൻ തുർക്കിയിലേയും ഭരണാധികാരികൾ ഷാ രൂഖിന്റെ സാമന്തരായിരുന്നു<ref name=afghans13/>.
 
"https://ml.wikipedia.org/wiki/തിമൂറി_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്