"ഹെറാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,321 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
ഷാരൂഖിന്റെ പിൻ‌ഗാമിയായിരുന്ന ഉലൂഘ് ബെഗ് സമർഖണ്ഡ് കേന്ദ്രീകരിച്ചായിരുന്നു ഭരണം നടത്തിയതെങ്കിലും ഉലൂഘ് ബെഗിന്റേയും പുത്രൻ അബ്ദ് അൽ ലത്തീഫിന്റേയും ഭരണം വളരെക്കുറച്ചുകാലമേ നീണ്ടുനിന്നുള്ളൂ. പിന്നീട് 1455-ൽ തിമൂറിന്റെ ഒരു പേരക്കുട്ടിയുടെ പുത്രനായിരുന്ന അബു സൈദ്, ഹെറാത്തിൽ ഭരണം ഏറ്റെടുത്തെങ്കിലും ഇദ്ദേഹവും കൊല്ലപ്പെട്ടു. ഇതേത്തുടർന്ന് ഹെറാത്തിൽ അധികാരമേറ്റ സുൽത്താൻ ഹുസൈൻ ഇബ്ൻ ബൈഖാറ ദീർഘനാൾ (1469-1506) ഹെറാത്തിൽ ഭരണം നടത്തുകയും ഭരണക്രമം പുനഃസ്ഥാപിക്കുകയും ചെയ്തു.<ref name=afghans13/>
 
=== പതിനഞ്ചാം നൂറ്റാണ്ടിനു ശേഷം ===
=== പതിനാറ് പതിനേഴ് നൂറ്റാണ്ടുകൾ ===
1507-ൽ ഹെറാത്ത് ഉസ്ബെക്കുകളായ [[ഷൈബാനി രാജവംശം|ഷൈബാനി രാജവംശത്തിലെ]] മുഹമ്മദ് ഷൈബാനി ഖാൻ ആക്രമിച്ചു കീഴടക്കി. എന്നാൽ മുൻ‌കാല അധിനിവേശങ്ങൾ പോലെ നഗരം കൊള്ളയടിച്ച് നശിപ്പിക്കാൻ ഷൈബാനികൾ ശ്രമിച്ചില്ല. ഇവരുടെ സമീപനം വളരെ മാന്യമായിരുന്നു. മുൻ ഹെറാത്തി ഉദ്യോഗസ്ഥരെ തത്സ്ഥാനത്തുതന്നെ നിയമിച്ച് ജനജീവിതം സാധാരണഗതിയിൽ തുടരാൻ അനുവദിക്കുകയും നഗരവാസികളീൽ നിന്നും കരം മാത്രം പിരിക്കുകയും ചെയ്തു.
 
1510-ൽ ഉസ്ബെക്കുകളെ പരാജയപ്പെടുത്തി പേർഷ്യയിലെ [[സഫവി സാമ്രാജ്യം|സഫവികൾ]] ഹെറാത്ത് കൈക്കലാക്കി. പതിനാറും പതിനേഴും നൂറ്റാണ്ടുകളിൽ ഹെറാത്ത്, സഫവികളുടെ നിയന്ത്രണത്തിലായിരുന്നു. എങ്കിലും ഉസ്ബെക്കുകൾ ഇവിടെ ഇടക്കിടെ ആക്രമണങ്ങൾ നടത്തിക്കൊണ്ടിരുന്നു. ഇടക്ക് ചില അവസരങ്ങളിൽ ഹെറാത്ത് ഉസ്ബെക്ക് നിയന്ത്രണത്തിലാകുകയും ചെയ്തിട്ടുണ്ട്. പേർഷ്യക്കാരുടെ നിയന്ത്രണത്തിലായതോടെ മുൻപ് അധികവും [[സുന്നി|സുന്നികളായിരുന്ന]] ഹെറാത്തിലെ തദ്ദേശീയർ, [[ഷിയാ]] വിശ്വാസത്തിലേക്ക് ക്രമേണ മാറി<ref name=afghans14>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|14-Towards the Kingdom of Afghanistan|pages=214–215|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
 
പതിനേഴാം നൂറ്റാണ്ടിന്റെ അവസാനവും പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിലും, ഹെറാത്ത്, [[അബ്ദാലി]] പഷ്തൂണുകളുടെ കേന്ദ്രമായി.<ref name=afghanI1/> 17161715/16-ൽ [[അബ്ദാലി|അബ്ദാലികൾ]] പേർഷ്യക്കാരിൽ നിന്നും ഹെറാത്ത് പിടിച്ചടക്കി.<ref name=afghanI5>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part - I The Country of Hindu Kush , Chapter V - The Mogul Empire (1504-1747)|pages=39|url=}}</ref> പിന്നീട് 1732-ൽ [[നാദിർ ഷാ]] വീണ്ടും ഹെറാത്ത് പിടീച്ചടക്കിയെങ്കിലും ഷായുടെ മരണശേഷം, 1747-ൽ [[അഹ്മദ് ഷാ അബ്ദാലി|അഹ്മദ് ഷാ അബ്ദാലിയുടെ]] നേതൃത്വത്തിലുള്ള [[ദുറാനി സാമ്രാജ്യം|ദുറാനി സാമ്രാജ്യത്തിന്റെ]] കീഴിലായി. ഏതാണ്ട് 70 വർഷത്തിനു ശേഷം ദുറാനി സാമ്രാജ്യം ശീഥിലമാകുമ്പോൾ രാജവംശത്തിന്റെ അവസാന അഭയകേന്ദ്രമായിരുന്നു ഹെറാത്ത്. 1818-ൽ [[മഹ്മൂദ് ഷാ ദുറാനി|മഹ്മൂദ് ഷാ ദുറാനി]], ഹെറാത്തിൽ അഭയം തേടുകയും ഹെറാത്തിൽ നിന്നും ഭരണം തുടരുകയും ചെയ്തു. മഹ്മൂദിന്‌ശേഷം പുത്രൻ [[കമ്രാൻ ദുറാനി|കമ്രാൻ]] ഇവിടെ നിന്നും ഭരണം നടത്തി.
 
=== ചരിത്രാവശിഷ്ടങ്ങൾ ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/877927" എന്ന താളിൽനിന്ന് ശേഖരിച്ചത്