"ഹെറാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

377 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
=== തിമൂറി സാമ്രാജ്യകാലം ===
{{main|തിമൂറി സാമ്രാജ്യം}}
പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ [[തിമൂർ|തിമൂറിന്റെ]] മരണശേഷം, അദ്ദേഹത്തിന്റെ മകൻ ഷാ രൂഖിന്റെ ഭരണകാലത്ത് ഹെറാത്ത് [[തിമൂറി സാമ്രാജ്യം|തിമൂറി സാമ്രാജ്യത്തിന്റെ]] തലസ്ഥാനമായിരുന്നു. ഷാ രൂഖിന്തേയ്യും അദ്ദേഹത്തിന്റെ പിൻ‌ഗാമികളുടേയും (പ്രത്യേകിച്ച് [[ഹുസൈൻ ബൈഖാറ|ഹുസൈൻ ബൈഖാറയുടെ]]) ഭരണകാലത്ത് ഹെറാത്ത് ഒരു മികച്ച സാംസ്കാരികകേന്ദ്രമായി വളർന്നു.<ref name=afghans13/><ref name=afghanII5>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part II - The Kingdom of Afghanistan, Chapter V The Struggle for Herat|pages=82|url=}}</ref>
 
പതിനഞ്ചാം നൂറ്റാണ്ട്, ഹെറാത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഐശ്വര്യസമ്പൂർണ്ണമായ കാലമായിരുന്നെന്ന് വിലയിരുത്തപ്പെടുന്നു. ഇക്കാലത്ത് നിരവധി കലാകാരന്മാരും സാഹിത്യകാരന്മാരും ചിന്തകരും കരകൗശലവിധഗ്ദ്ധരും ഹെറാത്തിലേക്ക് ആകർഷിക്കപ്പെട്ടു. മുൻപ് മംഗോളിയൻ ആക്രമണങ്ങളിൽ തകർന്ന ഈ മേഖലയിലെ വ്യാപാരം മുൻ‌കാലങ്ങളിലെപ്പോലെ വീണ്ടും സജീവമായി. ഹെറാത്തിലെ കോട്ട ഷാ രൂഖിന്റെ കൽപ്പനപ്രകാരം പുതുക്കി നിർമ്മിക്കപ്പെട്ടു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/877924" എന്ന താളിൽനിന്ന് ശേഖരിച്ചത്