"കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
 
==പശ്ചാത്തലം==
[[ചിത്രം:Acrocorinto.jpg|thumb|250px|left|പുരാതന കോറിന്ത് നഗരത്തിന്റെ നഷ്ടശിഷ്ടങ്ങൾ]]
 
[[ഏഷ്യ|ഏഷ്യയ്ക്കും]] പശ്ചിമ [[യൂറോപ്പ്|യൂറോപ്പിനും]] ഇടയിലുള്ള വ്യാപാരപ്രവാഹത്തിലെ ഒരു പ്രധാന കണ്ണിയായ തുറമുഖവും പൗരസ്ത്യ റോമാസാമ്രാജ്യത്തിലെ മുഖ്യനഗരങ്ങളിലൊന്നും ആയിരുന്ന കോറിന്ത് ഒട്ടേറെ ദേശീയതകളുടേയും സംസ്കാരങ്ങളുടേയും സംഗമസ്ഥാനമായിരുന്നു. അവിടേക്കുള്ള തന്റെ രണ്ടു വർഷം ദീർഘിച്ച സന്ദർശനത്തിനിടെ [[പൗലോസ് അപ്പസ്തോലൻ|പൗലോസ്]] [[ക്രിസ്തുമതം|ക്രിസ്തുമതത്തിലേക്കു]] പരിവർത്തനം ചെയ്തവർ മുഖ്യമായും [[ഗ്രീസ്|ഗ്രീക്കുകർ]] ആയിരുന്നു. ഈ കത്തിന്റെ രചനയ്ക്ക് കുറേ മുൻപു നടത്തിയ ഒരു രണ്ടാം സന്ദർശനത്തിൽ (2 കോറിന്ത്യർ 12:14; 13:1) അദ്ദേഹം അവിടത്തെ സഭയിലെ പ്രശ്നങ്ങൾ മനസ്സിലാക്കുകയും (2 കോറിന്ത്യർ 2: 1; 13: 2), മടങ്ങി വന്നശേഷം, ഇപ്പോൾ നഷ്ടപ്പെട്ടുപോയ മറ്റൊരു കത്ത് എഴുതുകയും ചെയ്തിരുന്നു. (1 കോറിന്ത്യർ. 5: 9). സഭാനേതാവായ അപ്പോളോസും (അപ്പസ്തോലനടപടികൾ 18: 27), ഒരു പക്ഷേ പത്രോസും (1 കോറിന്ത്യർ 1: 12), [[യെരുശലേം|യെരുശലേമിലെ]] സഭയിൽ നിന്നുള്ള പ്രശംസാപത്രങ്ങളുമായി ചില യഹൂദക്രിസ്ത്യാനികളും അവരെ സന്ദർശിച്ചിരുന്നു.(1 കോറിന്ത്യർ 1: 12; 2 കോറിന്ത്യർ 3:1; 5:16; 11:23).