"കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42:
 
===തീഷ്ണസംവാദം===
ഈ ലേഖനത്തിന്റെ ശൈലി ഒൻപതാം അദ്ധ്യായത്തിന്റെ തുടക്കത്തിൽ യാതൊരു മുന്നറിയിപ്പും ഇല്ലാതെ പെട്ടന്നു മാറുന്നതു കാണാം. അതിനാൽ തുടർന്നു വരുന്ന മൂന്നദ്ധ്യായങ്ങൾ മറ്റൊരു ലേഖനത്തിന്റെ ഭാഗമാണെന്നും ഈ ലേഖനത്തിന്റെ തുടക്കത്തിൽ പറയുന്ന കണ്ണുനീരിന്റെ കത്തിന്റെ ഭാഗമായിരിക്കാം ഒരുപക്ഷേ ഇതെന്നും കരുതുന്നവരുണ്ട്. ഈ നാലദ്ധ്യായങ്ങളിൽ (9-13) ലേഖകൻ തീഷ്ണമായ സംവാദശൈലിയിൽ, സ്വന്തം പ്രേഷിതവേലയെ ന്യായീകരിക്കുന്നു. സാത്താൻ പ്രകാശത്തിന്റെ മാലാഖയായി വേഷം കെട്ടുന്നതുപോലെ വേഷം കെട്ടുന്ന "കപട അപ്പസ്തോലന്മാരാണ്" ഇവിടെ പൗലോസിന്റെ വിമർശനത്തിന് മുഖ്യമായും വിഷയീഭവിക്കുന്നത്. ലേഖനത്തിന്റെ ഈ ഖണ്ഡത്തിലെ ചില ഭാഗങ്ങൾ വിഡ്ഡിയുടെ പ്രഭാഷണം(fool's speech) എന്നറിയപ്പെടുന്നു:
 
{{Cquote|ആരെങ്കിലും എന്തിനെക്കുറിച്ചെങ്കിലും വീമ്പിളക്കുന്നെങ്കിൽ ഞാനും അതേക്കുറിച്ചു വീമ്പിളക്കുന്നു. അവർ അബ്രാഹിമിയരാണോ? ഞാനും അങ്ങനെ തന്നെ. അവർ ഇസ്രായേൽക്കാരാണോ? ഞാനും അങ്ങനെ തന്നെ. ...അവർ ക്രിസ്തുവിന്റെ ദാസരാണോ? ഞാൻ ഭ്രാന്തനെപ്പോലെ പായുകയാണ്; ഞാൻ കൂടുതൽ മികച്ച ദാസനാണ്; കൂടുതൽ പണിയെടുത്തവൻ, കൂടുതൽ പ്രാവശ്യം തടവിലാക്കപ്പെട്ടവൻ, ഏറെ തല്ലുകൊണ്ടവൻ, പലവട്ടം മരണത്തിന്റെ വക്കിൽ എത്തിയവൻ! യഹൂദരിൽ നിന്നു നാല്പതു ചാട്ടയടി, ഒന്നുകുറയെ, അഞ്ചു പ്രാവശ്യം ഞാൻ കൊണ്ടു. മൂന്നു വട്ടം വടികൊണ്ടുള്ള അടിയേറ്റു, ഒരിക്കൽ കല്ലെറിയപ്പെട്ടു. മൂന്നു പ്രാവശ്യം കപ്പലപകടത്തിൽ പെട്ടു. ഒരു രാവും പകലും കടലിൽ ഒഴുകി നടന്നു.(11:21-25)}}
 
==അവലംബം==