"കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
==ഉള്ളടക്കം==
ആരംഭത്തിലെ അഭിവാദനത്തിനും (1:1-11) സമാപനാശീർവാദത്തിനും(13:11-14) പുറമേ ഈ കൃതിയിൽ മൂന്നു ഖണ്ഡങ്ങൾ കണ്ടെത്താനാകും. (:<ref name="bible.org"/> ഈ ഖണ്ഡങ്ങളോരോന്നും അതിലും ചെറിയ ഉപഖണ്ഡങ്ങൾ ചേർന്നുണ്ടായതായിരിക്കാനും മതി.
 
===ന്യായവാദം===
അദ്യത്തെ ഏഴദ്ധ്യായങ്ങൾ ചേർന്ന ആദ്യഖണ്ഡത്തിൽ ലേഖകൻ തന്റെ പ്രവർത്തികളേയും പ്രേഷിതദൗത്യത്തേയും സൗമ്യമായി ന്യായീകരിക്കുകയും കോറിന്തിയരോടുള്ള സ്നേഹം എടുത്തു പറയുകയും ചെയ്യുന്നു. ആരംഭത്തിൽ, കോറിന്തിലെ സഭയുടെ നേരേയുള്ള തന്റെ സമീപകാലപെരുമാറ്റത്തെ ന്യായീകരിക്കുന്ന പൗലൊസ് അവിടേക്കുള്ള തന്റെ വേദന നിറഞ്ഞ രണ്ടാം സന്ദർശനത്തെയും തുടർന്ന് താൻ എഴുതിയ "കണ്ണുനീരിന്റെ കത്തിന്റേയും" കാര്യം എടുത്തുപറയുന്നു. സ്വന്തം ശുശ്രൂഷയുടെ ദൈവശാസ്ത്രത്തിന്റെ ദീർഘമായ വിശദീകരണമാണ് ലേഖകൻ പിന്നീടു നടത്തുന്നത്. തന്റെ നേരേ ഹൃദയം തുറക്കാൻ പിതൃസമാനമായ വാത്സല്യത്തോടെ കോറിന്തിയരോടു നടത്തുന്ന അഭ്യർത്ഥനയിലും, നേരത്തേ എഴുതിയ കണ്ണുനീരിന്റെ കത്തിനുണ്ടായ നല്ല പ്രതികരണത്തെക്കുറിച്ചു കേട്ടറിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ചുമാണ് ലേഖനത്തിന്റെ ഈ ഭാഗത്തിന്റെ ഊഷ്മളമായ സമാപനം.
ഒന്നാം അദ്ധ്യായം 12-ആം വാക്യം മുതൽ 7-ആം അദ്ധ്യായം അവസാനവാക്യം വരെയുള്ള ഈ ആദ്യഖണ്ഡത്തിൽ ലേഖകൻ തന്റെ പ്രവർത്തികളേയും പ്രേഷിതദൗത്യത്തേയും സൗമ്യമായി ന്യായീകരിക്കുകയും കോറിന്തിയരോടുള്ള സ്നേഹം എടുത്തു പറയുകയും ചെയ്യുന്നു.
 
===യെരുശലേമിനുള്ള സഹായം===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/876852" എന്ന താളിൽനിന്ന് ശേഖരിച്ചത്