"കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
* 8:1 - 9:15 – ബുദ്ധിമുട്ടുകളനുഭവിച്ചുകൊണ്ടിരുന്ന [[യെരുശലേം|യെരുശലേമിലെ]] സഭയ്ക്കായി ധനസഹായം ശേഖരിക്കാനുള്ള നിർദ്ദേശങ്ങൾ.
* 10:1 - 13:10 – സ്വന്തം പ്രേഷിതവേലയെ ന്യായീകരിക്കുന്ന തീഷ്ണസംവാദശൈലിയിലുള്ള ഭാഗം.
* 13:11-14 – സമാപനാശീർവാദം.
 
==പശ്ചാത്തലം==
കോറീന്തിലെ സഭയുമായുള്ള പൗലോസിന്റെ സമ്പർക്കത്തിന്റെ ഏകദേശമായ പുനർനിർമ്മിതി ഇങ്ങനെ ആവാം:<ref name="bible.org"/>
 
# ഏതാണ്ട് 18 മാസം ദീർഘിച്ച ആദ്യസന്ദർശനം ([[അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ]] 18:11). അവിടന്ന് മടങ്ങിയ അദ്ദേഹം എഫേസൂസിൽ മൂന്നു വർഷത്തോളം താമസിക്കുന്നു.(അപ്പസ്തോലന്മാരുടെ നടപടികൽ 19:8, 19:10, 20:31). (ഏകദേശം ക്രി.വ. 53 മുതൽ 57 വരെയുള്ള കാലം).
# ഒരുപക്ഷേ എഫേസൂസിൽ നിന്നാവാം, മുന്നറിയിപ്പുലേഖനം എഴുതുന്നു.
# [[കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം]] എഫേസൂസിൽ നിന്ന് എഴുതുന്നു. (1 കൊറിന്ത്യർ 16:8).
# ഒന്നാം ലേഖനം 16:6-ൽ സൂചിപ്പിച്ചതു പോലെ കോറിന്തിലേക്കുള്ള രണ്ടാം സന്ദർശനം. എഫേസൂസ് ആസ്ഥാനമാക്കി ജീവിച്ച 3 വർഷക്കാലത്തിനിടെ ആയിരിക്കാം ഇത്. രണ്ടാം ലേഖനം 2:1-ൽ പറയുന്നു "വേദനാജനകമായ സന്ദർശനം".
# മടങ്ങിവന്ന പൗലോസ് "കണ്ണുനീരിന്റെ കത്ത്" എഴുതുന്നു.
# മൂന്നാമതൊരിക്കൽ കൂടി കോറിന്ത് സന്ദർശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്ന (2 കോറിന്ത്യർ 12:14, 13:1) രണ്ടാം ലേഖനം എഴുതുന്നു. കത്തിൽ രചനാസ്ഥലത്തിന്റെ സൂചനയില്ല. എന്നാൽ എഫേസൂസിൽ നിന്ന് മാസിഡോണിയയിലേക്കു പോയശേഷം അവിടെയുള്ള ഫിലിപ്പിയിലോ തെസ്സലോനിക്കയിലോ വച്ച് എഴുതിയതിയിരിക്കാം എന്ന് ഊഹിക്കപ്പെടുന്നു.<ref name="Corinthians, Second Epistle to the">[http://www.ccel.org/ccel/easton/ebd2.html?term=Corinthians,%20Second%20Epistle%20to%20the Corinthians, Second Epistle to the], in [[Easton's Bible Dictionary]], 1897</ref>
# ഗ്രീസിൽ പൗലോസ് മൂന്നു മാസം ചെലവഴിച്ചതിന്റെ സൂചന അപ്പസ്തോലന്മാരുടെ പ്രവൃത്തികൾ 20:2-3-ൽ കാണുന്നതിനാൽ, രണ്ടാം ലേഖനം എഴുതിയ ശേഷം ലേഖകൻ മൂന്നാമതൊരിക്കൽ ഗ്രീസ് സന്ദർശിച്ചിരിക്കും എന്നു കരുതാവുന്നതാണ്. അക്കാലത്ത് [[റോമാക്കാർക്കെഴുതിയ ലേഖനം|റോമാക്കാർക്കെഴുതിയ ലേഖനത്തിൽ]] കോറിന്തിലെ സഭയിലെ പ്രമുഖരിൽ പലരുടേയും അഭിവാദനങ്ങൾ ചേർത്തു കാണാം.<ref name="Corinthians, Second Epistle to the"/>
 
==അവലംബം==