"നാനോസാങ്കേതികവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 84:
 
ഭാവിയിലെ സാങ്കേതിക വിദ്യയായി വിലയിരുത്തപ്പെടുന്ന നാനോസാങ്കേതികരംഗത്ത് 1990-കളിലാണ് രാജ്യങ്ങൾ ശ്രദ്ധ നല്കിത്തുടങ്ങുന്നത്. ഇന്ന് പല രാജ്യങ്ങളും നാനോഗവേഷണരംഗത്തും, നാനോ പദാർഥങ്ങളുടെ നിർമാണത്തിലും സജീവമാണ്. അമേരിക്കയിലെ നാഷണൽ നാനോടെക്നോളജി ഇനീഷ്യേറ്റീവ്,<ref>[http://www.nanotechproject.org/news/archive/8349/ നാഷണൽ നാനോടെക്നോളജി ഇനീഷ്യേറ്റീവ്]</ref> നാസ (NASA) എന്നിവ ഈ രംഗത്ത് ശ്രദ്ധേയമായ കണ്ടുപിടുത്തങ്ങൾ നടത്തിയ സ്ഥാപനങ്ങളാണ്. കംപ്യൂട്ടേഷണൽ നാനോടെക്നോളജി,<ref>[http://www.aspbs.com/tcn.html കംപ്യൂട്ടേഷണൽ നാനോടെക്നോളജി]</ref> കംപ്യൂട്ടേഷണൽ ഒപ്ടോ ഇലക്ട്രോണിക്സ്<ref>[http://www.ipt.arc.nasa.gov/ning.html കംപ്യൂട്ടേഷണൽ ഒപ്ടോ ഇലക്ട്രോണിക്സ്]</ref> എന്നീ നാനോ രംഗങ്ങളിലാണ് [[നാസ]] കൂടുതൽ ശ്രദ്ധ നല്കുന്നത്. [[യൂറോപ്|യൂറോപ്യൻ]] യൂണിയൻ നാനോ രംഗത്തെ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കാൻ അംഗരാജ്യങ്ങൾക്ക് ധനസഹായം നല്കുന്നുണ്ട്. [[ജപ്പാൻ]], [[ചൈന]], [[ഉത്തരകൊറിയ]], [[തായ്‌വാൻ]] തുടങ്ങിയവയാണ് നാനോ രംഗത്ത് കൂടുതൽ സജീവമായ [[ഏഷ്യ|ഏഷ്യൻ]] രാജ്യങ്ങൾ. [[ഇന്ത്യ|ഇന്ത്യയിൽ]] [[ബയോടെക്നോളജി]], [[ഫോറൻസിക് സയൻസ്]], ജനറ്റിക്സ്, ആരോഗ്യം, [[കൃഷി]] എന്നീ രംഗങ്ങളിൽ നാനോ ഗവേഷണങ്ങൾ നടക്കുന്നുണ്ട്. ഇന്ത്യൻ കൌൺസിൽ ഒഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ നേതൃത്വത്തിൽ നാനോരംഗത്തെ ഗവേഷണത്തിനായി 38 ലബോറട്ടറികൾ ആരംഭിച്ചിട്ടുണ്ട്. നാനോ രംഗത്തെ രാജ്യത്തിലെ ആദ്യത്തെ ടെക്നോളജി പാർക്ക് (നാനോ ടെക്നോളജി ആൻഡ് ബയോമെഡിസിൻ ടെക്നോളജി പാർക്ക്) 2008-ൽ ഹിമാചൽപ്രദേശിൽ ആരംഭിച്ചു.
 
==നാനോ കംപ്യൂട്ടറും നാനോ അസെംബ്ലറും==
[[File:Commodore64.jpg|thumb|200px|right|മൈക്രോ കമ്പ്യൂട്ടർ]]
നാനോസാങ്കേതികവിദ്യയിലെ പരമപ്രധാനവും എന്നാൽ ഇതുവരെ ഫലവത്താകാത്തതുമായ രണ്ട് ഉപകരണങ്ങളാണിവ. ഒരുനിര നിർദേശങ്ങൾ നടപ്പിലാക്കുകവഴി ഒരു നിശ്ചിത ലക്ഷ്യം കൈവരിക്കുന്ന തന്മാത്രികായന്ത്രസംവിധാനമാണ് നാനോ കംപ്യൂട്ടർ. ഇന്നത്തെ പ്രബലമായ മൈക്രോപ്രോസസറുകളെ അപേക്ഷിച്ച് ദശലക്ഷക്കണക്ക് മടങ്ങ് ചെറുതും എന്നാൽ ആയിരം ദശലക്ഷണക്കണക്ക് മടങ്ങ് വേഗതയുമുള്ള യന്ത്രങ്ങളായിരിക്കുമവ.<ref>[http://www.damnsmalllinux.org/store/Mini_ITX_Systems/Damn_Small_Machine നാനോ കംപ്യൂട്ടർ]</ref><ref>[http://www.wildirisdesign.com/nano/nanocomputing.html നാനോകമ്പ്യൂട്ടർ]</ref>
 
നാനോ കംപ്യൂട്ടർ തയ്യാറായാലുടൻ നാനോ അസംബ്ളർ നിർമാണവും പൂർത്തിയാക്കാനാകും.<ref>[http://crnano.typepad.com/crnblog/2008/04/prototype-nano.html നാനോ അസംബ്ളർ</ref> അണുക്കളെ (atoms) ആവശ്യപ്രകാരം ഏതുരീതിയിലും ക്രമീകരിക്കാനുള്ള ഉപകരണമാണിത്. ഇന്ന് അറ്റോമിക് ഫോഴ്സ് മൈക്രോസ്കോപ്പിലൂടെ മാത്രമേ പദാർഥങ്ങളിലെ അണുക്കളെ തള്ളിനീക്കാനാകൂ. പക്ഷേ, നാനോ അസംബ്ളർ തയ്യാറാകുന്നതോടെ ഒരു കൂടയിൽ നിന്നെന്നപോലെ അണുക്കളെ പെറുക്കിയെടുത്ത് നിശ്ചിതസ്ഥാനങ്ങളിൽ നിക്ഷേപിച്ച് നിശ്ചിതഘടനയുള്ള വസ്തുക്കൾ നിർമിക്കാനാകുമെന്നാണ് പ്രതീക്ഷ. നമ്മുടെ ശരീരത്തിലെ കോശങ്ങളും ഇത്തരത്തിലുള്ള ജോലികളിലാണ് വ്യാപൃതരായിരിക്കുന്നത്. ആർ.എൻ.എ.യിലേക്ക് [[ഡി.എൻ.എ.]]യെ പകർത്തി അനുയോജ്യമായ അമിനൊ അമ്ളങ്ങൾ ശേഖരിച്ച് പ്രോട്ടീനുകൾ തയ്യാറാക്കി ശരീരത്തെ പരിപോഷിപ്പിക്കുന്ന റിബൊസോമുകൾ ഇതിനുള്ള ഒരുദാഹരണമാണ്.
[[File:Chiraltube.gif|thumb|300px|right|നാനോക്കുഴൽ]]
നാനോ കംപ്യൂട്ടർ കാതലായുള്ള (core) നാനോ അസംബ്ലറും ഇതേരീതിയിൽ തന്മാത്രകൾക്കുള്ളിലേക്ക് നിർദേശങ്ങളെ പകർത്തിവയ്ക്കുകയാണ് ചെയ്യുക. നാനോ അസംബ്ളറിന് അസാധ്യമായതൊന്നും തന്നെ ഇല്ലെന്നാണ് ശാസ്ത്രനിഗമനം. ഫൊൺ ന്യൂമാനും അലൻ ടൂറിങ്ങും വിഭാവന ചെയ്തപോലെ സ്വയം പകർത്താനുള്ള ശേഷിയും നാനോ അസംബ്ളർക്കും ഇതര നാനോയന്ത്രങ്ങൾക്കും ഉണ്ടാകും. അതായത് ഘടക ഭാഗങ്ങൾ പെറുക്കിവച്ച് ഒരു നാനോ അസംബ്ലറോ നാനോയന്ത്രമോ നിർമിക്കുന്നതിനെ അപേക്ഷിച്ച് വളരെ എളുപ്പമാകും അവയ്ക്കുതന്നെ അവയുടെ ഒരു പതിപ്പ് സ്വയം ഉണ്ടാക്കുക എന്നത്.
 
നാനോസാങ്കേതികവിദ്യയുടെ സാധ്യതകളിൽ പ്രായോഗികമാക്കാനാകും എന്ന ഉറപ്പുള്ളവയെക്കാൾ ഏറെ അതിശയോക്തി നിറഞ്ഞ കല്പനകളാണുള്ളതെന്നുപറയാം.
 
''നാനോകുഴലുൽ,<ref>[http://www.understandingnano.com/nanotubes-carbon.html നാനോക്കുഴൽ]</ref> നാനോഡിജിറ്റൽ പരിപഥം എന്നിവ ഉൾപ്പെടുത്തി രൂപപ്പെടുത്തുന്ന നാനോകംപ്യൂട്ടറുകളിലെ സിപിയുവിന് 1 ക്യൂബിക് മൈക്രോമീറ്റർ വ്യാപ്തമേ വരൂ. സെക്കന്റിൽ ആയിരം ദശലക്ഷം നിർദേശങ്ങൾ വരെ പ്രോസസ് ചെയ്യാൻ പ്രസ്തുത സിപിയുവിന് ശേഷിയുണ്ടാകും; എന്നാൽ അവയുടെ പ്രവർത്തനത്തിന് 100 നാനോ വാട്ട് ശക്തി മാത്രമേ വേണ്ടിവരൂ'' എന്ന കല്പന അത്തരം പ്രതീക്ഷകൾക്ക് ഒരു ഉദാഹരണം.
 
''അത്യന്തം മിടുക്കുള്ള'' വസ്തുക്കൾ (super-smart-materials), കൃത്രിമബുദ്ധിയുള്ള കംപ്യൂട്ടറുകൾ (computers with artificial intelligence), നാനോ ചികിത്സ (nano-therapy), നാനോ ശസ്ത്രക്രിയ (nano-surgery), നാനോ ടെക്സ്റ്റൈലുകൾ (nano-textiles and fabrics) എന്നുതുടങ്ങി, മനുഷ്യ സദൃശ റോബോട്ടുകൾ (humanoid robots), ഡി.എൻ.എ. ചിപ്പുകൾ (D.N.A.chips), മില്ലി പീഡ് ചിപ്പുകൾ (millipede chips), സൈബോർഗുകൾ (cyborgs-ഭാഗികമായി മനുഷ്യൻ, ഭാഗികമായി യന്ത്രം) എന്നിവ വരെ അത്തരത്തിൽ ഭാവിസാധ്യതകളായി വീക്ഷിക്കപ്പെടുന്നവയാണ്.
 
== ദോഷവശങ്ങൾ ==
"https://ml.wikipedia.org/wiki/നാനോസാങ്കേതികവിദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്