"കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
വിവാഹിതർ ഭാര്യമാരുടെ പ്രീതിയെക്കുറിച്ചു വ്യഗ്രതപ്പെടുമ്പോൾ അവിവാഹിതർ ദൈവപ്രീതിയെക്കുറിച്ച് ചിന്തിക്കുന്നു എന്ന നിരീക്ഷണവും(7:32-33) [[പൗലോസ് അപ്പസ്തോലൻ|പൗലോസ്]] നടത്തുന്നുണ്ട്. സഭാസമ്മേളനങ്ങളിൽ [[സ്ത്രീ|സ്ത്രീകളുടെ]] പെരുമാറ്റത്തെക്കുറിച്ചുള്ള വിവാദപരമായ പല നിരീക്ഷണങ്ങളും ഈ ലേഖനത്തിൽ കാണാം. സമ്മേളനങ്ങളിൽ സ്ത്രീകൾ ശിരസു മൂടിയിരിക്കണമെന്നും(11:2-16) മൗനം പാലിക്കണമെന്നും 14:34-35) ലേഖകൻ നിഷ്കർഷിക്കുന്നു. തുടർന്ന്, വിഗ്രഹാരാധനയെക്കുറിച്ചുള്ള ചർച്ചയ്ക്കു ശേഷം [[പൗലോസ് അപ്പസ്തോലൻ|പൗലോസ്]] മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കുന്നു. [[യേശു]] മരിക്കുകയും സംസ്കരിക്കപ്പെടുകയും മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുകയും ചെയ്തെന്ന് ഓർമ്മിപ്പിച്ച ശേഷം (15:3) “മരിച്ചവരിൽ നിന്ന് ഉയിർത്തവനായ [[യേശു|യേശുവിനെക്കുറിച്ചു]] പ്രഘോഷിക്കുന്നവർക്ക് പുനരുത്ഥാനം ഇല്ല എന്നു വാദിക്കാൻ എങ്ങനെ കഴിയും" എന്നു അദ്ദേഹം ചോദിക്കുന്നു.(15:12). തുടർന്ന് ലേഖകൻ തന്റെ [[ബൈബിൾ|വേദപുസ്തകവീക്ഷണം]] അനുസരിച്ച് പുനരുത്ഥാനത്തെക്കുറിച്ച് പ്രബോധിപ്പിക്കുന്നു.
 
കത്തിലുടനീളം [[പൗലോസ് അപ്പസ്തോലൻ|പൗലോസ്]] കോറിന്തിലെ സഭയെ അലട്ടിയിരുന്ന പ്രശ്നങ്ങൾ പരിഗണിച്ച് പരിഹാരമാർഗ്ഗങ്ങൾ തേടുന്നു. ഈ കത്ത് കോറിന്ത്യരെ ലജ്ജിപ്പിക്കാൻ വേണ്ടി എഴുതിയതല്ലെന്നും പ്രിയമക്കൾ എന്ന നിലയിൽ അവരെ ശാസിക്കുക മാത്രമാണ് താൻ ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. കോറിന്ത്യരും മറ്റെല്ലാ സഭകളും [[യേശു|യേശുവിനെ]] അനുകരിച്ച് അവന്റെ മാർഗ്ഗം പിന്തുടരുമെന്ന പ്രതീക്ഷ ലേഖകൻ പ്രകടിപ്പിക്കുന്നു.(1 Cor. 4:14-16).
 
==കുറിപ്പുകൾ==