"കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
പിന്നീട് സഭാംഗങ്ങൾക്കിടയിലെ അസന്മാർഗ്ഗികതയെക്കുറിച്ചു പറയുന്ന ലേഖകൻ ഒരാൾ പിതാവിന്റെ ഭാര്യയുമായി വേഴ്ചയിലേർപ്പെടുന്ന വലിയ തിന്മയുടെ കാര്യം എടുത്തു പറയുന്നു. ലൈംഗികസദാചാരത്തെക്കുറിച്ചുള്ള ചർച്ചക്കിടെ അദ്ദേഹം വിവാഹത്തെക്കുറിച്ചു പറയുന്നു. തന്റേതു പോലെയുള്ള അവിവാഹിതാവസ്ഥയാണു ഭേദം എന്നു കരുതിയ ലേഖകൻ "കാമാഗ്നിയിൽ എരിയുന്നതിനേക്കാൾ വിവാഹം കഴിക്കുന്നതാണ് ഭേദം"{{സൂചിക|൨}}എന്ന പ്രസിദ്ധമായ അഭിപ്രായവും ഇവിടെ പ്രകടിപ്പിക്കുന്നു. "കർത്താവിന്റെ സഹോദരന്മാരേയും കേപ്പായേയും പോലെ, വിശ്വാസിയായ ഒരു ഭാര്യ കൊണ്ടു നടക്കാൻ ഞങ്ങൾക്ക് ആയിക്കൂടെന്നുണ്ടോ(9:5) എന്ന ചോദ്യത്തിൽ അപ്പസ്തോലിക കാലത്തെ സഭാനേതാക്കൾ ഗൃഹസ്ഥാശ്രമികളായിരുന്നിരിക്കാം എന്ന സൂചന കണ്ടേക്കാം. എന്നാൽ [[ഗ്രീക്ക്|ഗ്രീക്കു ഭാഷയിൽ]] ഭാര്യ എന്നതിനും സ്ത്രീ എന്നതിനും ഒരേ പദമായിരുന്നു എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. [[തെർത്തുല്യൻ]], [[ജെറോം]], [[അഗസ്റ്റിൻ]] തുടങ്ങിയ സഭാപിതാക്കൾ, ഈ വാക്യത്തിൽ പരാമർശിക്കപ്പെടുന്ന സ്ത്രീകൾ ഭാര്യമാരായിരുന്നില്ലെന്നും യേശുവിനെയെന്നപോലെ അപ്പസ്തോലന്മാരെ പരിചരിച്ചിരുന്ന ഭക്തസ്ത്രീകൾ മാത്രമായിരുന്നെന്നും വാദിച്ചു.<ref>[http://www.newadvent.org/fathers/0406.htm Tertullian, On Monogamy] "For have we not the power of eating and drinking?" he does not demonstrate that "wives" were led about by the apostles, whom even such as have not still have the power of eating and drinking; but simply "women," who used to minister to them in the stone way (as they did) when accompanying the Lord."</ref> സുവിശേഷത്തിന്റെ മാർഗ്ഗം പിന്തുടർന്ന അപ്പസ്തോലന്മാർ വിവാഹം ചെയ്തില്ല എന്ന് അവർ കരുതി. <ref>[http://www.newadvent.org/fathers/30091.htm Jerome, Against Jovinianus, Book I] "ഈ നിയമം അനുസരിച്ച് പത്രോസിനും മറ്റ് അപ്പസ്തോലന്മാർക്കും സുവിശേഷവഴി പിന്തുടരുന്നതിനു മുൻപ് വിവാഹം കഴിച്ച ഭാര്യമാരുണ്ടായിരുന്നു. എന്നാൽ അപ്പസ്തോലദൗത്യം സ്വീകരിച്ചതിൽ പിന്നെ അവർ വൈവാഹികാവസ്ഥ ഉപേക്ഷിച്ചു."</ref>
 
വിവാഹിതർ ഭാര്യമാരുടെ പ്രീതിയെക്കുറിച്ചു വ്യഗ്രതപ്പെടുമ്പോൾ അവിവാഹിതർ ദൈവപ്രീതിയെക്കുറിച്ച് ചിന്തിക്കുന്നു എന്ന നിരീക്ഷണവും(7:32-33) [[പൗലോസ് അപ്പസ്തോലൻ|പൗലോസ്]] നടത്തുന്നുണ്ട്. സഭാസമ്മേളനങ്ങളിൽ [[സ്ത്രീ|സ്ത്രീകളുടെ]] പെരുമാറ്റത്തെക്കുറിച്ചുള്ള വിവാദപരമായ പല നിരീക്ഷണങ്ങളും ഈ ലേഖനത്തിൽ കാണാം. സമ്മേളനങ്ങളിൽ സ്ത്രീകൾ ശിരസു മൂടിയിരിക്കണമെന്നും(11:2-16) മൗനം പാലിക്കണമെന്നും 14:34-35) ലേഖകൻ നിഷ്കർഷിക്കുന്നു. വിഗ്രഹാരാധനയെക്കുറിച്ചുള്ള ചർച്ചയ്ക്കു ശേഷം [[പൗലോസ് അപ്പസ്തോലൻ|പൗലോസ്]] മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കുന്നു. [[യേശു]] മരിക്കുകയും സംസ്കരിക്കപ്പെടുകയും മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുകയും ചെയ്തെന്ന് ഓർമ്മിപ്പിച്ച ശേഷം (15:3) “മരിച്ചവരിൽ നിന്ന് ഉയിർത്തവനായ [[യേശു|യേശുവിനെക്കുറിച്ചു]] പ്രഘോഷിക്കുന്നവർക്ക് പുനരുത്ഥാനം ഇല്ല എന്നു വാദിക്കാൻ എങ്ങനെ കഴിയും" എന്നു അദ്ദേഹം ചോദിക്കുന്നു.(15:12). തുടർന്ന് ലേഖകൻ തന്റെ [[ബൈബിൾ|വേദപുസ്തകവീക്ഷണം]] അനുസരിച്ച് പുനരുത്ഥാനത്തെക്കുറിച്ച് പ്രബോധിപ്പിക്കുന്നു.
 
കത്തിലുടനീളം [[പൗലോസ്|പൗലോസ്]] കോറിന്തിലെ സഭയെ അലട്ടിയിരുന്ന പ്രശ്നങ്ങൾ പരിഗണിച്ച് പരിഹാരമാർഗ്ഗങ്ങൾ തേടുന്നു. ഈ കത്ത് കോറിന്ത്യരെ ലജ്ജിപ്പിക്കാൻ വേണ്ടി എഴുതിയതല്ലെന്നും പ്രിയമക്കൾ എന്ന നിലയിൽ ശാസിക്കാൻഅവരെ ശാസിക്കുക മാത്രമാണ് താൻ എഴുതിയതാണെന്നുംചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. കോറിന്ത്യരും മറ്റെല്ലാ സഭകളും [[യേശു|യേശുവിനെ]] അനുകരിച്ച് അവന്റെ മാർഗ്ഗം പിന്തുടരുമെന്ന പ്രതീക്ഷ ലേഖകൻ പ്രകടിപ്പിക്കുന്നു.(1 Cor. 4:14-16).
 
==കുറിപ്പുകൾ==