"മുഹമ്മദ് റാഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
മുഹമ്മദ് റാഫി എന്ന മാടമ്പില്ലത്ത് മുഹമ്മദ് റാഫി (ജനനം:24‌ മേയ്‌ 1982) ഇന്ത്യൻ ഫുട്ബോൾ ടീം അംഗവും കേരളത്തിലെ പുതിയ തലമുറയിലെ ഫുട്ബോൾ കളിക്കാരിൽ ശ്രദ്ദേയനുമാണ്. [[കാസർഗോഡ് ജില്ല]]യിലെ തൃക്കരിപ്പൂർ ആണ് സ്വദേശം. ത്രിക്കരിപ്പൂർ ഹൈസ്കൂൾ ടീം, ആക്മി ക്ലബ്‌ ടീം, കാസർകോഡ്‌ ജില്ലാ സ്ക്കൂൾ ടീം . കാസർകോഡ്‌ ജില്ലാ ടീം, സംസ്ഥാന സ്ക്കൂൾ ടീം, എസ്‌.ബി.ടി., കേരള ഫുഡ്ബോൾ ടീം, മഹീന്ദ്ര യുണൈറ്റഡ്‌ എന്നീ ടീമുകൾക്കു വേണ്ടി കളിച്ചിട്ടുള്ള റാഫി ഇപ്പോൾ ചർച്ചിൽ ബ്രദേഴ്സ്, ഇന്ത്യൻ ഫുട്ബോൾ ടീം എന്നീ ടീമുകളെ പ്രതിനിധീകരിക്കുന്നു.
 
==ജീവിതരേഖ==
തൃക്കരിപ്പൂർ റസീനാ മൻസിലിൽ കെ.കെ.പി.അബ്ദുള്ളയുടെയും എം.സുബൈദയുടെയും മൂത്തമകനായ റാഫിയിലെ ഫുഡ്ബോൾ കളിക്കാരനെ കണ്ടെത്തുന്നത് തൃക്കരിപ്പൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപകനായ രാധാകൃഷ്ണനാണ്. സ്കൂൾ ടീമിലെ മികച്ച പ്രകടനം ജില്ലാ, സംസ്ഥാന സ്കൂൾ ടീമുകളിലേക്ക് വഴിതുറന്നു.കോച്ച്. എം.എൻ.നജീബിന്റെ ക്ഷണത്തെത്തുടർന്ന് എസ്.ബി.ടിയിൽ അംഗമായ റാഫിക്ക് അവിടെ നജീബിൽ നിന്നും ലഭിച്ച മികച്ച ശിക്ഷണമാണ് അദ്ദേഹത്തെ ഒരു പ്രൊഫഷണൽ കളിക്കാരനാക്കി മാറ്റിയത്. റാഫിയുടെ സഹോദരന്മാരും ഫുഡ്ബോൾ കളിക്കാരാണ്. ഒരനുജനായ മുഹമ്മദ് ഷാഫി വിവ കേരളക്കു വേണ്ടിയും മറ്റൊരനുജനായ മുഹമ്മദ് റാസി കെ.എസ്.ഇ.ബിക്കു വേണ്ടിയും കളിക്കുന്നു.
==അവലംബം==
*http://article.mytrikarpur.com/2010/06/blog-post_24.html
*[[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8436176&programId=1073753770&channelId=-1073751706&BV_ID=@@@&tabId=11|മനോരമഓൺലൈൻ]]
 
 
"https://ml.wikipedia.org/wiki/മുഹമ്മദ്_റാഫി" എന്ന താളിൽനിന്ന് ശേഖരിച്ചത്