"അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{പുതിയനിയമം}} ക്രിസ്തീയബൈബിളിലെ [[പുതിയനിയമം|പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{പുതിയനിയമം}}
 
ക്രിസ്തീയബൈബിളിലെ [[പുതിയനിയമം|പുതിയനിയമത്തിലുള്ള]] ഒരു ഗ്രന്ഥമാണ് '''അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ'''. നാലു കാനോനിക സുവിശേഷങ്ങളെ തുടർന്നുള്ള അൻചാമത്തെ ഗ്രന്ഥത്തിന്റെ സ്ഥാനമാണ് [[പുതിയനിയമം|പുതിയനിയമത്തിൽ]] ഇതിനുള്ളത്. "അപ്പസ്തോലന്മാരുടെ നടപടികൾ" എന്ന പേരും "നടപടിപ്പുസ്തകം" എന്ന ചുരുക്കപ്പേരും ഇതിനുണ്ട്. നാലു കാനോനിക സുവിശേഷങ്ങളിൽ [[ലൂക്കാ എഴുതിയ സുവിശേഷം|മൂന്നാമത്തേതിന്റെ]] കർത്താവായി അറിയപ്പെടുന്ന ലൂക്കായാണ് ഇതിന്റേയും കർത്താവ് എന്നാണ് ക്രിസ്തീയപാരമ്പര്യം പറയുന്നത്. ക്രിസ്തുശിഷ്യന്മാരായ പന്ത്രണ്ട് അപ്പസ്തോലന്മാരുടേയും [[പൗലോസ് അപ്പസ്തോലൻ|തർസൂസിലെ പൗലോസിന്റേയും]] സുവിശേഷ ദൗത്യങ്ങളെ കേന്ദ്രീകരിച്ച് ക്രിസ്തുവിന്റെ ഐഹികജീവിതത്തെ തുടർന്നുള്ള അപ്പസ്തോലിക യുഗത്തിലെ [[ക്രിസ്തുമതം|ക്രിസ്തുമതത്തിന്റെ]] ചരിത്രം പറയുന്ന രചനയാണിത്. [[യെരുശലേം]] നഗരത്തെ കേന്ദ്രീകരിച്ചുള്ള ആദ്യാദ്ധ്യായങ്ങളിലെ ആഖ്യാനത്തിൽ [[യേശു|യേശുവിന്റെ]] പുനരുദ്ധാനവും, ശിഷ്യന്മാർക്ക് അദ്ദേഹം നൽകിയ സുവിശേഷപ്രഘോഷണ നിയുക്തിയും, രണ്ടാമത്തെ ആഗമനത്തിന്റെ വാഗ്ദാനത്തെ തുടർന്നുള്ള സ്വർഗ്ഗാരോഹണവും, അപ്പസ്തോലന്മാരുടെ സുവിശേഷദൗത്യങ്ങളുടെ ആരംഭവും പെന്തക്കൊസ്താ ദിനത്തിലെ അനുഭവങ്ങളും വിഷയമാകുന്നുചർച്ചചെയ്യപ്പെടുന്നു. ഒടുവിലത്തെ അദ്ധ്യായങ്ങളിൽ ക്രിസ്തുമതപീഡകനായിരുന്ന [[പൗലോസ് അപ്പസ്തോലൻ|പൗലോസിന്റെ]] മാനസാന്തരവും, പ്രേഷിത ദൗത്യവും, കാരഗൃഹവാസവും, ശിക്ഷക്കെതിരായി സീസറിന്റെ പക്കൽ അപ്പീൽ കൊടുക്കാനായി [[റോം|റോമിലേക്കുള്ള]] അദ്ദേഹത്തിന്റെ കപ്പൽ യാത്രയും വിഷയമാകുന്നു.
 
==അവലംബം==