"യോഹന്നാൻ എഴുതിയ സുവിശേഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
 
 
[[പുതിയനിയമം|പുതിയനിയമത്തിലെ]] ആദ്യത്തെ മൂന്നു ഗ്രന്ഥങ്ങളായ [[സമാന്തരസുവിശേഷങ്ങൾ|സമാന്തരസുവിശേഷങ്ങളിൽ]] കാണുന്നതിനേക്കാൾ ഉദാത്തമായ ക്രിസ്തുശാസ്ത്രമാണ് യോഹന്നാന്റെ സുവിശേഷത്തിൽ ഉള്ളത്. എല്ലാ സൃഷ്ടിയുടേയും കാരണഭൂതനെന്ന നിലയിൽ ആരാധനായോഗ്യനായ [[ലോഗോസ്|ദൈവവചനവും]],<ref name=Harris>Harris 1985.</ref> മനുഷ്യാവതാരം ചെയ്ത [[ദൈവം]] തന്നെയുമായി ഈ സുവിശേഷം [[യേശു|ക്രിസ്തുവിനെ]] അവതരിപ്പിക്കുന്നു.<ref>Brown, Raymond E. (1965). "Does the New Testament call Jesus God?". Theological Studies 26: 545–73.</ref> തന്നെക്കുറിച്ചും തന്റെ ദൈവികഭാവത്തെക്കുറിച്ചും [[യേശു]] ശിഷ്യന്മാരോട് ദീർഘമായി പ്രഭാഷണം ചെയ്യുന്നത് ഈ സുവിശേഷത്തിൽ മാത്രമാണ്. അനുയായികളെ വിശ്വാസത്തിൽ ഉറപ്പിക്കാനായി യേശു ചെയ്തതായി പറയപ്പെടുന്ന ലാസറിനെ ഉയിർപ്പിക്കുന്ന അത്ഭുതവും മറ്റും ഈ സുവിശേഷത്തിൽ മാത്രമേ കാണുന്നുള്ളു. [[യേശു|യേശുവിന്റെ]] അന്യാപദേശങ്ങൾക്കും ബാധയൊഴിക്കലുകൾക്കും മറ്റും ഈ സുവിശേഷം വലിയ പ്രാധാന്യം കല്പിക്കുന്നില്ല. ദൈവരാജ്യം മുന്നേ വന്നെത്തിക്കഴിഞ്ഞതിനാൽ വിശ്വസിക്കുന്നവരിലെല്ലാം രക്ഷ കുടികൊള്ളുന്നു എന്ന നിലപാടാണ് ഇത് അവതരിപ്പിക്കുന്നത്. [[ജ്ഞാനവാദം|ജ്ഞാനവാദഘടകങ്ങൾ]] (Gnostic elements) അടങ്ങുന്ന സുവിശേഷമാണിത്.<ref name=TM19982>Theissen 1998. Ch. 2. "Christian sources about Jesus."</ref><ref>Harris 1985 pp. 302–10. "John."</ref> [[സമാന്തരസുവിശേഷങ്ങൾ|സമാന്തരസുവിശേഷങ്ങളിലേയും]] യോഹന്നാന്റെ സുവിശേഷത്തിലേയും ആഖ്യാനങ്ങൾ തമ്മിലുള്ള പൊരുത്തക്കേടുകൾ പരിഗണിക്കുമ്പോൾ അവയിൽ ഏതെങ്കിലും ഒരാഖ്യാനത്തിൽ മാത്രമേ ചരിത്രമൂല്യം ഉണ്ടാവൂ എന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരും കരുതുന്നത്. ഇക്കാര്യത്തിൽ യോഹന്നാന്റെ സുവിശേഷത്തേക്കാളധികം [[സമാന്തരസുവിശേഷങ്ങൾ|'സമാന്തരങ്ങളെ']] വിശ്വസിക്കാനാണ് അവർമിക്കവരും താത്പര്യം കാട്ടുന്നത്<ref name = "Sanders">Sanders, E. P. The historical figure of Jesus. Penguin, 1993.</ref><ref>"Jesus Christ." Encyclopædia Britannica. 2010. Encyclopædia Britannica Online. 22 Nov. 2010 [http://www.britannica.com/EBchecked/topic/303091/Jesus-Christ].</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/യോഹന്നാൻ_എഴുതിയ_സുവിശേഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്