"ലൂക്കാ എഴുതിയ സുവിശേഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
ആമുഖപ്രസ്താവന അനുസരിച്ച്,<ref>{{Bibleverse||Luke|1:1-4}}</ref> ഒരു ചരിത്രാഖ്യാനം അവതരിപ്പിച്ച്<ref>N. B. Stonehouse, ''The Witness of Luke to Christ'' (1951), pp. 24-45; H. J. Cadbury, ''The Beginnings of Christianity'' II, 1922, pp. 489-510; R. Bauckham, ''Jesus and the Eyewitnesses'' (Eerdmans, 2006).</ref> ആ ചരിത്രത്തിന്റെ ദൈവശാസ്ത്രപരമായ പ്രാധാന്യം വെളിപ്പെടുത്തുകയായിരുന്നു സുവിശേഷകന്റെ ലക്ഷ്യം.<ref>Donald Guthrie, ''New Testament Introduction'' (Leicester, England: Apollos, 1990), p. 107.</ref> തന്റെ ചരിത്രത്തെ രചയിതാവ് മൂന്നു ഘട്ടങ്ങളായി തിരിക്കുന്നു: ആദ്യഘട്ടം സ്നാപകയോഹന്നാനോടു കൂടി അവസാനിക്കുന്നു; യേശുവിന്റെ ലോകദൗത്യത്തിന്റെ കഥയാണ് രണ്ടാമത്തേത്; യേശുവിന്റെ പുനരുദ്ധാനത്തിനു ശേഷമുള്ള സഭയുടെ ജീവിതമാണ് മൂന്നാം ഘട്ടം.<ref name="britannica.com">"biblical literature." Encyclopædia Britannica. 2010. Encyclopædia Britannica Online. 06 Nov. 2010 [http://www.britannica.com/EBchecked/topic/64496/biblical-literature].</ref> രചയിതാവ് [[ക്രിസ്തുമതം|ക്രിസ്തുമതത്തെ]] ദൈവികവും, മാന്യവും, നിയമാനുസൃതവും, അന്തർദ്ദേശീയവുമായ ഒരു പ്രസ്ഥാനമായി ചിത്രീകരിക്കുന്നു. <ref name ="Harris"/> ഇതിൽ [[യേശു|യേശുവിന്റെ]] കാരുണ്യം എല്ലാ ആതുരരേയും തേടിയെത്തുന്നു; അദ്ദേഹത്തിന്റെ അനുയായികൾക്കിടയിൽ [[സ്ത്രീ|സ്ത്രീകൾ]] സവിശേഷ പ്രാധാന്യത്തോടെ കാണപ്പെടുന്നു; യാഥാസ്ഥിതിക [[യഹൂദർ]] പൊതുവേ വെറുത്തിരുന്ന [[ശമരിയർ]] പുകഴ്ത്തപ്പെടുന്നു; പുറജാതികൾക്ക് സുവിശേഷത്തെ ആശ്ലേഷിക്കാനുള്ള അവസരം കിട്ടുന്നു.<ref name = "May Metzger">May, Herbert G. and Bruce M. Metzger. The New Oxford Annotated Bible with the Apocrypha. 1977. p. 1240.</ref> ചരിത്രമെന്ന നിലയിൽ എഴുതപ്പെട്ടതെങ്കിലും രചയിതാവിന്റെ സ്രോതസ്സുകൾ ചരിത്രരേഖകൾ ആല്ലാതിരുന്നതുകൊണ്ട്, ചരിത്രദൃഷ്ട്യാ വിശ്വസനീയമായ വിവരങ്ങൾ ഇതിൽ കാണണമെന്നില്ല.<ref>'Historically reliable information cannot be expected, however, because Luke’s sources were not historical; they rather were embedded in tradition and proclamation.' "biblical literature." Encyclopædia Britannica. 2010. Encyclopædia Britannica Online. 06 Nov. 2010 [http://www.britannica.com/EBchecked/topic/64496/biblical-literature].</ref>
 
തന്റെ കഥയിലെ സമയരേഖയ്ക്ക് ഈ സുവിശേഷകൻ നേരത്തേ എഴുതപ്പെട്ടിരിക്കാവുന്ന [[മർക്കോസ്‌ എഴുതിയ സുവിശേഷം|മർക്കോസിന്റെ സുവിശേഷത്തേയും]], പിൽക്കാലത്ത് നഷ്ടപ്പെട്ടുപോയതായി കരുതപ്പെടുന്ന യേശുവചനശേഖരമായ 'Q' എന്ന രേഖയേയും ആശ്രയിച്ചിരിക്കാമെന്നു കരുതപ്പെടുന്നു. സ്വതന്ത്രമായ മറ്റു ലിഖിതരേഖകളേയും ഗ്രന്ഥകാരൻ ആശ്രയിച്ചിരിക്കാം.<ref name = "5GIntro">[[Robert W. Funk|Funk, Robert W.]], Roy W. Hoover, and the [[Jesus Seminar]]. ''The five gospels.'' HarperSanFrancisco. 1993. "Introduction," p 1-30.</ref> പരമ്പരാഗതനിലപാടു പിന്തുടരുന്ന ക്രിസ്തീയപണ്ഡിതന്മാർ ഇത് ക്രി.വ.60-നടുത്ത് എഴുതപ്പെട്ടതായി കരുതുന്നു.<ref>D. R. W. Wood, New Bible Dictionary (InterVarsity Press, 1996), 704.</ref><ref>Carson, D.A.; Moo, Dougals J. (1992). "4" (in English). An introduction to the New Testament. Morris, Leon. Grand Rapids, MI: Zondervan. pp. 116. ISBN 0-310-51940-3.</ref> അതേസമയം ആധുനികകാലത്തെ ഉദാത്തവിമർശനത്തിന്റെ(Higher criticism) ദൃഷ്ടിയിൽ ഇതിന്റെ രചനാകാലം ക്രി.വ. ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്താണ്.<ref name ="Harris Gospels">[[Stephen L Harris|Harris, Stephen L.]], Understanding the Bible. Palo Alto: Mayfield. 1985. "The Gospels" p. 266-268</ref><ref>Brown, Raymond E. (1997). Introduction to the New Testament</ref>
 
പൗലോസിന്റെ സഹപ്രവർത്തകനായിരുന്ന 'പ്രിയവൈദ്യൻ' ലൂക്കായെ ഇതിന്റെ കർത്താവായി കാണുന്ന പരമ്പരാഗതനിലപാട് ഇന്നും അവതരിപ്പിക്കപ്പെടാറുണ്ടെങ്കിലും, ഈ സുവിശേഷകന്റെ തന്റെ രചനയായി കരുതപ്പെടുന്ന നടപടി പുസ്തകവും പൗലോസിന്റെ ലേഖനങ്ങളും തമ്മിലുള്ള ഒട്ടേറെ പൊരുത്തക്കേടുകൾ കണക്കിലെടുത്ത് പല പണ്ഡിതന്മാരും ഈ നിലപാടിനെ ചോദ്യം ചെയ്യുന്നു.<ref>'Contrary to [the traditional] view, which is occasionally still put forward today, a critical consensus emphasizes the countless contradictions between the account in Acts and the authentic Pauline letters.' Theissen, Gerd and Annette Merz. The historical Jesus: a comprehensive guide. Fortress Press. 1998. translated from German (1996 edition). p. 32.</ref><ref>"The principle essay in this regard is P. Vielhauer, 'On the "Paulinism" of Acts', in L.E. Keck and J. L. Martyn (eds.), Studies in Luke-Acts (Philadelphia: Fortress Press, 1975), 33-50, who suggests that Luke's presentation of Paul was, on several fronts, a contradiction of Paul's own letters (e.g. attitudes on natural theology, Jewish law, christology, eschatology). This has become the standard position in German scholarship, e.g., Conzelmann, Acts; J. Roloff, Die Apostelgeschichte (NTD; Berlin: Evangelische, 1981) 2-5; Schille, Apostelgeschichte des Lukas, 48-52. This position has been challenged most recently by Porter, "The Paul of Acts and the Paul of the Letters: Some Common Misconceptions', in his Paul of Acts, 187-206. See also I.H. Marshall, The Acts of the Apostles (TNTC; Grand Rapids: Eerdmans; Leister: InterVarsity Press, 1980) 42-44; E.E. Ellis, The Gospel of Luke (NCB; Grand Rapids: Eerdmans; London: Marshall, Morgan and Scott, 2nd edn, 1974) 45-47.", Pearson, "Corresponding sense: Paul, dialectic, and Gadamer", Biblical Interpretation Series, p. 101 (2001). Brill.</ref> ഇത് ലൂക്കായുടെ തന്നെ രചന ആയിരിക്കുക അസാദ്ധ്യമല്ലെന്ന് റെയ്മൻ ഇ. ബ്രൗൺ കരുതുന്നു.<ref>'This proposal for authorship [by Luke] has more to recommend it than other theories, but "not impossible" is all that should be claimed.' Brown, 1997.</ref> എന്നാൽ ഇതിന്റെ കർതൃത്വം അജ്ഞാതമാണ് എന്ന നിലപാടാണ് ഇന്നു മിക്ക പണ്ഡിതന്മാരും സ്വീകരിക്കുന്നത്.<ref name="britannica.com"/>
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ലൂക്കാ_എഴുതിയ_സുവിശേഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്