"ലൂക്കാ എഴുതിയ സുവിശേഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
ക്രിസ്തീയബൈബിളിന്റെ ഭാഗമായ പുതിയനിയമത്തിലെ നാലു സുവിശേഷങ്ങളിൽ മൂന്നാമത്തേതാണ് '''ലൂക്കാ എഴുതിയ സുവിശേഷം'''. കാനോനിക സുവിശേഷങ്ങളിൽ ഏറ്റവും ദീർഘമായതും ഇതാണ്. ക്രിസ്തീയവിശ്വാസത്തിലെ കേന്ദ്രവ്യക്തിത്വമായ [[യേശു|നസ്രത്തിലെ യേശുവിന്റെ]] ജീവിതത്തിന്റേയും ദൗത്യത്തിന്റേയും [[പുതിയനിയമം|പുതിയനിയമദൃഷ്ഠിയിൽ]] നിന്നുള്ള ആഖ്യാനമാണ് മൂന്നു [[സമാന്തരസുവിശേഷങ്ങൾ|സമാന്തരസുവിശേഷങ്ങളിൽ]] ഒന്നായ ഇതിലുള്ളത്. യേശുവിന്റ ജനനവുമായി ബന്ധപ്പെട്ട സംഭവങ്ങൾ തുടങ്ങി സ്വർഗ്ഗാരോപണം വരെ ഇതിന്റെ ഉള്ളടക്കത്തിൽ പെടുന്നു.
 
പരമ്പരാഗതവിശ്വാസമനുസരിച്ച് ഇതിന്റെ കർത്താവ് "സുവിശേഷകനായ ലൂക്കാ" ആണ്.<ref name ="Harris">[[Stephen L Harris|Harris, Stephen L.]], Understanding the Bible. Palo Alto: Mayfield. 1985.</ref> മുടിയനായ പുത്രന്റേയും നല്ല ശമരിയാക്കാരന്റേയും മറ്റും കഥകൾ ഈ സുവിശേഷത്തിൽ മാത്രമേ കാണുന്നുള്ളു. ഈ സുവിശേഷത്തിലെ ആഖ്യാനം പ്രാർത്ഥനയ്ക്കും, [[പരിശുദ്ധാത്മാവ്|പരിശുദ്ധാത്മാവിന്റെ]] പ്രവർത്തനത്തിനും, [[സ്ത്രീ|സ്ത്രീകൾക്കും]], ആത്മീയാനന്ദത്തിനും പ്രത്യേകം പ്രാധാന്യം കല്പിക്കുന്നു.<ref>Donald Guthrie, ''New Testament Introduction'' (Leicester, England: Apollos, 1990), p. 105.</ref>
 
ആമുഖപ്രസ്താവന അനുസരിച്ച്,<ref>{{Bibleverse||Luke|1:1-4}}</ref> ഒരു ചരിത്രാഖ്യാനം അവതരിപ്പിച്ച്<ref>N. B. Stonehouse, ''The Witness of Luke to Christ'' (1951), pp. 24-45; H. J. Cadbury, ''The Beginnings of Christianity'' II, 1922, pp. 489-510; R. Bauckham, ''Jesus and the Eyewitnesses'' (Eerdmans, 2006).</ref> ആ ചരിത്രത്തിന്റെ ദൈവശാസ്ത്രപരമായ പ്രാധാന്യം വെളിപ്പെടുത്തുകയായിരുന്നു സുവിശേഷകന്റെ ലക്ഷ്യം.<ref>Donald Guthrie, ''New Testament Introduction'' (Leicester, England: Apollos, 1990), p. 107.</ref> തന്റെ ചരിത്രത്തെ രചയിതാവ് മൂന്നു ഘട്ടങ്ങളായി തിരിക്കുന്നു: ആദ്യഘട്ടം സ്നാപകയോഹന്നാനോടു കൂടി അവസാനിക്കുന്നു; യേശുവിന്റെ ലോകദൗത്യത്തിന്റെ കഥയാണ് രണ്ടാമത്തേത്; യേശുവിന്റെ പുനരുദ്ധാനത്തിനു ശേഷമുള്ള സഭയുടെ ജീവിതമാണ് മൂന്നാം ഘട്ടം.<ref name="britannica.com">"biblical literature." Encyclopædia Britannica. 2010. Encyclopædia Britannica Online. 06 Nov. 2010 [http://www.britannica.com/EBchecked/topic/64496/biblical-literature].</ref> രചയിതാവ് [[ക്രിസ്തുമതം|ക്രിസ്തുമതത്തെ]] ദൈവികവും, മാന്യവും, നിയമാനുസൃതവും, അന്തർദ്ദേശീയവുമായ ഒരു പ്രസ്ഥാനമായി ചിത്രീകരിക്കുന്നു. <ref name ="Harris"/> ഇതിൽ [[യേശു|യേശുവിന്റെ]] കാരുണ്യം എല്ലാ ആതുരരേയും തേടിയെത്തുന്നു; അദ്ദേഹത്തിന്റെ അനുയായികൾക്കിടയിൽ [[സ്ത്രീ|സ്ത്രീകൾ]] സവിശേഷ പ്രാധാന്യത്തോടെ കാണപ്പെടുന്നു; യാഥാസ്ഥിതിക [[യഹൂദർ]] പൊതുവേ വെറുത്തിരുന്ന [[ശമരിയർ]] പുകഴ്ത്തപ്പെടുന്നു; പുറജാതികൾക്ക് സുവിശേഷത്തെ ആശ്ലേഷിക്കാനുള്ള അവസരം കിട്ടുന്നു.<ref name = "May Metzger">May, Herbert G. and Bruce M. Metzger. The New Oxford Annotated Bible with the Apocrypha. 1977. p. 1240.</ref> ചരിത്രമെന്ന നിലയിൽ എഴുതപ്പെട്ടതെങ്കിലും രചയിതാവിന്റെ സ്രോതസ്സുകൾ ചരിത്രരേഖകൾ ആല്ലാതിരുന്നതുകൊണ്ട്, ചരിത്രദൃഷ്ട്യാ വിശ്വസനീയമായ വിവരങ്ങൾ ഇതിൽ കാണണമെന്നില്ല.<ref>'Historically reliable information cannot be expected, however, because Luke’s sources were not historical; they rather were embedded in tradition and proclamation.' "biblical literature." Encyclopædia Britannica. 2010. Encyclopædia Britannica Online. 06 Nov. 2010 [http://www.britannica.com/EBchecked/topic/64496/biblical-literature].</ref>
"https://ml.wikipedia.org/wiki/ലൂക്കാ_എഴുതിയ_സുവിശേഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്