"നാനോസാങ്കേതികവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: oc:Nanotecnologia
വരി 1:
{{Prettyurl|Nanotechnology}}
{{mergeto|നാനോടെക്നോളജി}}
{{ആധികാരികത}}
ദ്രവ്യഘടനയിൽ അതിസൂക്ഷ്മാവസ്ഥയിൽ മാറ്റം വരുത്തി വിവിധ ഉപയോഗങ്ങൾ സാധ്യമാക്കുന്ന [[വിജ്ഞാനം|വിജ്ഞാനശാഖയെ]] '''നാനോസാങ്കേതികവിദ്യ''' എന്നു പറയുന്നു. നാനോമീറ്റർ അളവിലുള്ള ഘടനാ മാറ്റങ്ങളിലൂടെ സവിശേഷസ്വഭാവങ്ങൾ പ്രദർശിപ്പിക്കുന്ന വസ്തുക്കൾ നിർമിക്കാൻ ഈ [[സാങ്കേതികവിദ്യ|സാങ്കേതികവിദ്യകൊണ്ടു]] കഴിയും.
[[പ്രമാണം:Fullerene_Nanogears_-_GPN-2000-001535.jpg|thumb|തന്മാത്രാപൽച്ചക്രങ്ങൾ]]
[[ദ്രവ്യം|ദ്രവ്യത്തെ]] അതിന്റെ പരമാണുതലത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണ്‌ '''നാനോടെൿനോളജി'''. പരമാണുതലം എന്നാൽ ഒരു മൈക്രോ മീറ്ററിൽ താഴെ എന്നാണ്‌. ഈ അളവിൽ ഉള്ള സുക്ഷ്മ യന്ത്രങ്ങളുടെ നിർമ്മാണം അവയുടെ പരിരക്ഷ തുടങ്ങിയവയും നാനോടെൿനോളജിയുടെ പരിധിയിൽ വരുന്നു. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം നാനോടെൿനോളജി ഒരു പ്രത്യേക ശാസ്ത്ര ശാഖയുടെ കീഴിൽ വരുന്നില്ല എന്നതാണ്‌. ഇതിൽ നിന്നു കിട്ടുന്ന ഗവേഷണ ഫലങ്ങൾ എല്ലാ ശാസ്ത്ര മേഖലകൾക്കും ഗുണം ചെയ്യും.
 
നിലവിലുള്ള ശാസ്ത്ര ശാഖകളുടെ സുക്ഷ്മതലത്തിളുള്ള തുടർച്ചയായിട്ടോ അല്ലെങ്കിൽ ഇവയുടെയെല്ലാം സുക്ഷ്മ തലത്തിലുള്ള പുനരാവിഷ്കാരമായിട്ടോ നാനോടെൿനോളജിയെ കാണാവുന്നതാണ്‌. എല്ലാ നാനോ വസ്തുക്കളുടെയും നിർമ്മാണത്തിന്‌ രണ്ട്‌ രീതികൾ അവലംബിക്കാവുന്നതാണ്‌. ഒന്ന് മേലെ നിന്ന്‌ താഴേക്കുള്ള 'ടോപ്‌ ഡൗൺ'(top down)രീതിയും രണ്ട്‌ താഴെ നിന്ന്‌ മുകളിലേക്കുള്ള 'ബോട്ടം അപ്‌'(bottom up) രീതിയും. നാനോ പദാർത്ഥങ്ങൾ വലിപ്പം കൂടിയ പദാർത്ഥങ്ങളിൽ‍ നിന്ന് ഉണ്ടാക്കിയെടുക്കുന്ന രീതിയാണ്‌ ടോപ്‌ ഡൗൺ. തന്മാത്രകളും ആറ്റങ്ങളും കൂട്ടിച്ചേർത്ത്‌ വിവിധ ഘടനകൾ നിർമ്മിക്കുന്ന രീതിയാണ്‌ ബോട്ടം അപ്‌.
[[ദ്രവ്യം|ദ്രവ്യത്തെ]] നാനോതലത്തിൽ ചെറുതായി പരുവപ്പെടുത്തുമ്പോൾ അത് ഭൌതിക-കാന്തിക-രാസ മാറ്റങ്ങൾക്ക് വിധേയമാകും. ഇങ്ങനെ നാനോ അവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പ്രയോജനപ്പെടുത്തി നവീനവും കാര്യക്ഷമതയുള്ളതുമായ ഉത്പന്നങ്ങൾ നിർമിക്കുക എന്നതാണ് നാനോസാങ്കേതികവിദ്യയുടെ പ്രധാന ലക്ഷ്യം.
നൂതന [[സൂക്ഷ്മദർശിനി|സൂക്ഷ്മ ദർശിനികളുടെ]] കണ്ടുപിടുത്തമാണ്‌ നാനോടെൿനോളജിയെ ഇന്നു കാണുന്ന ഉയരത്തിലെത്തിച്ചത്‌. [[1980]]-കളുടെ തുടക്കത്തിൽ [[ഐ.ബി.എം]] കമ്പനിയിലെ ശാസ്ത്രഞ്ജന്മാർ [[ആറ്റോമിക്‌ ഫോർസ്‌ മൈക്രോസ്കോപ്‌]](AFM),[[സ്കാനിംഗ്‌ ടണലിംഗ്‌ മൈക്രോസ്കോപ്]](STM) എന്നിങ്ങനെ രണ്ട്‌ മൈക്രോ സ്കോപ്പുകൾ കണ്ടുപിടിച്ചു. ഈ ഉപകരണങ്ങൾ ആറ്റങ്ങളെ നിരീക്ഷിക്കാനും അവ കൈകാര്യം ചെയ്യാനും വളരെയധികം സഹായിച്ചു.
[[പ്രമാണം:UHVSTMinside.JPG|thumb|left|യു.എച്ച്.വി. സ്കാനിങ് ടണല്ലിങ് സൂക്ഷ്മദർശിനിയുടെ ആന്തരികവീക്ഷണം]]
== ആരംഭം ==
 
[[1959]] [[ഡിസംബർ 29]]-ന്‌ [[കാൽടെക് യൂണിവേഴ്സിറ്റി|കാൽടെക്‌ യൂണുവേഴ്‌സിറ്റിയിൽ]] വച്ചു നടന്ന മീറ്റിങ്ങിലെ [[റിച്ചാർഡ് ഫെയ്മാൻ|റിച്ചാർഡ്‌ ഫെയ്‌മാന്റെ]] പ്രഭാഷണമാണ്‌ നാനോടെൿനോളജിക്ക്‌ ഒരു ആമുഖമായി മാറിയത്‌. സൂക്ഷതലത്തിലെ അനന്ത സാധ്യതകൾ('There is plenty of room at the bottom') എന്നതായിരുന്നു പ്രഭാഷണ വിഷയം."എനിക്ക്‌ കാണാൻ കഴിഞ്ഞിടത്തോളം പദാർത്ഥങ്ങളെ ഓരോരോ അണുക്കളായി കൈകാര്യം ചെയ്യുന്നതിന്‌ ഭൗതികശാസ്ത്രത്തിലെ നിയമങ്ങൾ എതിരല്ല" എന്ന് ഈ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. നാനോടെൿനോളജി എന്ന പേര്‌ നിർദേശിച്ചത്‌ [[ടോക്യൊ]] സയൻസ്‌ യൂണിവേഴ്സിറ്റി പ്രൊഫസർ നോറിയോ ടാനിഗൂച്ചി (Norio Taniguchi) ആണ്‌.
നാനോമീറ്റർ എന്നതിന്റെ ചുരുക്കരൂപമാണ് നാനോ എന്ന് അറിയപ്പെടുന്നത്. ഒരു മീറ്ററിന്റെ നൂറുകോടിയിൽ ഒരംശം അഥവാ 10-9 മീ. ആണ് ഒരു നാനോമീറ്റർ. [[കുള്ളൻ]] എന്നർഥം വരുന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് നാനോ എന്ന വാക്ക് ഉരുത്തിരിഞ്ഞുവന്നത്.
 
=== സാധ്യതകൾ ===
ദ്രവ്യത്തിന്റെ നാനോമീറ്റർ തലത്തിലുള്ള സ്വഭാവവും പെരുമാറ്റവും പഠനവിധേയമാക്കുന്ന ശാസ്ത്രശാഖയാണ് നാനോ സയൻസ്. 1 നാ. മീ. മുതൽ 100 നാ. മീ. വരെയാണ് ഇതിന്റെ പരിധിയിൽ വരുന്നത്. നാനോസയൻസിനെ അവലംബിച്ച് ഉത്പന്നങ്ങളും സേവനങ്ങളും സാധ്യമാക്കുമ്പോൾ അതിനെ നാനോസാങ്കേതികവിദ്യ എന്നു പറയുന്നു. വിവിധ അടിസ്ഥാന ശാസ്ത്രശാഖകളുമായി ചേർത്തും ഈ രംഗത്ത് പഠനഗവേഷണങ്ങൾ നടക്കുന്നുണ്ട്. ഉദാ. നാനോഫിസിക്സ്, നാനോകെമിസ്ട്രി, നാനോബയോളജി. ഇതുകൂടാതെ ചില എഞ്ചിനീയറിങ് വിഷയങ്ങളുമായി സംയോജിപ്പിച്ചുള്ള പഠനവും മുന്നേറുന്നുണ്ട്. ഉദാ. നാനോമെറ്റീരിയൽസ്, നാനോറോബോട്ടിക്സ്, നാനോട്രൈബോളജി, നാനോബയോടെക്നോളജി.
നാമുപയോഗിക്കുന്ന മിക്ക ഉപകരണങ്ങളുടെയും വലിപ്പം കുറയും എന്നതുതന്നെയാണ്‌ നാനോ ടെൿനോളജിയുടെ ഏറ്റവും വലിയ സാധ്യത. ശക്തിയേറിയ [[കാർബൺ ഫൈബർ|കാർബൺ ഫൈബറുകൾ]] നിർമ്മിക്കാൻ നാനോ ടെൿനോളജി കൊണ്ട്‌ സാധിക്കും. നാളത്തെ ലോകത്ത്‌ [[സിലിക്കൺ|സിലിക്കണിനു]] പകരമായി ഉപയോഗിക്കാൻ സാധിക്കുന്ന [[കാർബൺ നാനോ ടൂബ്|കാർബൺ നാനോ ട്യുബുകൾ]] കണ്ടുപിടിച്ചു കഴിഞ്ഞു. ബൾബുകളിൽ ഫിലമെന്റിനു പകരമയും കൃത്രിമ അവയവങ്ങളുടെ നിർമ്മാണത്തിനും ഭുകമ്പം ബാധിക്കാത്ത കെട്ടിടങ്ങളുടെ നിർമ്മാണത്തിനും കാർബൺ നാനോ ട്യുബുകൾ ഉപയോഗിക്കാൻ സാധിക്കും.
നാനോ ടെൿനോളജിയുടെ അഭൂതപൂർവമായ ഒരു സാധ്യതയാണ്‌ [[ടെലിപോർട്ടേഷൻ]]. ഒരു വസ്തുവിനെ ഒരു ബിന്ദുവിൽ നിന്ന് ഏറെക്കുറേ അപ്രത്യക്ഷമാക്കി അതിന്റെ കൃത്യമായ ആറ്റോമിക ഘടന മറ്റൊരു സ്ഥലത്തേക്ക്‌ അയച്ച്‌ അവിടെവെച്ച്‌ ആ വസ്തുവിനെ പുന:സൃഷ്ടിക്കുന്ന പ്രക്രിയയാണ്‌ ടെലിപോർട്ടേഷൻ. നാനോടെൿനോളജി സമഗ്രമായി വികസിച്ചാൽ ഇത്‌ അസാധ്യമല്ലെന്നാണ്‌ ശാസ്ത്ര ലോകം കരുതുന്നത്‌.
 
=== ദോഷവശങ്ങൾ ===
==ചരിത്രം==
നാനോടെൿനോളജി ഇരുതല മൂർച്ചയുള്ള ഒരു വാളാണ്‌. സൂക്ഷിച്ചുപയോഗിച്ചില്ലെങ്കിൽ വൻ നാശങ്ങളാവും ഫലം. വിഷാംശമുള്ള നാനോ പദാർത്ഥങ്ങൾ ഭൂമിയെ വിഷലിപ്തമാക്കും. നല്ല കാര്യങ്ങൾക്കുവേണ്ടി പടച്ചു വിടുന്ന നാനോബോട്ടുകൾ നിയന്ത്രണം വിട്ടാൽ പിന്നെ നശിപ്പിക്കൻ കഴിഞ്ഞെന്നു വരില്ല. നാസ നടത്തിയ പഠനത്തിൽ നാനോ ട്യുബുകൾ ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു. യുദ്ധ സന്നാഹങ്ങളൊരുക്കുവാൻ നാനോ ടെൿനോളജിക്ക്‌ ഒരുപാട്‌ സഹായങ്ങൾ ചെയ്യാൻ കഴിയും.
[[File:Brit Mus 13sept10 brooches etc 046.jpg|thumb|200px|right|ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ലൈകർഗസ് കപ്പ്]]
ഒരു വിജ്ഞാനശാഖയായി മാറുന്നതിന് വളരെ മുൻപു തന്നെ സൂക്ഷ്മ കണങ്ങളുടെ വിപുലമായ സാധ്യതകളെ പറ്റി അന്വേഷണങ്ങളും അനുമാനങ്ങളും ആരംഭിച്ചിരുന്നു. [[ച്രിത്രം|ചരിത്രത്തിൽ]] അനവധി അവസരങ്ങളിൽ പദാർഥങ്ങളുടെ നാനോ ഉപയോഗം വിവരിച്ചിട്ടുണ്ട്. പക്ഷേ, അറിവ് എന്ന നിലയിൽ ഇന്നത്തെ സമൂഹം ഉപയോഗിക്കുന്ന രീതിയിൽ അല്ല അന്നത്തെ സമൂഹം ഈ സാങ്കേതികവിദ്യയെ സമീപിച്ചിരുന്നത്. [[ആയുർവേദം|ആയുർവേദ]] [[ഔഷധം|ഔഷധങ്ങളിൽ]] വ്യാപകമായി [[സ്വർണം|സ്വർണത്തിന്റെ]] നാനോ കണങ്ങൾ ചേർത്തിരുന്നു എന്നതിന് തെളിവുണ്ട്. ഇന്നും വിവിധ ചികിത്സാ രീതികളിൽ ഇത് തുടരുന്നുമുണ്ട്. അലക്സാണ്ട്രിയയിലെ രസതന്ത്രജ്ഞർ യൗവ്വനം നിലനിർത്താനായി സൃഷ്ടിച്ച ഔഷധത്തിൽ സ്വർണത്തിന്റെ നാനോ കണികകൾ ഉപയോഗിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. നാലാം നൂറ്റാണ്ടിൽ റോമിൽ പ്രചാരത്തിലുണ്ടായിരുന്ന ലൈകർഗസ് (Lycurgus)<ref>[http://en-gb.facebook.com/pages/Lycurgus-cup/135462849819935 ലൈകർഗസ് (Lycurgus)]</ref> കോപ്പകൾ നാനോ പദാർഥവിജ്ഞാനീയത്തിന്റെ അടിസ്ഥാനത്തിലുള്ള നിർമിതികൾക്കുദാഹരണമാണ്. 70 നാനോമീറ്റർ വലിപ്പമുള്ള കണങ്ങളാണ് ലൈകാർഗസ് കോപ്പയുടെ നിർമാണത്തിൽ ഉപയോഗിച്ചിരുന്നത്. പ്രകാശം പതിക്കുന്നവശം പച്ചനിറത്തിലും എതിർവശം ഇളം ചുവപ്പ് നിറ(ruby)ത്തിലും കാണപ്പെടുന്ന ഇത്തരത്തിലൊരു കപ്പ് ഇപ്പോഴും ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.
{{Tech-stub|Nanotechnology}}
{{Technology}}
 
[[വർഗ്ഗം:സാങ്കേതികം]]
സാധാരണ [[കരിക്കട്ട|കരിക്കട്ടയും]] [[വജ്രം|വജ്രവും]] തമ്മിൽ രാസപരമായി വ്യത്യാസമില്ല; രണ്ടും [[കാർബൺ]] എന്ന മൂലകത്തിന്റെ അപരരൂപങ്ങളാണ്. [[ആറ്റം|ആറ്റങ്ങൾ]] അടുക്കിയിരുന്ന രീതിയിൽ മാത്രമാണ് ഇവ വ്യത്യസ്തമായിരിക്കുന്നത്. ഇത്തരത്തിൽ നാനോ തലത്തിൽ സമാനതകളുള്ള നിരവധി വസ്തുക്കൾ [[പ്രകൃതി|പ്രകൃതിയിൽ]] കാണാം. [[താമര|താമരയിലും]] മറ്റും [[വെള്ളം]] ഒട്ടിപ്പിടിക്കാത്തതും, [[ചിലന്തി വല|ചിലന്തി വലയുടെ]] ഉറപ്പും, [[പൂമ്പാറ്റ|പൂമ്പാറ്റയുടെ]] അഴകും നമ്മുടെ ചുറ്റും കാണാനാവുന്ന നാനോ ഘടനാ സവിശേഷതകളുടെ ചില ഉദാഹരണങ്ങളാണ്. ഏകാത്മക പദാർഥത്തിന് മാത്രമല്ല നാനോ സ്വഭാവം പ്രകടിപ്പിക്കാനാകുന്നത്; സങ്കരയിനം പദാർഥങ്ങൾക്കും കഴിയും. [[ലോഹം|ലോഹവും]] അലോഹവും ചേർന്നതാകാം അവയിൽ പലതും. [[പ്രാവ്|പ്രാവിന്റെയും]] മറ്റ് ചില [[പക്ഷി|പക്ഷികളുടെയും]] കഴുത്തിലെ വർണവ്യത്യാസവും, [[മീൻ]] ചെതുമ്പലിന്റെ തിളക്കവും, [[ചണം|ചണനൂലിന്റെ]] ഉറപ്പും എല്ലാം ഇക്കൂട്ടത്തിൽപ്പെടും. പ്രകൃതിയുടേതായ സ്വഭാവികരീതിയിലാണ് ഇതെല്ലാം സാധ്യമാകുന്നത്.
[[File:Feynman at Los Alamos.jpg|thumb|200px|right|റിച്ചാർഡ് ഫെയ്ൻമാൻ]]
[[File:Eric Drexler 2007.jpg|thumb|200px|right|എറിക് ഡ്രെക്സലർ]]
[[File:Gerd Binnig sw.jpg|thumb|200px|right|ഗേർഡ് ബിന്നിങ്]]
വിശ്രുത [[ശാസ്ത്രം|ശാസ്ത്രജ്ഞനായ]] റിച്ചാർഡ് ഫെയ്ൻമാൻ (Richard Feynman)<ref>[http://www.zyvex.com/nanotech/feynman.html ദെയർസ് പ്ലെന്റി ഒഫ് റൂം അറ്റ് ദ് ബോട്ടം]</ref> 1959 ഡി. 29-ന് നടത്തിയ ''ദെയർസ് പ്ലെന്റി ഒഫ് റൂം അറ്റ് ദ് ബോട്ടം'' എന്ന പ്രഭാഷണമാണ് ഇന്നു കാണുന്ന നാനോ ടെക്നോളജിക്ക് അടിസ്ഥാനമിട്ടത്. ആറ്റോമിക തലത്തിലെ കൂടിച്ചേരലുകൾ, ഇതുണ്ടാക്കാൻ സാധ്യതയുള്ള പ്രയോജനങ്ങൾ എന്നിവ ഇദ്ദേഹം പ്രസംഗത്തിൽ വസ്തുനിഷ്ഠമായി പ്രതിപാദിച്ചു. എൻസൈക്ലോപീഡിയാ ഒഫ് ബ്രിട്ടാനിക്കയുടെ മുഴുവൻ പേജുകളും ഒരു മൊട്ടുസൂചി മുനയിൽ ഉൾക്കൊള്ളിക്കാനാകുമെന്ന് ഇദ്ദേഹം പ്രസംഗമധ്യേ സൂചിപ്പിച്ചു. ആറ്റങ്ങളെ [[പന്ത്|പന്തുകൾപോലെ]] യഥേഷ്ടം അടുക്കി, അത്യന്ത സൂക്ഷ്മതലത്തിൽ വസ്തുക്കളെ സൃഷ്ടിക്കാൻ ശാസ്ത്രജ്ഞർ ശ്രമിക്കണമെന്ന് ഫെയ്ൻമാൻ നിർദേശിച്ചു. റിച്ചാർഡ് ഫെയിൻമാന്റെ ഈ പ്രസംഗമാണ് നാനോസാങ്കേതികവിദ്യക്ക് ഒരു വിജ്ഞാനശാഖ എന്ന നിലയിൽ ആശയബലമായത്. നാനോ എന്ന പദം നേരിട്ട് ഇവിടെ ഫെയിൻമാൻ ഉപയോഗിച്ചില്ലെങ്കിലും സൈദ്ധാന്തികമായ ഒരു അടിത്തറ ഉണ്ടാക്കുന്നതിൽ അതു വിജയിച്ചു.
 
നാനോസാങ്കേതികവിദ്യ എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1974-ൽ ജപ്പാനിലെ ടോക്യോ സയൻസ് യൂണിവേഴ്സിറ്റി അധ്യാപകനായിരുന്ന പ്രൊഫ. നോറിയോ താനിഗുചി (Norio Taniguchi)യാണ്.<ref>[http://www.worldlingo.com/ma/enwiki/en/Norio_Taniguchi പ്രൊഫ. നോറിയോ താനിഗുചി]</ref> ഒരു നാനോമീറ്റർ വരെ വലിപ്പത്തിലുള്ള സൂക്ഷ്മ കണങ്ങളെ ഉദ്ദേശിച്ച് നടത്തിയ പ്രസ്താവം ആയിരുന്നു അത്.
 
1984-ൽ എറിക് ഡ്രെക്സലർ (Eric Drexler)<ref>[http://e-drexler.com/ എറിക് ഡ്രെക്സലർ (Eric Drexler)]</ref> മോളിക്കുലാർ നാനോടെക്നോളജിയുടെ വിവിധ വശങ്ങളെ സംബന്ധിച്ച് എഴുതിയ പ്രബന്ധം ഈ മേഖലയുടെ പിന്നീടുള്ള വളർച്ചയിൽ നിർണായകമായി. എൻജിൻസ് ഒഫ് ക്രിയേഷൻസ് (1986) എന്നൊരു ഗ്രന്ഥവും ഇദ്ദേഹം രചിച്ചു.
 
എൺപതുകളുടെ ആരംഭത്തിൽ ഗേർഡ് ബിന്നിങ് (Gerd Binning),<ref>[http://www.wordiq.com/definition/Gerd_Binning ഗേർഡ് ബിന്നിങ്]</ref> ഹെന്റിച്ച് റോഹ്റർ (Henrich Rohrer)<ref>[http://inventors.about.com/library/inventors/blstm.htm ഹെന്റിച്ച് റോഹ്റർ (Henrich Rohrer)]</ref> എന്നിവർ കണ്ടുപിടിച്ച ''സ്കാനിങ് ടണലിങ് മൈക്രോസ്കോപ്പ്'' എന്ന ഉപകരണവും നാനോ ചരിത്രത്തിലെ നാഴികക്കല്ലാണ്. ആറ്റങ്ങളെ അതിസൂക്ഷ്മതലത്തിൽ ''കാണാൻ'' അഥവാ സ്ഥാനനിർണയം നടത്താൻ ഈ ഉപകരണം വഴി സാധിച്ചു.
 
അറുപത് കാർബൺ ആറ്റങ്ങൾ ചേർത്ത് ഗോളാകൃതിയിൽ ഉണ്ടാക്കിയ, ബക്കി പന്ത് (Bucky ball)<ref>[http://www.nanotech-now.com/nanotube-buckyball-sites.htm ബക്കി പന്ത് (Bucky ball)]</ref> എന്നറിയപ്പെടുന്ന കാർബൺ തന്മാത്രയുടെ കണ്ടുപിടുത്തം മറ്റൊരു വഴിത്തിരിവായിരുന്നു. റോബർട്ട് കേൾ (Robert Curl),<ref>[http://www.chem.rice.edu/FacultyDetail.cfm?RiceID=589 റോബർട്ട് കേൾ (Robert Curl)]</ref> ഹാരോൾഡ് ക്രോട്ടോ (Harold kro), റിച്ചഡ് സ്മാളീ (Richard Smalley)<ref>[http://www.nytimes.com/2005/10/29/science/29smalley.html റിച്ചഡ് സ്മാളീ (Richard Smalley)]</ref> എന്നിവരാണ് ഇത് കണ്ടുപിടിച്ചത്. ഈ ശാസ്ത്രജ്ഞർക്ക് 1986-ൽ രസതന്ത്ര നോബൽസമ്മാനവും ലഭിച്ചു. ഫുള്ളറൻസ് (fullere) എന്ന ശാസ്ത്രശാഖയും ഇതിനെ പിൻപറ്റി രൂപം കൊണ്ടു. അകവ്യാസം 0.7 നാനോ മീറ്ററും പുറം വ്യാസം ഒരു നാനോമീറ്ററും ഉള്ള ബക്കി പന്തുകൾ നാനോ സാങ്കേതികവിദ്യയുടെ ചരിത്രത്തിൽ പ്രമുഖ സ്ഥാനം നേടി. സയനോ പോളിയൻസ് എന്ന സംയുക്തത്തെ അന്വേഷിച്ചുള്ള യാത്രയാണ് ബക്കി പന്തിലെത്തിച്ചത്. ഈ സംയുക്തം ഉണ്ടാക്കാനായി ഗ്രാഫൈറ്റ് റോഡിനെ ലേസർ കിരണം ഉപയോഗിച്ച് ബാഷ്പീകരിച്ചതിന്റെ ഫലമായി അറുപത് കാർബൺ ആറ്റങ്ങൾ കൂടിച്ചേർന്ന, അകം പൊള്ളയായ തന്മാത്ര ഉണ്ടായി. രാസപരമായി ഏറെ സ്ഥിരതയുള്ള ഇത്തരം കാർബൺ ആറ്റത്തിന്റെ കൂട്ടത്തിന് ബക്കി പന്ത് എന്ന പേരും കിട്ടി.
 
1991-ൽ ജപ്പാൻ ശാസ്ത്രജ്ഞനും അധ്യാപകനുമായ ഡോ. സുമിയോ ഇജിമ അതിസൂക്ഷ്മ നാനോ കുഴലുകൾ (Nano tubes) വികസിപ്പിച്ചെടുത്തു. അതേ വലുപ്പമുള്ള ഉരുക്കിനെക്കാൾ ആയിരം മടങ്ങ് ബലമുള്ളതും ആറിലൊന്നുമാത്രം ഭാരമുള്ളതുമായ ഇത്തരം നാനോ കുഴലുകൾ അതിലോലമായ നാനോ പാളികൾ ചുരുട്ടിവച്ചാണ് നിർമിക്കുന്നത്. ചാലകമായും അർധചാലകമായും ഭിന്ന സ്വഭാവം പ്രകടിപ്പിക്കുന്ന നാനോക്കുഴലുകൾ ഒരൊറ്റ മൂലകം കൊണ്ടുണ്ടാക്കാൻ കഴിഞ്ഞിരിക്കുന്നു. ഗ്രാഫൈറ്റ്, വൈദ്യുതിയെ കടത്തിവിടുന്നു. എന്നാൽ അതേ മൂലകത്തിന്റെ മറ്റൊരു രൂപമായ വജ്രത്തിൽ ഇതു സാധ്യമല്ല. എന്നാൽ വജ്രം താപം പ്രവഹിപ്പിക്കുന്ന നല്ലൊരു ചാലകമാണ്. ഈ സ്വഭാവങ്ങളുടെ സമ്മിശ്രശേഷിയാണ് നാനോട്യൂബിനുള്ളത്. ബക്കി പന്തിന്റെ പരീക്ഷണ നിരീക്ഷണത്തിനിടയിലാണ് ഡോ. സുമിയോ ഇജിമയുടെ ശ്രദ്ധയിലേക്ക് നാനോട്യൂബുകൾ എത്തുന്നത്. ഊർജ ഉത്പാദനം, ടെലിവിഷൻ ഡിസ്പ്ളേ, റോബോട്ടുകൾ, ട്രാൻസിസ്റ്റർ, ജനിതക എഞ്ചിനീയറിങ് എന്നീ മേഖലകളിൽ നാനോട്യൂബുകൾ കാര്യക്ഷമമായി ഉപയോഗിക്കാം.
 
==നാനോ പദാർഥങ്ങൾ==
 
ഒരു നാനോ മീറ്റർ മുതൽ 100 നാനോ മീറ്റർ വരെ വലിപ്പമുള്ള ഖരവസ്തുക്കളാണ് നാനോ പദാർഥങ്ങൾ എന്നറിയപ്പെടുന്നത്. ഇവയുടെ നിർമാണം നാനോ സാങ്കേതിക രംഗത്തെ പ്രാധാന്യമർഹിക്കുന്ന ഒരു മേഖലയാണ്. നാനോ പദാർഥങ്ങൾ ലോഹമിശ്രിതങ്ങളോ പോളിമറുകളോ സെറാമിക്കുകളോ ആകാം. മിക്ക പദാർഥങ്ങളുടെയും നാനോ രൂപങ്ങൾ നിർമിക്കുന്നതിൽ ശാസ്ത്രജ്ഞർ വിജയിച്ചിട്ടുണ്ട്. കൂടുതൽ പരീക്ഷണങ്ങൾ ഈ മേഖലയിൽ സജീവമാണ്.<ref>[http://www.nanomaterialscompany.com/ നാനോ പദാർഥങ്ങൾ]</ref>
 
നാനോ പദാർഥങ്ങളുടെ നിർമാണപ്രക്രിയകളെ ''ടോപ്- ഡൗൺ'', ''ബോട്ടം-അപ്'' എന്നിങ്ങനെ രണ്ടായി തിരിക്കാറുണ്ട്. വലിയ പദാർഥങ്ങൾ പൊടിക്കുക വഴിയോ ലേസർ രശ്മികളുടെ സഹായത്താൽ ബാഷ്പീകരിക്കുക വഴിയോ നാനോ പദാർഥങ്ങൾ നിർമിക്കുന്നതാണ് ടോപ്-ഡൗൺ രീതി. ഫിസിക്കൽ വേപ്പർ ഡെപ്പോസിഷൻ, കെമിക്കൽ ലേസർ ഡെപ്പോസിഷൻ തുടങ്ങിയ പ്രക്രിയകളും ടോപ്-ഡൌൺ രീതിക്ക് ഉദാഹരണങ്ങളാണ്. ആറ്റങ്ങളെ സംയോജിപ്പിക്കുന്നതിലൂടെ നാനോ പദാർഥങ്ങൾ നിർമിക്കുന്നതാണ് ബോട്ടം-അപ് രീതി. സോൾജെൽ, കൺട്രോൾഡ് കെമിക്കൽ പ്രെസിപ്പിറ്റേഷൻ തുടങ്ങിയ രീതികൾ ഈ വിഭാഗത്തിൽപ്പെടുന്നവയാണ്.
 
മികച്ച സൂക്ഷ്മദർശിനികളുടെ ആവിർഭാവത്തോടെ നാനോ പദാർഥങ്ങളുടെ പഠനവും അവയുടെ ക്രമീകരണവും കൃത്യതയോടെ സാധിക്കുന്നു. മുൻകൂട്ടി നിശ്ചയിച്ച വലുപ്പത്തിലും ആകൃതിയിലും നാനോപദാർഥങ്ങൾ നിർമിക്കാനാകുന്നു. അമേരിക്കയിലെ നോർത്ത് കരോലിന സർവകലാശാലയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ''നാനോ മാനിപ്പുലേറ്റർ''<ref>[http://www.3rdtech.com/NanoManipulator.htm നാനോ മാനിപ്പുലേറ്റർ]</ref><ref>[http://whatis.techtarget.com/definition/0,,sid9_gci1274669,00.html നാനോ മാനിപ്പുലേറ്റർ]</ref> എന്ന സൂക്ഷ്മദർശിനി സംവിധാനം ഈ രംഗത്തെ മികച്ചൊരു കണ്ടുപിടുത്തമാണ്.
 
==അവലംബം==
{{reflist|2}}
 
==പുറംകണ്ണികൾ==
 
* [http://www.csa.com/discoveryguides/nano/overview.php നാനോ പദാർഥങ്ങൾ]
* [http://www.warrenrobinett.com/nano/index.html നാനോ മാനിപ്പുലേറ്റർ]
 
{{സർവ്വവിജ്ഞാനകോശം}}
 
[[an:Nanotecnolochía]]
[[ar:تقانة الصغائر]]
[[az:Nanotexnologiya]]
[[ba:Нанотехнология]]
[[bat-smg:Nanuoteknuoluogėjė]]
[[be:Нанатэхналогія]]
[[be-x-old:Нанатэхналёгіі]]
[[bg:Нанотехнология]]
[[bn:ন্যানোপ্রযুক্তি]]
[[bs:Nanotehnologija]]
[[ca:Nanotecnologia]]
[[cs:Nanotechnologie]]
[[cy:Nanotechnoleg]]
[[da:Nanoteknologi]]
[[de:Nanotechnologie]]
[[diq:Nanoteknolociye]]
[[el:Νανοτεχνολογία]]
[[en:Nanotechnology]]
[[eo:Nanoteknologio]]
[[es:Nanotecnología]]
[[et:Nanotehnoloogia]]
[[eu:Nanoteknologia]]
[[fa:فناوری نانو]]
[[fi:Nanoteknologia]]
[[fr:Nanotechnologie]]
[[gl:Nanotecnoloxía]]
[[he:ננוטכנולוגיה]]
[[hi:नैनोतकनीकी]]
[[hr:Nanotehnologija]]
[[hu:Nanotechnológia]]
[[hy:Նանոտեխնոլոգիա]]
[[id:Nanoteknologi]]
[[is:Örtækni]]
[[it:Nanotecnologia]]
[[ja:ナノテクノロジー]]
[[ka:ნანოტექნოლოგია]]
[[kk:Нанотехнология]]
[[kn:ನ್ಯಾನೋತಂತ್ರಜ್ಞಾನ]]
[[ko:나노기술]]
[[krc:Нанотехнология]]
[[ky:Нанотехнология]]
[[la:Nanotechnologia]]
[[lt:Nanotechnologija]]
[[lv:Nanotehnoloģija]]
[[mk:Нанотехнологија]]
[[mn:Нанотехнологи]]
[[mr:अतिसूक्ष्मतंत्रज्ञान]]
[[ms:Nanoteknologi]]
[[my:နာနိုတက္ကနော်လော်ဂျီ]]
[[new:नेनोटेक्नोलोजी]]
[[nl:Nanotechnologie]]
[[nn:Nanoteknologi]]
[[no:Nanoteknologi]]
[[oc:Nanotecnologia]]
[[pa:ਨੈਨੋਤਕਨੀਕ]]
[[pam:Nanotechnology]]
[[pl:Nanotechnologia]]
[[pnb:نینوٹیکنالوجی]]
[[pt:Nanotecnologia]]
[[ro:Nanotehnologie]]
[[ru:Нанотехнология]]
[[sh:Nanotehnologija]]
[[si:නිනිති තාක්ෂණය]]
[[simple:Nanotechnology]]
[[sk:Nanotechnológia]]
[[sl:Nanotehnologija]]
[[sq:Nanoteknologjia]]
[[sr:Нанотехнологија]]
[[su:Nanotéhnologi]]
[[sv:Nanoteknik]]
[[ta:நானோ தொழில்நுட்பம்]]
[[te:సూక్ష్మ సాంకేతిక పరిజ్ఞానం/నానోటెక్నాలజీ]]
[[th:นาโนเทคโนโลยี]]
[[tl:Nanoteknolohiya]]
[[tr:Nanoteknoloji]]
[[ug:نانو تېخنىكىسى]]
[[uk:Нанотехнології]]
[[ur:قزمہ طرزیات]]
[[vec:Nanotecnołogia]]
[[vi:Công nghệ nano]]
[[war:Nanoteknolohiya]]
[[zh:纳米科技]]
[[zh-classical:納米科技]]
[[zh-min-nan:Nano ki-su̍t]]
[[zh-yue:納米科技]]
"https://ml.wikipedia.org/wiki/നാനോസാങ്കേതികവിദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്