"ചാരു മജൂംദാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വര്‍ഗ്ഗസ്വഭാവത്തെക്കുറിച്ചുള്ള കടുത്ത എതിര്‍പ്പാണ് ചാരു മജൂംദാറെ അതില്‍ നിന്നും അകലാന്‍ പ്രേരിപ്പിച്ചത്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ ഇന്ത്യയിലെ ഭരണവര്‍ഗ്ഗം [[ബൂര്‍ഷ്വാ|ആഗോളബൂര്‍ഷ്വീസിയുടെ]] ദല്ലാള്‍ ദൌത്യമാണ് നിര്‍വ്വഹിക്കുന്നതെന്നും [[ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി]] കരുതുന്നതു പോലെ ദേശീയസ്വഭാവമുള്ള ബൂര്‍ഷ്വാസിയല്ല ഇന്ത്യന്‍ ഭരണവര്‍ഗ്ഗം എന്ന വിശകലനമാണ് ചാരു മജൂംദാരിന്റേത്. ഇതിന്റെ അടിസ്ഥാനത്തില്‍ [[ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി|ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ]] ഉപദേശപ്രകാരം [[മാവോ സെ ദുങ്ങിന്റെ]] പാത പിന്തുടര്‍ന്നു കൊണ്ട് ഗ്രാമങ്ങളെ മോചിപ്പിക്കുവാനും അതു വഴി നഗരങ്ങളെ കീഴ്പ്പെടുത്തുവാനുമുള്ള രാഷ്ട്രീയ പോരാട്ടം ആരംഭിച്ചു. ബംഗാളിലെ [[നക്സല്‍ബാരി]] ഗ്രാമത്തില്‍ നിന്ന് ആരംഭിച്ച ഈ പോരാട്ടം അതിനാല്‍ നക്സലിസം എന്ന പേരില്‍ അറിയപ്പെട്ടു.
 
==സി.പി.ഐ. (എം.എല്‍.)==
{{പ്രധാന ലേഖനം|സി.പി.ഐ. (എം.എല്‍.)}}
1964 ല്‍ നടന്ന [[ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി|കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ]] കോണ്‍ഗ്രസ്സില്‍ ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ ദല്ലാള്‍ സ്വഭാവത്തെ മുന്‍നിറുത്തി പിരിഞ്ഞ [[സി.പി.ഐ. (എം.)]]-ല്‍ നിന്ന് 1968 ലാണ് ചാരു മജൂംദാര്‍, [[കനു സംന്യാല്‍]] എന്നിവരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പിരിഞ്ഞ് [[കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്)]]സ്ഥാപിച്ചത്. സായുധ സമരത്തിലൂടെ തൊഴിലാളിവര്‍ഗ്ഗവിമോചനം ലക്ഷ്യമാക്കിയ പാര്‍ട്ടി രക്തരൂഷിതമായ സമരങ്ങള്‍ക്ക് നേതൃത്വം നല്കി.
1969 ല്‍ കമ്യൂണിസ്റ്റ് വിപ്ലവകാരികളുടെ അഖിലേന്ത്യാ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുന്നതിന് നേതൃത്വം നല്കി. കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആദ്യ സെക്രട്ടറി ചാരു മജൂംദാറായിരുന്നു.
 
==രക്തസാക്ഷിത്വം==
1972 ജുലൈ 28 നു അലിപൂര്‍ ജയിലില്‍ പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനവും പീഡനവും സഹിച്ച് ആസ്ത്‌മാ രോഗിയായിരുന്ന ചാരു മജൂംദാര്‍ ചികിത്സ ലഭിക്കാതെ മരിച്ചു. ഇന്ത്യയിലെ പ്രധാന നക്സലൈറ്റ് പ്രസ്ഥാനങ്ങള്‍ ജുലൈ 28 രക്തസാക്ഷിദിനം ആയി ആചരിച്ച്‌ വരുന്നു.
"https://ml.wikipedia.org/wiki/ചാരു_മജൂംദാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്