"മത്തായി എഴുതിയ സുവിശേഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
 
ക്രി.വ. ഒന്നാം നൂറ്റാണ്ടിലെ യഹൂദതയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു യഹൂദ-ക്രിസ്തീയ രചനയാണിത്. [[യഹൂദർ|യഹൂദമതത്തിലെ]] പ്രവാചകന്മാരുടെ വചനങ്ങൾ [[യേശു|യേശുവിൽ]] നിവൃത്തിയായി എന്നു സ്ഥാപിക്കാൻ അത് പ്രത്യേകം ശ്രദ്ധവയ്ക്കുന്നു. <ref name ="Harris"/> [[യേശു|യേശുവിന്റെ]] ബാല്യകാലജീവിതവും മറ്റും ഈ സുവിശേഷത്തിൽ മാത്രമേ വർണ്ണിക്കപ്പെടുന്നുള്ളു. ക്രിസ്തീയസഭയെ (എക്ലീസിയ) പരാമർശിക്കുന്ന ഏക സുവിശേഷവും ഇതാണ്.<ref name ="Harris">Harris, Stephen L., Understanding the Bible. Palo Alto: Mayfield. 1985.</ref> യഹൂദനിയമത്തൊടുള്ള വിധേയത്വത്തിനും ആ നിയമത്തിന്റെ സ്ഥായീഭാവത്തിനും മത്തായി പ്രത്യേകം ഊന്നൽ കൊടുക്കുന്നു.<ref name="Amy">Amy-Jill Levine, chapter 10, ''The Oxford History of the Biblical World'', Oxford University Press, 2001.</ref> താളബദ്ധവും കവിതാമയവുമായ ഇതിലെ ഗദ്യം,<ref name="Graham N. Stanton 1989, p.59">Graham N. Stanton (1989), p.59</ref> പരസ്യവായനയ്ക്ക് അനുയോജ്യമായതിനാൽ ക്രിസ്തീയാരാധനാ ശുശ്രൂഷകളിൽ ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. <ref name="ODCC self">"Matthew, Gospel acc. to St." Cross, F. L., ed. The Oxford dictionary of the Christian church. New York: Oxford University Press. 2005</ref>
 
 
ക്രി.വ. ഒന്നാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഒരു യഹൂദ-ക്രിസ്ത്യാനി എഴുതിയതാണിതെന്ന് മിക്കവാറും പണ്ഡിതന്മാർ വിശ്വസിക്കുന്നു.<ref name="PFoster">For a review of the debate see: Paul Foster, ''Why Did Matthew Get the [[Shema]] Wrong? A Study of Matthew 22:37'', Journal of Biblical Literature, Vol. 122, No. 2 (Summer, 2003), pp. 309-333</ref> യേശുവിന്റെ പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരാളായിരുന്ന മത്തായി [[എബ്രായ ഭാഷ|എബ്രായഭാഷയിൽ]] ഇതിന്റെ മൂലം എഴുതിയെന്ന അവകാശവാദം ചില ആദിമക്രിസ്തീയ ലിഖിതങ്ങളിൽ കാണാം.<ref>[[Papias of Hierapolis|Papias]], bishop of Hierapolis in Asia Minor records, "Matthew collected the oracles in the '''Hebrew''' language, and each interpreted them as best he could."</ref><ref name="Mills">Watson E. Mills, Richard F. Wilson, Roger Aubrey Bullard(2003), p.942</ref><ref name="Erhman">Bart Erhman, Jesus: Apocalyptic Prophet of the New Millennium, Oxford University Press, p.44</ref> എന്നാൽ ഇതിൽ വിവരിക്കുന്ന സംഭവങ്ങൾക്ക് ദൃക്‌സാക്ഷി അല്ലാതിരുന്ന ഒരു അജ്ഞാതവ്യക്തി ഗ്രീക്കു ഭാഷയിൽ ഇതിന്റെ മൂലം എഴുതിയെന്നാണ് ആധുനികപണ്ഡിതന്മാർ മിക്കവരും കരുതുന്നത്. തന്റെ സംഗ്രഹത്തിന് നേരത്തേ എഴുതപ്പെട്ടിരുന്ന മർക്കോസിന്റെ സുവിശേഷത്തേയും, പിന്നീട് നഷ്ടപ്പെട്ടുപോയതും പാഠവിമർശകന്മാർക്കിടയിൽ 'Q' എന്ന പേരിൽ അറിയപ്പെടുന്നതുമായ രേഖയേയും ആശ്രയിച്ചിരിക്കാം.<ref name="Brown 210">Brown 1997, pp. 210-211</ref><ref name="Bart"92>Bart Erhman (2004), p. 92</ref><ref name="Amy"/> "മർക്കോസിന്റെ പൂർവികത"(Marcan Priority) എന്നാണ് ഈ നിലപാട് അറിയപ്പെടുന്നത്. എന്നാൽ ക്രെയിഗ് ബ്ലോംബെർഗിനെപ്പോലുള്ള പണ്ഡിതന്മാർ ഈ നിലപാടിനോടു പലവിധത്തിൽ വിയോഗിക്കുകയും ഈ സുവിശേഷത്തിന്റെ കർത്താവ് യേശുശിഷ്യനായ മത്തായി തന്നെയാണെന്നു വാദിക്കുകയും ചെയ്യുന്നു.<ref name="Amy"/><ref name="Cambridge3"/><ref name="Strobel, Lee 1998">Strobel, Lee. ”The Case for Christ”. 1998. Chapter one, which is an interview with Dr. [[Craig Blomberg]], notes that he holds that the traditional authors are probably the actual authors for all gospels, and says about Matthew that he was "a former hated tax collector, he would have been the most infamous character next to Judas Iscariot, who betrayed Jesus!" According to Strobel at the beginning of the chapter, Blomberg "is widely considered to be one of the country's foremost authorities on the biographies of Jesus, which are called the four gospels...[he was a scholar at] Tyndale House and Cambridge University in England, where he was part of an elite group of international scholars that produced a series of acclaimed works on Jesus. For the last dozen years he has been a professor of New Testament at the highly respected Denver Seminary."</ref><ref name="Bock2007">{{citation|author=[[Darrell Bock]]|Darrell L. Bock|title=The Missing Gospels: Unearthing the Truth Behind Alternative Christianities|url=http://books.google.com/books?id=UU7L33O0sIEC&pg=PT159&dq=who+do+scholars+think+wrote+the+gospels&hl=en&ei=_Vi5TKTkE8T38AamtfSZDw&sa=X&oi=book_result&ct=result&resnum=2&ved=0CDYQ6AEwAQ#v=onepage&q=who%20do%20scholars%20think%20wrote%20the%20gospels&f=false|accessdate=16 October 2010|date=9 October 2007|publisher=Thomas Nelson Inc|isbn=9780785289067}}</ref>
 
"https://ml.wikipedia.org/wiki/മത്തായി_എഴുതിയ_സുവിശേഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്