"മത്തായി എഴുതിയ സുവിശേഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{പുതിയനിയമം}}
 
ക്രിസ്തീയബൈബിളിലെ [[പുതിയനിയമം|പുതിയനിയമത്തിന്റെ]] ഭാഗമായ നാലു കാനോനിക സുവിശേഷങ്ങളിൽ ഒന്നാണ് '''മത്തായി എഴുതിയ സുവിശേഷം'''. [[പുതിയനിയമം|പുതിയനിയമത്തിലെ]] ഒന്നാമത്തെ പുസ്തകമാണിത്. [[യേശുക്രിസ്തു|നസ്രത്തിലെ യേശുവിന്റെ]] ജീവിതം, ദൗത്യം, [[മരണം]], ഉയിർത്തെഴുന്നേല്പ് എന്നിവയുടെ [[പുതിയനിയമം|പുതിയനിയമവീക്ഷണത്തിൽ]] നിന്നുള്ള ആഖ്യാനമാണ് ഇതിന്റെ ഉള്ളടക്കം. മൂന്നു [[സമാന്തരസുവിശേഷങ്ങൾ|സമാന്തരസുവിശേഷങ്ങളിൽ]] ഒന്നാണിത്. [[യേശു|യേശുവിന്റെ]] വംശാവലിവിവരണത്തിൽ തുടങ്ങുന്ന ഇതിലെ ആഖ്യാനം, ഉയിർത്തെഴുന്നേല്പിനു ശേഷം ശിഷ്യന്മാർക്ക് അദ്ദേഹം നൽകുന്ന സുവിശേഷപ്രഘോഷണ നിയുക്തിയിൽ സമാപിക്കുന്നു.<ref>കത്തോലിക്കാവിജ്ഞാനകോശം, [http://www.newadvent.org/cathen/10057a.htm വിശുദ്ധ മത്തായിയുടെ സുവിശേഷം]</ref>
 
 
ഒന്നാം നൂറ്റാണ്ടിലെ യഹൂദതയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന ഈ കൃതി ഒരു യഹൂദ-ക്രിസ്തീയ രചനയാണ്. യഹൂദമതത്തിലെ പ്രവാചകന്മാരുടെ വചനങ്ങൾ യേശുവിൽ നിവൃത്തിയായി എന്നു സ്ഥാപിക്കാൻ അത് പ്രത്യേകം ശ്രദ്ധവയ്ക്കുന്നു. <ref name ="Harris"/> യേശുവിന്റെ ബാല്യകാലജീവിതവും മറ്റും ഈ സുവിശേഷത്തിൽ മാത്രമേ വർണ്ണിക്കപ്പെടുന്നുള്ളു. ക്രിസ്തീയസഭയെ (എക്ലീസിയ) പരാമർശിക്കുന്ന ഏക സുവിശേഷവും ഇതാണ്.<ref name ="Harris">[[Stephen L Harris|Harris, Stephen L.]], Understanding the Bible. Palo Alto: Mayfield. 1985.</ref> യഹൂദനിയമത്തൊടുള്ള വിധേയത്വത്തിനും ആ നിയമത്തിന്റെ സ്ഥായീഭാവത്തിനും മത്തായി പ്രത്യേകം ഊന്നൽ കൊടുക്കുന്നു.<ref name="Amyp373"/> താളബദ്ധവും കവിതാമയവുമായ ഇതിലെ ഗദ്യം,<ref name="Graham N. Stanton 1989, p.59">[[Graham N. Stanton]] (1989), p.59</ref> പരസ്യവായനയ്ക്ക് അനുയോജ്യമായതിനാൽ ക്രിസ്തീയാരാധനാ ശുശ്രൂഷകളിൽ ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. <ref name="ODCC self">"Matthew, Gospel acc. to St." Cross, F. L., ed. The Oxford dictionary of the Christian church. New York: [[Oxford University Press]]. 2005</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/മത്തായി_എഴുതിയ_സുവിശേഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്