"എം.എൻ. വിജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
 
== നിരൂപകൻ ==
[[കേസരി.എ.ബാലകൃഷ്ണപിള്ള|കേസരി.എ.ബാലകൃഷ്ണപിള്ളയുടെ]] നിരൂപണാദർശം അദ്ദേഹത്തിന്റെ കാലത്തിനു ശേഷം സമർത്ഥവും സർഗ്ഗാത്മകവുമായി പിന്തുടർന്ന നിരൂപകനാണ് എം.എൻ.വിജയൻ. [[വൈലോപ്പിള്ളി|വൈലോപ്പിള്ളിക്കവിതയെ]] ആധാരമാക്കി എം.എൻ.വിജയൻ എഴുതിയ നിരൂപണം കവിവ്യക്തിത്വം എപ്രകാരമാണ് കവിതയുടെ പ്രമേയതലത്തെ നിർണ്ണയിക്കുന്നത് എന്നു അന്വേഷിക്കുന്നു.മലയാളത്തിലെ മന:ശാസ്ത്രനിരൂപണപ്രസ്ഥാനത്തിനു തുടക്കം കുറിച്ച പഠനമായിരുന്നു,അത്. [[എം.പി.ശങ്കുണ്ണിനായർ]] കണ്ണീർപാടത്തെക്കുറിച്ച് എഴുതിയ പഠനം മന:ശാസ്ത്രപരമായ സൂചനകൾ നല്കുന്നുണ്ടെങ്കിലും ''ആനൽ ഇറോട്ടിസം'' എന്ന സങ്കല്പനത്തെ ആധാരമാക്കിയുള്ള ഇദ്ദേഹത്തിന്റെ പഠനമാണ് ആദ്യത്തെ മന:ശാസ്ത്രപഠനമായി കണക്കാക്കപ്പെടുന്നത്. കാവ്യ വിശകലനത്തിനും ജീവിതവ്യാഖ്യാനത്തിനും മന:ശാസ്ത്രത്തെ മാത്രം ഉപയോഗപ്പെടുത്തിയ മലയാളത്തിലെ ഏക വിമർശകൻ എം.എൻ. വിജയനാണ്.
 
ജോലിയിൽ നിന്നു പിരിയുന്നതു വരെ വളരെക്കുറച്ചു മാത്രമേ ഇദ്ദേഹം എഴുതിയിരുന്നുള്ളൂ. '''''കവിതയും മന:ശാസ്ത്രവും''''' എന്ന പുസ്തകത്തിൽ സമാഹരിക്കപ്പെട്ടത് ആദ്യകാല ലേഖനങ്ങളാണ്. പിൽക്കാല ലേഖനങ്ങൾ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ പകർത്തിയെഴുതി പ്രസിദ്ധീകരിക്കപ്പെട്ടവയാണ്. ജോലിയിൽ നിന്നു പിരിഞ്ഞതിനു ശേഷം വ്യാപകമായി പ്രഭാഷണങ്ങൾ നടത്തുകയും സാംസ്കാരിക പ്രവർത്തനത്തിൽ സജീവമാകുകയും ചെയ്തു
"https://ml.wikipedia.org/wiki/എം.എൻ._വിജയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്