"മാധ്യമം ആഴ്ചപ്പതിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
<br />മൂന്നാറിലെ ടാറ്റയുടെ ഭൂമി കൈയ്യേറ്റം പുറത്തുകൊണ്ടുവന്ന 'മാധ്യമം ആഴ്ചപ്പതിപ്പി'നെതിരെ ടാറ്റ നൽകിയ മാനനഷ്ടക്കേസിൽ 'മാധ്യമ'ത്തിന് വിജയം.
ടാറ്റ 50,000 ഏക്കർ സർക്കാർ ഭൂമി കൈയേറിയെന്ന നിയമസഭാ സമിതി റിപ്പോർട്ടുകളുടെയും സർക്കാർ രേഖകളുടെയും പിൻബലത്തിൽ മാധ്യമം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോർട്ടുകൾക്കെതിരെ ടാറ്റാ ടീ കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഫയൽ ചെയ്ത മാനനഷ്ട കേസിലാണ് മാധ്യമത്തെ കുറ്റവിമുക്തമാക്കി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എം.വി. ജോർജ് വിധി പ്രസ്താവിച്ചത്.
2000 മെയ് 12ന് പുറത്തിറങ്ങിയ മാധ്യമം ആഴ്ചപ്പതിപ്പിൽ കവർ സ്‌റ്റോറിയായി പ്രസിദ്ധീകരിച്ച 'ടാറ്റായുടെ സ്വന്തം വനം', 2000 മെയ് 26ന് പ്രസിദ്ധീകരിച്ച 'ഇനി പറയൂ ടാറ്റാ നല്ലവൻ തന്നെയല്ലേ' എന്നീ അന്വേഷണാത്മക റിപ്പോർട്ടുകളാണ് കേസിനാധാരം. മൂന്നാറിലെ സർക്കാർ ഭൂമി വ്യാപകമായി കൈയേറുന്നതും, റിസോർട്ടിന് ഭൂമി മറിച്ച് വിൽക്കുന്നതും പുറത്തുകൊണ്ടുവന്നത് ഈ റിപ്പോർട്ടുകളാണ്. നാലകത്ത് സൂപ്പിയും ഇസ്ഹാഖ് കുരിക്കളും ചെയർമാൻമാരായ നിയമസഭാ സമിതികളുടെ റിപ്പോർട്ടുകളുടെയും ടാറ്റായുടെ ഭൂമി കയ്യേറിയതുസംബന്ധിച്ച സർക്കാർ രേഖകളുടെയും അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ടുകൾ തയാറാക്കിയിരുന്നത്. ഇത് സംബന്ധിച്ച ചിത്രങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.<ref>madhyamam Daily 15.12.2010
 
</ref>
"https://ml.wikipedia.org/wiki/മാധ്യമം_ആഴ്ചപ്പതിപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്