"മൂന്നാം പാനിപ്പത്ത് യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
|casualties2=30,000 on the battlefield |notes=India's Historic Battles: From Alexander the Great to Kargil By Kaushik Roy (2005) Published by Orient Longman, p 96
}}
'''മൂന്നാം പാനിപ്പത്ത് യുദ്ധം''' നടന്നത് [[ദില്ലി|ദില്ലിക്ക്]] ഏകദേശം 80 മൈൽ (130 കി.മീ) വടക്ക് സ്ഥിതിചെയ്യുന്ന [[പാനിപ്പത്ത്|പാനിപ്പത്തിൽ]]{{coord|29.39|N|76.97|E|display=inline}} (ഹരിയാന സംസ്ഥാനം, [[ഇന്ത്യ]]) 1761 ജനുവരി 14-നു ആണ്. ഈ യുദ്ധത്തിൽ [[France|ഫ്രഞ്ചുകാർ]] ആയുധം നൽകുകയും പരിശീ‍ലിപ്പിക്കുകയും ചെയ്ത <ref>{{cite web| url=http://www.britannica.com/eb/article-9050745/Maratha-confederacy |title=Maratha Confederacy |publisher=Encyclopedia Britannica |accessdate=2007-08-11}}</ref> [[Maratha|മറാഠരുടെ]] [[പീരങ്കി|പീരങ്കിപ്പടയും]] [[അഹ്മദ് ഷാ ദുറാനി]] നേതൃത്വം നൽകിയ [[Pashtun people|അഫ്ഗാനികളുടെ]] ലഘു [[cavalry|കുതിരപ്പടയും]] ഏറ്റുമുട്ടി. [[Pashtun people|പഷ്തൂൺ]] വംശജനായ അഹ്മദ് ഷാ ദുറാനി 'അഹ്മദ് ഷാ അബ്ദാലി' എന്നും അറിയപ്പെടുന്നു. 18-ആം നൂറ്റാണ്ടിൽ നടന്ന ഏറ്റവും വലിയ യുദ്ധങ്ങളിൽ ഒന്നായി ഈ യുദ്ധം കരുതപ്പെടുന്നു.<ref>Black, Jeremy (2002) ''Warfare In The Eighteenth Century'' (Cassell'S History Of Warfare) (Paperback - 25 Jul 2002)ISBN-10: 0304362123 </ref>
ഈ യുദ്ധത്തിൽ 125,000 പേർ പോരാടി. നീണ്ടുനിന്ന പോരാട്ടങ്ങളിൽ, ഇരുഭാഗത്തിനും ലാഭനഷ്ടങ്ങൾ ഉണ്ടായി. ഒടുവിൽ മറാഠരുടെ പല സേനാനിരകളെയും തോല്പ്പിച്ച് അഹ്മദ് ഷാ അബ്ദാലിയുടെ നേതൃത്വത്തിലുള്ള സൈന്യം വിജയികളായി. ഈ യുദ്ധത്തിലെ നാശനഷ്ടങ്ങളെക്കുറിച്ചും ചരിത്രകാരന്മാർക്കിടയിൽ തർക്കം നിലനിൽക്കുന്നു. 60,000-നും 70,000-നും ഇടയിൽ സൈനികർക്ക് ഈ യുദ്ധത്തിൽ ജീവഹാനി സംഭവിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. ഈ യുദ്ധത്തിന്റെ പ്രധാന പരിണതഫലം മറാഠരുടെ വടക്കോട്ടുള്ള സൈനിക മുന്നേറ്റങ്ങൾക്ക് വിരാമമായി എന്നതാണ്.
 
== പശ്ചാത്തലം ==
1707-ൽ മരണമടഞ്ഞ [[ഔറംഗസേബ്|ഔറംഗസീബിന്റെ]] കാലശേഷം മുതൽ വടക്കേ ഇന്ത്യയിൽ മുഗൾ ഭരണം ക്ഷയിച്ചുവരികയായിരുന്നു. [[പൂനെ]] ആസ്ഥാനമാക്കി പശ്ചിമ, മദ്ധ്യ ഇന്ത്യയുടെ ഭൂരിഭാഗവും നിയന്ത്രിച്ചിരുന്ന [[മറാഠ|മറാഠർ]] തങ്ങളുടെ സ്വാധീനശക്തി വർദ്ധിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. 1756-ൽ [[അഹ്മദ് ഷാ ദുറാനി]] മുഗൾ തലസ്ഥാമായ ദില്ലി ആക്രമിച്ച് കൊള്ളമുതലുമായി തിരിച്ചുപോയതിനു ശേഷമുണ്ടായ ശക്തിശൂന്യത മറാഠർ നികത്തി. അഹ്മദ് ഷാ കന്ദഹാറിലേക്ക് തിരിച്ചുപോയതിന് ഒരു വർഷത്തിനു ശേഷം, 1758-ൽ മറാഠകൾ, അഹ്മദ് ഷായുടെ പുത്രനും സിന്ധുവിന്റെ കിഴക്കൻ പ്രദേശങ്ങളിലെ അഫ്ഗാനികളുടെ പ്രതിനിധിഭരണകർത്താവുമായിരുന്ന [[തിമൂർ ഷാ ദുറാനി|തിമൂറിനെ]] സിന്ധുവിന് പടിഞ്ഞാറേക്ക് തുരത്തി. മറാഠകളുടേയും സിഖുകളുടേയും സഖ്യസേന [[ലാഹോർ|ലാഹോറിൽ]] നിന്നും അഫ്ഗാനികളെ തുരത്തുകയും ചെയ്തു. തുടർന്ന് മറാഠകൾ [[പെഷവാർ|പെഷവാറും]] അഫ്ഗാനികളിൽ നിന്നും പിടിച്ചടക്കി<ref name=afghans15>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=15-The Sadozay Dynasty|pages=228-235|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/868470" എന്ന താളിൽനിന്ന് ശേഖരിച്ചത്