"മൂന്നാം പാനിപ്പത്ത് യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
ഈ യുദ്ധത്തിൽ 125,000 പേർ പോരാടി. നീണ്ടുനിന്ന പോരാട്ടങ്ങളിൽ, ഇരുഭാഗത്തിനും ലാഭനഷ്ടങ്ങൾ ഉണ്ടായി. ഒടുവിൽ മറാഠരുടെ പല സേനാനിരകളെയും തോല്പ്പിച്ച് അഹ്മദ് ഷാ അബ്ദാലിയുടെ നേതൃത്വത്തിലുള്ള സൈന്യം വിജയികളായി. ഈ യുദ്ധത്തിലെ നാശനഷ്ടങ്ങളെക്കുറിച്ചും ചരിത്രകാരന്മാർക്കിടയിൽ തർക്കം നിലനിൽക്കുന്നു. 60,000-നും 70,000-നും ഇടയിൽ സൈനികർക്ക് ഈ യുദ്ധത്തിൽ ജീവഹാനി സംഭവിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. ഈ യുദ്ധത്തിന്റെ പ്രധാന പരിണതഫലം മറാഠരുടെ വടക്കോട്ടുള്ള സൈനിക മുന്നേറ്റങ്ങൾക്ക് വിരാമമായി എന്നതാണ്.
== പശ്ചാത്തലം ==
1707-ൽ മരണമടഞ്ഞ [[ഔറംഗസേബ്|ഔറംഗസീബിന്റെ]] കാലശേഷം മുതൽ വടക്കേ ഇന്ത്യയിൽ മുഗൾ ഭരണം ക്ഷയിച്ചുവരികയായിരുന്നു. [[പൂനെ]] ആസ്ഥാനമാക്കി പശ്ചിമ, മദ്ധ്യ ഇന്ത്യയുടെ ഭൂരിഭാഗവും നിയന്ത്രിച്ചിരുന്ന [[മറാഠ|മറാഠർ]] തങ്ങളുടെ സ്വാധീനശക്തി വർദ്ധിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. 1756-ൽ [[അഹ്മദ് ഷാ ദുറാനി]] മുഗൾ തലസ്ഥാമായ ദില്ലി ആക്രമിച്ച് കൊള്ളമുതലുമായി തിരിച്ചുപോയതിനു ശേഷമുണ്ടായ ശക്തിശൂന്യത മറാഠർ നികത്തി. അഹ്മദ് ഷാ കന്ദഹാറിലേക്ക് തിരിച്ചുപോയതിന് ഒരു വർഷത്തിനു ശേഷം, 1758-ൽ മറാഠകൾ, അഹ്മദ് ഷായുടെ പുത്രനും സിന്ധുവിന്റെ കിഴക്കൻ പ്രദേശങ്ങളിലെ അഫ്ഗാനികളുടെ പ്രതിനിധിഭരണകർത്താവുമായിരുന്ന [[തിമൂർ ഷാ ദുറാനി|തിമൂറിനെ]] സിന്ധുവിന് പടിഞ്ഞാറേക്ക് തുരത്തി. മറാഠകളുടേയും സിഖുകളുടേയും സഖ്യസേന [[ലാഹോർ|ലാഹോറിൽ]] നിന്നും അഫ്ഗാനികളെ തുരത്തിതുരത്തുകയും ചെയ്തു. തുടർന്ന് മറാഠകൾ [[പെഷവാർ|പെഷവാറും]] അഫ്ഗാനികളിൽ നിന്നും പിടിച്ചടക്കി<ref name=afghans15>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=15-The Sadozay Dynasty|pages=228-235|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>
 
[[Shah Waliullah|ഷാ വലിയുള്ള]] തുടങ്ങിയ മുസ്ലീം നേതാക്കളുടെ അഭ്യർത്ഥനയെത്തുടർന്ന്<ref>[http://storyofpakistan.com/person.asp?perid=P064 Shah Wali Ullah 1703-1762]</ref>, അഹ്മദ് ഷാ ഇന്ത്യയിലേക്ക് തിരിച്ചുവന്ന് മറാഠ സഖ്യത്തിന്റെ ശക്തമായ പ്രതിരോധത്തെ നേരിടാൻ തീരുമാനിച്ചു. അഹ്മദ് ഷാ [[മറാഠർ|മറാഠർക്ക്]] എതിരേ ഒരു [[ജിഹാദ്]] (ഇസ്ലാമിക വിശുദ്ധയുദ്ധം) പ്രഖ്യാപിച്ചു, വിവിധ പഷ്തൂൺ ഗോത്രങ്ങളിൽ നിന്നുള്ളവരും, [[ബലൂചികൾ]], [[താജിക്കുകൾ]], ഇന്ത്യയിൽ നിന്നുള്ള മുസ്ലീങ്ങൾ, തുടങ്ങിയവരും അഹ്മദ് ഷായുടെ കൂട്ടത്തിൽ അണിചേർന്നു. യുദ്ധത്തിലെ ആദ്യ വിജയങ്ങൾ അഹ്മദ് ഷായുടേതായിരുന്നു. പെഷവാറിന്റേയ്യും മറ്റും നിയന്ത്രണം തിരിച്ചുപിടിച്ച് 1759-ൽ അഹ്മദ് ഷായുടെ സൈന്യം ലാഹോറിലെത്തി തിരിച്ചെത്തി മറാഠരെ നേരിടാൻ സജ്ജമായി.
"https://ml.wikipedia.org/wiki/മൂന്നാം_പാനിപ്പത്ത്_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്