"അഹ്മദ് ഷാ അബ്ദാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 93:
=== മൂന്നാം പാനിപ്പത്ത് യുദ്ധം ===
{{main|മൂന്നാം പാനിപ്പത്ത് യുദ്ധം}}
1707-ൽ മരണമടഞ്ഞ [[ഔറംഗസേബ്|ഔറംഗസീബിന്റെ]] കാലശേഷം മുതൽ വടക്കേ ഇന്ത്യയിൽ മുഗൾ ഭരണം ക്ഷയിച്ചുവരികയായിരുന്നു. [[പൂനെ]] ആസ്ഥാനമാക്കി പശ്ചിമ, മദ്ധ്യ ഇന്ത്യയുടെ ഭൂരിഭാഗവും നിയന്ത്രിച്ചിരുന്ന [[മറാഠ|മറാഠർ]] തങ്ങളുടെ സ്വാധീനശക്തി വർദ്ധിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അഹ്മദ് ഷാ മുഗൾ തലസ്ഥാമായ ദില്ലി ആക്രമിച്ച് കൊള്ളമുതലുമായി തിരിച്ചുപോയതിനു ശേഷമുണ്ടായ‍ ശക്തിശൂന്യത മറാഠർ നികത്തി.
1758-ൽ അഹ്മദ് ഷാ കാണ്ടഹാറിലേക്ക് തിരിച്ചുപോയതിന് ഒരു വർഷത്തിനു ശേഷം, മറാഠകളുടേയും സിഖുകളുടേയും സഖ്യസേന [[ലാഹോർ|ലാഹോറിൽ]] നിന്ന് അഫ്ഗാനികളെ തുരത്തി. അഹ്മദ് ഷായുടെ മകനായ തിമൂർ ഷായെ ഇന്ത്യയിൽ നിന്നും തുരത്തുകയും ചെയ്തു. തുടർന്ന് മറാഠകൾ [[പെഷവാർ|പെഷവാറും]] പിടിച്ചടക്കി<ref name=afghans15/>.
 
"https://ml.wikipedia.org/wiki/അഹ്മദ്_ഷാ_അബ്ദാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്