"മൂന്നാം പാനിപ്പത്ത് യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20:
}}
'''മൂന്നാം പാനിപ്പത്ത് യുദ്ധം''' നടന്നത് [[ദില്ലി|ദില്ലിക്ക്]] ഏകദേശം 80 മൈൽ (130 കി.മീ) വടക്ക് സ്ഥിതിചെയ്യുന്ന [[പാനിപ്പത്ത്|പാനിപ്പത്തിൽ]]{{coord|29.39|N|76.97|E|display=inline}} (ഹരിയാന സംസ്ഥാനം, [[ഇന്ത്യ]]) 1761 ജനുവരി 14-നു ആണ്. ഈ യുദ്ധത്തിൽ [[France|ഫ്രഞ്ചുകാർ]] ആയുധം നൽകുകയും പരിശീ‍ലിപ്പിക്കുകയും ചെയ്ത <ref>{{cite web| url=http://www.britannica.com/eb/article-9050745/Maratha-confederacy |title=Maratha Confederacy |publisher=Encyclopedia Britannica |accessdate=2007-08-11}}</ref> [[Maratha|മറാഠരുടെ]] [[പീരങ്കി|പീരങ്കിപ്പടയും]] [[അഹ്മദ് ഷാ ദുറാനി]] നേതൃത്വം നൽകിയ [[Pashtun people|അഫ്ഗാനികളുടെ]] ലഘു [[cavalry|കുതിരപ്പടയും]] ഏറ്റുമുട്ടി. [[Pashtun people|പഷ്തൂൺ]] വംശജനായ അഹ്മദ് ഷാ ദുറാനി 'അഹ്മദ് ഷാ അബ്ദാലി' എന്നും അറിയപ്പെടുന്നു. 18-ആം നൂറ്റാണ്ടിൽ നടന്ന ഏറ്റവും വലിയ യുദ്ധങ്ങളിൽ ഒന്നായി ഈ യുദ്ധം കരുതപ്പെടുന്നു.<ref>Black, Jeremy (2002) ''Warfare In The Eighteenth Century'' (Cassell'S History Of Warfare) (Paperback - 25 Jul 2002)ISBN-10: 0304362123 </ref>
ഈ യുദ്ധത്തിൽ 125,000 പേർ പോരാടി. നീണ്ടുനിന്ന പോരാട്ടങ്ങളിൽ, ഇരുഭാഗത്തിനും ലാഭനഷ്ടങ്ങൾ ഉണ്ടായി. ഒടുവിൽ മറാഠരുടെ പല സേനാനിരകളെയും തോല്പ്പിച്ച് അഹ്മദ് ഷാ അബ്ദാലിയുടെ നേതൃത്വത്തിലുള്ള സൈന്യം വിജയികളായി. ഈ യുദ്ധത്തിലെ നാശനഷ്ടങ്ങളെക്കുറിച്ചും ചരിത്രകാരന്മാർക്കിടയിൽ തർക്കം നിലനിൽക്കുന്നു. 60,000-നും 70,000-നും ഇടയിൽ സൈനികർക്ക് ഈ യുദ്ധത്തിൽ ജീവഹാനി സംഭവിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. ഈ യുദ്ധത്തിന്റെ പ്രധാന പരിണതഫലം മറാഠരുടെ വടക്കോട്ടുള്ള സൈനിക മുന്നേറ്റങ്ങൾക്ക് വിരാമമായി എന്നതാണ്.
== പശ്ചാത്തലം ==
മുഗൾ സാമ്രാജ്യത്തിന്റെ ക്ഷയത്തോടെ മറാഠ കോൺഫെഡറസിയുടെ കീഴിൽ കൂടുതൽ ഭൂപ്രദേശങ്ങൾ വന്നു. മറാഠരുടെ ഈ നേട്ടങ്ങളെ വെറുതെ വിടാൻ അഹ്മദ് ഷാ അബ്ദാലിയും മറ്റ് അഫ്ഗാനികളും തയ്യാറായിരുന്നില്ല. 1759-ൽ [[Pashtun tribes|പഷ്തൂൺ വംശജരിൽ]] നിന്ന് [[Baloch people|ബലൂചികളുടെ]] സഹായത്തോടെ അഹ്മദ് ഷാ അബ്ദാലി ഒരു സൈന്യം രൂപവത്കരിച്ചു, പല ചെറിയ സൈനിക കേന്ദ്രങ്ങളും പിടിച്ചെടുത്തു. ഇതിന് ഉത്തരമായി മറാഠർ [[Sadashivrao Bhau|സദാശിവ്‌റാവു ഭൗ]]-ന്റെ നേതൃത്വത്തിൽ 100,000 സൈനികർ അടങ്ങുന്ന ഒരു സൈന്യം വിളിച്ചുചേർത്ത് മുഗൾ തലസ്ഥാനമായ [[ദില്ലി]] കൊള്ളയടിച്ചു. ഇതിനു പിന്നാലെ [[യമുന|യമുനയുടെ]] കരയിൽ [[കർണാൽ]], [[കുഞ്ച്പുര]]{{coord|29|42|57|N|77|4|49|E|display=inline}} എന്നിവിടങ്ങളിൽ പല യുദ്ധങ്ങളും നടന്നു. ഇത് മറാഠർക്ക് എതിരായി അബ്ദാലിയുടെ നേതൃത്വത്തിൽ രണ്ടുമാസം നീണ്ടുനിന്ന ഒരു പ്രതിരോധത്തിലേയ്ക്ക് നയിച്ചു.
 
ഈ യുദ്ധം നടന്ന സ്ഥലത്തെച്ചൊല്ലി ചരിത്രകാരന്മാർക്ക് ഇടയിൽ തർക്കം നിലനിൽക്കുന്നു, എങ്കിലും മിക്കവരും ഇത് ഇന്നത്തെ കാലാ ആംബ്, സനൗലി റോഡ് എന്നിവയുടെ പരിസരത്ത് ആണ് നടന്നത് എന്നു വിശ്വസിക്കുന്നു. ഈ യുദ്ധത്തിൽ 125,000 പേർ പോരാടി. നീണ്ടുനിന്ന പോരാട്ടങ്ങളിൽ, ഇരുഭാഗത്തിനും ലാഭനഷ്ടങ്ങൾ ഉണ്ടായി. ഒടുവിൽ മറാഠരുടെ പല സേനാനിരകളെയും തോല്പ്പിച്ച് അഹ്മദ് ഷാ അബ്ദാലിയുടെ നേതൃത്വത്തിലുള്ള സൈന്യം വിജയികളായി. ഈ യുദ്ധത്തിലെ നാശനഷ്ടങ്ങളെക്കുറിച്ചും ചരിത്രകാരന്മാർക്കിടയിൽ തർക്കം നിലനിൽക്കുന്നു. 60,000-നും 70,000-നും ഇടയിൽ സൈനികർക്ക് ഈ യുദ്ധത്തിൽ ജീവഹാനി സംഭവിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. ഈ യുദ്ധത്തിന്റെ പ്രധാന പരിണതഫലം മറാഠരുടെ വടക്കോട്ടുള്ള സൈനിക മുന്നേറ്റങ്ങൾക്ക് വിരാമമായി എന്നതാണ്.
 
ഒരു വർഷത്തിൽ കൂടുതൽ നീണ്ടുനിന്ന ഈ യുദ്ധത്തിൽ പല ചെറു യുദ്ധങ്ങളും നടന്നു, പല സൈനിക പാളയങ്ങളും പിടിച്ചെടുത്തു, പല രാഷ്ട്രീയ കളികളും നടന്നു, ഭക്ഷണം, വെള്ളം, മറ്റ് അവശ്യ വസ്തുക്കൾ എന്നിവയ്ക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ നടന്നു. യുദ്ധാവസാനം മറാഠ സൈന്യത്തിൽ ഏകദേശം 45,000 പേർ ഉണ്ടായിരുന്നു, അഫ്ഗാൻ സൈന്യത്തിൽ 60,000 പേരും 15,000-ൽ അധികം കരുതൽ സൈനികരും ഉണ്ടായിരുന്നു.
"https://ml.wikipedia.org/wiki/മൂന്നാം_പാനിപ്പത്ത്_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്