"അഹ്മദ് ഷാ അബ്ദാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
നാദിർഷായുടെ പിങാമിയായി സ്വയം കരുതിയ അഹ്മദ് ഷാ, തന്റെ മുൻഗാമിയെപ്പോലെ, [[താജിക്കുകൾ]], [[ഖിസിബാഷുകൾ]], [[യൂസഫായികൾ]] എന്നിവർ പ്രധാനമായും ഉൾക്കൊള്ളുന്ന ഒരു പ്രത്യേക സൈന്യത്തെ രൂപവത്കരിച്ചു. <ref name=EofI>C. Collin-Davies (1999). "Ahmad Shah Durrani". [[Encyclopaedia of Islam]] (CD-ROM Edition v. 1.0).</ref>
=== കിഴക്കോട്ടുള്ള ആക്രമണങ്ങൾ ===
അധികാരമേറ്റ അതേ വർഷം (1747) ഡിസംബറീൽ അഹ്മദ് ഷാ കന്ദഹാറിൽ നിന്ന് കിഴക്കോട്ട് യാത്രയായി. അഹ്മദ് ഷാ തന്റെ സൈനിക വിജയങ്ങൾ തുടങ്ങിയത് [[ഘിൽസായി]] പഷ്തൂണുകളിൽ നിന്നും [[ഗസ്നി]] പിടിച്ചടക്കിക്കൊണ്ടായിരുന്നു. പിന്നാലെ ഒരു തദ്ദേശീയ ഭരണാധികാരിയിൽ നിന്നും [[കാബൂൾ]] പിടിച്ചടക്കി,<ref name=afghans15/> കാബൂൾ പിടിക്കാനൊരുങ്ങിയപ്പോൾ, നാദിർഷാ ഏർപ്പെടുത്തിയിരുന്ന [[ഖ്വിസിൽബാഷ്|ഖ്വിസിൽബാഷുകളുടെ]] നേരിയ പ്രതിരോധം നേരിടേണ്ടി വന്നിരുന്നു.<ref name=afghanII2>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part II - The Kingdom of Afghanistan, Chapter II - The empire of Ahmad Shah Durrani, First King of Afghanistan and his Sadozai Successors (1747-1818)|pages=62-64|url=}}</ref> പിന്നീട് പെഷവാറും കീഴടക്കിയ അദ്ദേഹം കിഴക്കേ ഖോറാസാനിൽ (ഇന്നത്തെ അഫ്ഗാനിസ്ഥാന്റെ ഭൂരിഭാഗവും) തന്റെ ആധിപത്യം ശക്തമാക്കി. വിവിധ അഫ്ഗാൻ ഗോത്രങ്ങളുടെ നേതൃത്വം പ്രധാനമായും ഗോത്രത്തിന് ധനം (കൊള്ളമുതൽ) നൽകുന്നതിനുള്ള നേതാക്കളുടെ കഴിവിനെ ആശ്രയിച്ചിരുന്നു, തന്റെ അനുയായികൾക്ക് കൊള്ളമുതലും ഭൂപ്രദേശവും നൽകുക വഴി അഹ്മദ് ഷാ ഇതിൽ വളരെ വിജയിച്ചു.
 
കിരീടധാരണത്തിന് ഒരു വർഷത്തിനുശേഷം, 1748-ൽ ആണ് അഹ്മദ് ഷാ ആദ്യമായി [[സിന്ധു നദി]] മുറിച്ചുകടക്കുന്നത്. അഹമദ് ഷായുടെ 30,000-ത്തോളം വരുന്ന കുതിരപ്പട തുടർന്ന് പഞ്ചാബിന്റെ തലസ്ഥാനമായിരുന്ന ലഹോറും പിടിച്ചെടുത്തു. ലഹോറിൽ നിന്നും ഇവർ ദില്ലിയിലേക്ക് നീങ്ങിയെങ്കിലും 1748 മാർച്ച് 11-ന് ദില്ലിക്കടുത്തുള്ള മാനുപൂറിൽ വച്ച് [[മുഗൾ സാമ്രാജ്യം|മുഗൾ സൈന്യം]] ഇവരെ പരാജയപ്പെടുത്തി. ഇതേ സമയം ആസ്ഥാനമായിരുന്ന കന്ദഹാറിൽ ഒരുകലാപം പൊട്ടിപ്പുറപ്പെട്ടു. ഉടൻ തന്നെ കന്ദഹാറിലേക്ക് തിരിച്ച് ഷാ, അവിടത്തെ കലാപം അടിച്ചമർത്തുകയും തന്റെ ഒരു മകനടക്കമുള്ള വിമതനേതാക്കളെയെല്ലാം വധശിക്ഷക്ക് വിധേയനാക്കുകയും ചെയ്തു. 1749-ന്റെ രണ്ടാം പകുതിയിൽ അഹമ്മദ് ഷാ ദുറാനി ലഹോറിൽ വീണ്ടുമെത്തി അധികാരം സ്ഥാപിച്ചു. തുടർന്ന് സിന്ധുവിന്റെ വലത്തേ തീരത്തുള്ള ദേര ഇസ്മാഈൽ ഖാൻ, ദേര ഘാസി ഖാൻ എന്നീ പട്ടണങ്ങളിലെ പഷ്തൂൺ നേതാക്കളെ തന്റെ അധീനതയിലാക്കി. ബലൂചിസ്താനിലെ കലാട്ടിലെ ബ്രഹൂയി ഖാനേയും തന്റെ മേൽക്കോയ്മ അംഗീകരിപ്പിച്ചു. തുടർന്ന് കന്ദഹാറിലെ ഒരു കലാപം അടിച്ചമർത്തി, പടിഞ്ഞാറോട്ട് തന്റെ ശ്രദ്ധ തിരിച്ചു<ref name=afghans15/>.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/868358" എന്ന താളിൽനിന്ന് ശേഖരിച്ചത്