"നൂറിസ്താനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

453 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
'''കാഫിരി ഭാഷകൾ''' എന്നു വിളിച്ചിരുന്ന, [[ഇന്തോ-ഇറാനിയൻ ഭാഷകൾ|ഇന്തോ ഇറാനിയൻ ഭാഷാകുടുംബത്തില്പ്പെട്ട]] ഒരു കൂട്ടം ഭാഷകാളാണ്‌ ഇവർ സാംസാരിക്കുന്നത്. ഈ ഭാഷകൾക്ക് ഇന്തോ ഇറാനിയൻ കുടുംബത്തിലെ ഒരു വിഭാഗമായ [[ഇന്തോ-ആര്യൻ ഭാഷകൾ|ഇന്തോ ആര്യൻ ഭാഷകളുമായും]] സാമ്യമുണ്ടെങ്കിലും വേറിട്ടൊരു വിഭാഗമായാണ്‌ ഈ ഭാഷകളെ പരിഗണിക്കാറുള്ളത്.
 
'''കാതി, പ്രസൂൻ, വൈഗാലി, ഗംബിരി, അശ്കുൻ''' എന്നിങ്ങനെ അഞ്ചു കാഫിരിഭാഷകളുണ്ട്. ഓരോ ഭാഷ സംസാരിക്കുന്നവരിലും സാമൂഹികവും സാംസ്കാരികവുമായ വ്യത്യാസങ്ങളും കാണുന്നുണ്ട്.{{സൂചിക|൨}} കാതി ഭാഷക്കാർ പൊതുവേ കറുത്ത വസ്ത്രം ധരിക്കുന്നവരാണ്‌. അതുകൊണ്ട് കറുത്ത വസ്ത്രധാരികൾ എന്ന അർത്ഥത്തിൽ ഇവരെ '''സിയാ പുഷ്''' എന്ന് [[പേർഷ്യൻ]] ഭാഷയിലും '''തോർകാഫിർ''' എന്ന് [[പഷ്തോ]] ഭാഷയിലും വിളിക്കുന്നു. വെളുത്ത വസ്ത്രം ധരിക്കുന്ന മറ്റുള്ളവരെ '''സഫേദ് പുഷ്''' (പഷ്തോ:'''സ്പിൻകാഫിർ''') എന്നാണ്‌ വിളിക്കുന്നത്. കാതി ഭാഷ, നൂറിസ്താന്റെ വടക്കുകിഴക്കും വടക്കുപടിഞ്ഞാറൂം ഭാഗങ്ങളിലാണ്‌ സംസാരിക്കപ്പെടുന്നത്. മേഖലയിലെ പൊതുഭാഷയായും ഇത് ഉപയോഗിക്കപ്പെടുന്നു. അഫ്ഗാനിസ്താനിലെ മാർക്സിസ്റ്റ് ഭരണകാലത്ത് ഈ ഭാഷയെ ഒരു ഔദ്യോഗികഭാഷയാക്കിയിരുന്നു. കാതി ഭാഷക്കാരുടേയും, നൂറിസ്താന്റെ തന്നെയും പ്രധാന കേന്ദ്രം, ബശ്ഗൽ താഴ്വരയിലെ [[കാംഗ്രോം]] അഥവാ കാംദേശ്{{സൂചിക|൧}} ഗ്രാമമാണ്‌. കാതി ഭാഷക്കാർ, അവരുടെ പൂർവികരുടെ വൻപ്രതിമകൾ മരത്തിൽ നിർമ്മിച്ചിരുന്നു.<ref name=afghans2/>. മരണമടഞ്ഞവരുടെ കുഴിമാടത്തിനു മുകളിലായിരുന്നു ഇത്തരം മരപ്രതിമകൾ പ്രതിഷ്ഠിച്ചിരുന്നത്. കുതിരപ്പുറത്തേറിയ രീതിയിലാണ് പൊതുവേ ഈ പ്രതിമകൾ കണ്ടുവരുന്നത്.<ref name=afghanII1/> ഇസ്ലാമിക ആക്രമണകാലത്ത് ഇത്തരത്തിലുള്ള അനവധി പ്രതിമകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
 
കാതി ഭാഷക്കാരുടെ ആവാസമേഖലക്കിടയിലുള്ള ഒരു ഒറ്റപ്പെട്ട താഴ്വരയിലാണ്‌ പ്രസൂൻ ഭാഷക്കാർ വസിക്കുന്നത്. കാഫിറിസ്താന്റെ മതകേന്ദ്രമായിരുന്നു ഈ താഴ്വര. താഴ്വരയിലെ [[കുശ്തെകി]] എന്ന സ്ഥലത്ത് ഇവരുടെ പ്രധാന ദൈവമായ മാര (ഇമ്രാ)യുടെ ആരാധനാലയും ഉണ്ടായിരുന്നു. പ്രസൂൻ ഭാഷക്കാർ മതത്തിന്‌ വലിയ പ്രാധാന്യം നൽകിയിരുന്നു. കാതി ഭാഷക്കാരുടേതു പോലെ ഇവർ പൂർ‌വികരുടെ പ്രതിമകൾ നിർമ്മിച്ചിരുന്നില്ല. മറിച്ച് ദൈവങ്ങളുടെ പ്രതിമകളായിരുന്നു. ഇവർ തീർത്തിരുന്നത്.
പ്രസൂനുകളുടെ വാസസ്ഥലത്തിന്‌ തെക്കാണ്‌ വൈഗാലി, ഗംബിരി, അശ്കുൻ എന്നീ ഭാഷക്കാർ വസിച്ചിരുന്നത്. ഇതിൽ വൈഗലിയും ഗംബിരിയും ഏതാണ്ട് ഒരുപോലെയുള്ള ഭാഷകളാണ്‌ അതുകൊണ്ട് ഇവയെ ഒരൊറ്റ ഭാഷയായും കണക്കാക്കാറുണ്ട്.
 
വൈഗാലികളും അശ്കുനുകളൂം മാത്രമായിരുന്നു, തെക്ക് [[കാബൂൾ താഴ്വര|കാബൂൾ താഴ്വരയിലെ]] മറ്റു ജനവിഭാഗങ്ങളുമായി സമ്പർക്കം പുലർത്തിയിരുന്നത്. എന്നാൽ ഈ ബന്ധം അത്ര സമാധാനപൂർണമായിരുന്നില്ല. അതുകൊണ്ടു തന്നെ ഇവരുടെ സമൂഹം ആയോധനവിദ്യക്ക് പ്രാധാന്യം നൽകിയിരുന്നു. പോരാളികൾക്ക് സമൂഹത്തിൽ ഉന്നതസ്ഥാനം നൽകിയിരുന്നു. അതുകൊണ്ടു തന്നെ കാതികളിൽ നിന്നും പ്രസൂനുകളിൽ നിന്നും വ്യത്യസ്തമായി ജീവിച്ചിരിക്കുന്ന വ്യക്തികളുടെ പ്രതിമകളായിരുന്നു ഇവർ നിർമ്മിച്ചിരുന്നത്.<ref name=afghans2/>.
 
== കുറിപ്പുകൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/867769" എന്ന താളിൽനിന്ന് ശേഖരിച്ചത്