"നൂറിസ്താനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
ഇവർ ഗ്രീക്കുകാരെപ്പോലെയിരിക്കുന്നു എന്നും വിഗ്രഹാരാധന നടത്തിയിരുന്നെന്നും വെള്ളിപ്പാത്രങ്ങളിൽ വീഞ്ഞ് കുടിച്ചിരുന്നു എന്നും [[കസേര]], [[മേശ]] തുടങ്ങിയവ ഉപയോഗിച്ചിരുന്നെന്നും സമീപവാസികൾക്ക് മനസ്സിലാകാത്ത ഭാഷയായിരുന്നു സംസാരിച്ചിരുന്നതെന്നും [[മൗണ്ട്സ്റ്റ്യുവാർട്ട് എൽഫിൻസ്റ്റോൺ]] രേഖപ്പെടുത്തിയിട്ടുണ്ട്.
 
ജന്തുബലി, പൂജകൾ, പൂജാരിമാർ തുടങ്ങിയവയൊക്കെ ഇവരുടെ ആചാരങ്ങളിൽ ഉൾപ്പെട്ടിരുന്നതിനാൽ പുരാതന ഇന്തോ ഇറാനിയൻ മതവുമായി ഇവരുടെ മതത്തിന് അടുത്ത ബന്ധമുണ്ടായിരുന്നെന്ന് കരുതുന്നു. നൂറിസ്താനികളുടെ പൗരാണികദൈവങ്ങളുടെ പേരുകൾക്കും ഹിന്ദുമതമടക്കമുള്ള പുരാതന ഇന്തോഇറാനിയൻ മതത്തിലെ ദൈവങ്ങളുടെ പേരുമായി സാമ്യമുണ്ട്. ഇമ്ര, മാറ, യമ്രായ് എന്നീ പേരുകളിലുള്ള ഇവരുടെ പ്രധാന ദേവന്റെ പേര്‌ ഹിന്ദുക്കളുടെ മരണദേവനായ [[യമൻ|യമന്റെ]] പേരിനോട് സാമ്യം പുലർത്തുന്നു. അതുപോലെ [[ഇന്ദ്രൻ|ഇന്ദ്രനോട്]] സാമ്യം പുലർത്തുന്ന ''ഇന്ദ്ര്'' എന്ന ഒരു ദേവനും ഇവർക്കുണ്ടായിരുന്നു. അനവധി ദേവന്മാർക്കും ദേവതകൾക്കും പുറമേ രാക്ഷസരും, ആത്മാക്കളും ഇവരുടെ വിശ്വാസത്തിന്റെ ഭാഗമായിരുന്നു<ref name=afghans2/> ഇവരുടെ മതാചാരങ്ങൾ, ഇന്നും ചില ഒറ്റപ്പെട്ട താഴ്വരകളിൽ ആചരിക്കുന്നുണ്ട്.<ref name=afghanII1/>
 
== ഭാഷകളും വിവിധ ഭാഷാസമൂഹങ്ങളും ==
"https://ml.wikipedia.org/wiki/നൂറിസ്താനി" എന്ന താളിൽനിന്ന് ശേഖരിച്ചത്