"നൂറിസ്താനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
|related=[[കലാശ്]], [[പാഷായ്]], [[ഇറാനിയൻ ജനവംശങ്ങൾ]]
}}
[[അഫ്ഗാനിസ്താൻ|അഫ്ഗാനിസ്താനിൽ]] [[കാബൂൾ|കാബൂളിന്‌]] വടക്കുകിഴക്കായുള്ള ഒറ്റപ്പെട്ട മലകളിൽ, [[ഹിന്ദുകുഷ്]] നീർത്തടപ്രദേശത്തിന്‌ തെക്കായി, പടിഞ്ഞാറ് [[അലിംഗാർ നദി|അലിംഗാർ നദിക്കും]] കിഴക്ക് [[കുനാർ നദി|കുനാർ നദിക്കുമിടയിലായി]] വസിക്കുന്ന ഒരു ജനവംശമാണ്‌ '''നൂറിസ്താനികൾ'''. സമീപപ്രദേശത്തുള്ള ജനങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ ഭാഷയും, സംസ്കാരവുമുള്ള ഇവരെക്കുറിച്ച് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. 1979-നു മുൻപുള്ള ഒരു കണക്കനുസരിച്ച് നൂറിസ്താനികളുടെ ജനസംഖ്യ ഏതാനും ലക്ഷങ്ങളാണ്<ref name=afghans2/>. ഇവർ [[ദ്രാവിഡർ|ദ്രാവിഡപാരമ്പര്യമുള്ളവരാണെന്നും]] കരുതപ്പെടുന്നു.<ref name=afghanII1>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part II - The Kingdom of Afghanistan, Chapter I - The Afghans and other races of the Hindukush|pages=57|url=}}</ref>
 
''വെളിച്ചത്തിന്റെ ദേശം'' എന്ന് അർത്ഥമുള്ള [[നൂറിസ്താൻ]] എന്നാണ്‌ ഇവർ വസിക്കുന്ന പ്രവിശ്യ ഇന്ന് അറിയപ്പെടുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം ''കാഫിറിസ്താൻ'' എന്നായിരുന്നു മറ്റുള്ളവർ ഈ പ്രദേശത്തെ വിളിച്ചിരുന്നത്. അക്കാലത്ത് ഇവിടുത്തുകാർ [[ഇസ്ലാം മതം|ഇസ്ലാം മതവിശ്വാസികളല്ലാതിരുന്നു]] എന്നതാണ്‌ ഇതിനു കാരണം. കള്ളന്മാരും കൊലപാതകികളും മദ്യപാനികളും അഗ്നിയെ ആരാധിക്കുന്നവരുമായ ''കാഫിറുകൾ'' എന്നാണ്‌ മറ്റുള്ളവരുടെയിടയിൽ ഇവർ അറിയപ്പെട്ടിരുന്നത്.
"https://ml.wikipedia.org/wiki/നൂറിസ്താനി" എന്ന താളിൽനിന്ന് ശേഖരിച്ചത്