"ഹസാര ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 36:
ഹസാരകൾ അഫ്ഗാനിസ്താനിലെ മൂന്നാമത്തെ വലിയ ജനവിഭാഗമാണ്‌. അഫ്ഗാനിസ്താനിലെ ജനസംഖ്യയുടെ പത്തുശതമാനത്തോളം വരുന്ന ഇവർ [[ഷിയ]] മുസ്ലീങ്ങളാണ്‌. മാത്രമല്ല ഇവർക്ക് ഇറാനിലേയും{{സൂചിക|൧}} ഇറാഖിലേയും സ്വവിഭാഗീയരുമായി അടുത്ത ബന്ധങ്ങളുമുണ്ട്. ഹസാരജതിന്റെ വടക്കുകിഴക്കു ഭാഗത്ത് ഇമാമി ഹസാരകളിൽ (ഷിയകൾ) നിന്നും വേറിട്ട് ഇസ്മാഈലി ഹസാരകളും വസിക്കുന്നുണ്ട്. പാകിസ്താനിലെ [[ക്വെത്ത]] മേഖലയിലും ഇറാനിലും ഹസാരകളെ കണ്ടുവരുന്നുണ്ട്. ഇവരിൽ കൂടുതലും അഭയാർത്ഥികളായി എത്തിയവരാണ്‌.
 
പണ്ട്, അഫ്ഗാനിസ്താനിലെ ഹസാരകൾ ഇന്നവർ വസിക്കുന്ന പ്രദേശത്തിന്‌ കിഴക്കും തെക്കുമുള്ള കൂടുതൽ മേഖലകളിൽ ആധിപത്യം പുലർത്തിയിരുന്നു. 1890-93 കാലത്തെ ഒരു യുദ്ധത്തിൽ [[അമീർ അബ്ദ് അൽ റഹ്മാൻ|അമീർ അബ്ദ് അൽ റഹ്മാന്റെ]] നേതൃത്വത്തിലുള്ള [[പഷ്തൂൺ|പഷ്തൂണുകൾ]] ഇവരെ പരാജയപ്പെടുത്തുകയും ഹസാരകൾക്ക് കൂടുതൽ ഉയർന്ന പ്രദേശങ്ങളിലേക്ക്ക് പലായനം ചെയ്യേണ്ടതായും വന്നു.<ref name=afghans2/>
 
ഹസാരകൾ വിവിധവർഗ്ഗങ്ങളായും ഉപവംശങ്ങളുമായാണ്‌ കഴിയുന്നത്. ഓരോ വർഗ്ഗവും ഒരു മിർ അഥവാ ബെഗ് ന്റെ നേതൃത്വത്തിലായിരിക്കും എന്നാൽ പഷ്തൂണുകളിൻ നിന്നും വ്യത്യസ്തമായി, ഈ വർഗ്ഗക്രമത്തിന്‌ ഇവരുടെയിടയിൽ അത്ര പ്രാധാന്യം കല്പ്പിക്കപ്പെടുന്നില്ല<ref name=afghans2/>.
 
== പേര് ==
ആയിരം എന്നതിനു തുല്യമായ '''ഹസാർ''' എന്ന പേർഷ്യൻ വാക്കിൽ നിന്നാണ്‌ ഇവരുടെ പേര്‌ ഉരുത്തിരിഞ്ഞിരിക്കുന്നത്. കാലങ്ങൾക്കു മുൻപ് ഏതോ ഒരു മംഗോൾ പടയെ സൂചിപ്പിക്കാനുപയോഗിച്ച പേരിൽനിന്നായിരിക്കണം ഇത് വന്നതെന്നും കരുതുന്നു.<ref name=afghans2/>.
മംഗോളിയൻ പടയുടെ റെജിമെന്റുകളെ മിങ് എന്നാണ് വിളിച്ചിരുന്നത്. തുർക്കി ഭാഷയിൽ മിങ് എന്നതിന് ആയിരം എന്നാണർത്ഥം. ഇതിനെ പേർഷ്യൻ ഭാഷയിലുള്ള ഹസാ‍ർ എന്ന് താജിക്കുകൾ മാറ്റുകയും അങ്ങനെ ഹസാരകൾക്ക് ഈ പേരുവന്നു എന്നും കരുതുന്നു.<ref name=afghanII1>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part II - The Kingdom of Afghanistan, Chapter I - The Afghans and other races of the Hindukush|pages=56|url=}}</ref>
== വർഗ്ഗക്രമം ==
ഹസാരകൾ വിവിധവർഗ്ഗങ്ങളായും ഉപവംശങ്ങളുമായാണ്‌ കഴിയുന്നത്. ഓരോ വർഗ്ഗവും ഒരു മിർ അഥവാ ബെഗ് ന്റെ നേതൃത്വത്തിലായിരിക്കും എന്നാൽ പഷ്തൂണുകളിൻ നിന്നും വ്യത്യസ്തമായി, ഈ വർഗ്ഗക്രമത്തിന്‌ ഇവരുടെയിടയിൽ അത്ര പ്രാധാന്യം കല്പ്പിക്കപ്പെടുന്നില്ല.<ref name=afghans2/> ദായി എന്ന വാക്കിൽ തുടങ്ങുന്ന വിവിധ പേരുകളിലായാണ് ഹസാരവിഭാഗങ്ങൾ വിഭജിക്കപ്പെട്ടിരിക്കുന്നത്.പത്ത് എന്നർത്ഥമുള്ള ദായി എന്ന വാക്ക്, അവരുടെ പുരാതന സൈനികറെജിമെന്റുകളെ ഓർമ്മിപ്പിക്കുന്നു.<ref name=afghanII1/>
 
== ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/ഹസാര_ജനത" എന്ന താളിൽനിന്ന് ശേഖരിച്ചത്