"തുർക്കി ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66:
[[ഹെഫ്തലൈറ്റ്|ഹെഫ്തലൈറ്റുകളുടെ]] കാലത്തുതന്നെ (അഞ്ച് ആറ് നൂറ്റാണ്ടുകളിൽ) മദ്ധ്യേഷ്യയിൽ നിന്നും ഇന്നത്തെ അഫ്ഗാനിസ്താൻ പ്രദേശത്തെത്തിയ ഒരു തുർക്കിക് വിഭാഗമാണ് ഖലാജ്. മറ്റു വിഭാഗങ്ങൾക്കു മുൻപേ ഇവർ [[ഹിന്ദുകുഷ്]] കടന്ന് ഇന്നത്തെ തെക്കൻ [[അഫ്ഘാനിസ്താൻ|അഫ്ഗാനിസ്ഥാനിലും]] [[പാകിസ്താൻ|പാകിസ്താനിലുമായി]] വാസമുറപ്പിച്ചു. ഇവർ ഹെഫ്തലൈറ്റുകളുടെ പിന്മുറക്കാരാണെന്നും ചില ചരിത്രകാരന്മാർ കരുതുന്നുണ്ട്. എന്തായാലും ഇവരെ തുർക്കികളയാണ് പൊതുവേ കണക്കാക്കുന്നത്. [[ഗസ്നി|ഗസ്നിയുടെ]] കിഴക്കുഭാഗത്തുള്ള പ്രധാനപ്പെട്ട ഒരു [[പഷ്തൂൺ|പഷ്തൂൺവംശമായ]] [[ഘൽജി]] അഥവാ ഘിൽ‌സായ് വംശജർക്ക് ഇവരുമായി ബന്ധമുണ്ടെന്ന് പല ചരിത്രകാരന്മാരും സൂചിപ്പിച്ചിട്ടുണ്ട്. ഘൽജികളുടെ തന്നെ പരമ്പരാഗതവിശ്വാസമനുസരിച്ച്, ഇവർ ഒരു പഷ്തൂൺ സ്ത്രീക്ക് മറ്റേതോ വംശത്തിലുള്ള പുരുഷനിൽ ജനിച്ച പരമ്പരയാണ് ഇവർ എന്നാണ്. ഇതും ഘൽജികളും ഖലാജ് തുർക്കികളും തമ്മിലുള്ള ബന്ധത്തെ കൂടുതൽ സാധൂകരിക്കുന്നു<ref name=afghans11/>. പത്താം നൂറ്റാണ്ടീൽ ഖലാജ് തുർക്കികൾ ദക്ഷിണ അഫ്ഗാനിസ്താനിൽ പ്രബലരായിരുന്നു.<ref name=afghanII1/>
=== ഇന്നത്തെ അവസ്ഥ ===
ഇന്ന് [[ഹിന്ദുകുഷ്|ഹിന്ദുകുഷിന്]] തെക്കുള്ള പ്രദേശങ്ങളിൽ നിന്ന് തുർക്കികൾ അപ്രത്യക്ഷരായെങ്കിലും [[പഷ്തൂൺ|പഷ്തൂണുകളടക്കമുള്ള]] മേഖലയിലെ മറ്റു ജനവംശങ്ങളിൽ ഇവരുടെ കലർപ്പ് പ്രകടമാണ്. ഹിന്ദുകുഷിന് വടക്ക് തതാർ അഥവാ തുർക്കിക് പാരമ്പര്യമുള്ളവരുടെ ഒരു വലിയ വിഭാഗം ജനങ്ങളുണ്ടെങ്കിലും, വിവിധ വിദേശജനവിഭാഗങ്ങൾ ഇവരിൽ അലിഞ്ഞു ചേർന്നിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതും അംഗസംഖ്യയേറിയതുമായ ഒരു വിഭാഗമാണ് [[ഉസ്ബെക്|ഉസ്ബെക്കുകൾ]]. അഫ്ഗാൻ തുർക്കിസ്താനിൽ പടിഞ്ഞാറ്‌ [[മുർഘാബ് നദി]] മുതൽ കിഴക്ക് [[ഫൈസാബാദ്]] വരെയുള്ള ഭാഗങ്ങളിൽ ഇവരെ കണ്ടുവരുന്നു.

[[അമു ദര്യ|അമു ദര്യയുടെ]] തെക്കൻ തീരത്ത് കാണുന്ന മറ്റൊരു തുർക്കിക് വിഭാഗമാണ് [[തുർക്ക്മെൻ]]. നദിയുടെ ഉൽഭവസ്ഥാനത്ത്, [[വഖാൻ ഇടനാഴി|വഖാനിൽ]] കാണപ്പെടുന്ന [[കിർഗിസ്]] വിഭാഗവും തുർക്കിക് പാരമ്പര്യമുള്ളവരാണെന്ന് കരുതുന്നു. ഖസാക്കുകൾ, കാർലൂക്കുകൾ, ചഗതായികൾ എന്നിങ്ങനെ വിവിധ തുർക്കിക് വിഭാഗങ്ങൾ വടക്കൻ അഫ്ഗാനിസ്താനിൽ കാണുന്നു. അമു ദര്യ തടത്തിലെ തുർക്കികൾ, [[സുന്നി]] മുസ്ലീങ്ങളാണ്. ഇന്നത്തെ [[തുർക്കി|തുർക്കിയിലെ]] [[തുർക്കിഷ് ഭാഷ|തുർക്കിഷ് ഭാഷയുമായി]] ചെറിയ സാമ്യമുള്ള ഒരു ഭാഷയാണ് ഇവിടുത്തെ തുർക്കികൾ സംസാരിക്കുന്നത്. ഈ ഭാഷയിൽ, [[പേർഷ്യൻ|പേർഷ്യനിൽ] നിന്നുള്ള പദങ്ങൾ ഇഴുകിച്ചേർന്നിട്ടുണ്ട്.<ref name=afghanII1/>
 
== തുർക്കി അടിമകൾ ==
"https://ml.wikipedia.org/wiki/തുർക്കി_ജനത" എന്ന താളിൽനിന്ന് ശേഖരിച്ചത്