"ഘൽജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

574 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
 
== പാരമ്പര്യം ==
പല ഗ്രന്ഥങ്ങളിലും ഇവർക്ക് പഷ്തൂൺ പാരമ്പര്യം (ഇന്തോ-ഇറാനിയൻ ആര്യൻ) കൽപ്പിച്ചുകൊടുക്കുന്നുണ്ടെങ്കിലും ഇവർ [[തുർക്കിക് ജനത|തുർക്കിക്]] വംശക്കാരാണെന്നാണ് പഠനങ്ങളിൽ വ്യക്തമാകുന്നത്. തുർക്കികളുടെ ഖല്ലാക്ഖലാജ് അഥവാ ക്വാർലൂക്/ഖലാജ്ഖല്ലാക് വംശപാരമ്പര്യമുള്ളവരാണ് ഇവർ. [[ടിയാൻ ഷാൻ പർവതനിരകൾ|ടിയാൻ ഷാൻ മലകൾക്ക്]] വടക്കുള്ള [[ഇസിക് കൂൻ]] തടാകത്തിൽ നിന്ന് ഇവർ തെക്കും പടിഞ്ഞാറൂം ദിശയിൽ നീങ്ങുകയും എട്ടാം നൂറ്റാണ്ടിൽ [[ഗോർ|ഗോറിൽ]] അഭയം നേടുകയും, അവിടെ നിന്ന് കാലക്രമേണ, [[ഗസ്നി|ഗസ്നിക്കും]] [[കന്ദഹാർ|കന്ദഹാറിനുമിടക്കുള്ള]] പ്രദേശത്ത് വാസമാരംഭിച്ചെന്നും കരുതുന്നു.
 
എന്നാൽ [[തബാഖത് ഇ-നാസിരി]]{{സൂചിക|൧}} എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി, ഘിൽജികൾ പഷ്തൂണുകളാണെന്ന് വാദിക്കുന്നവരുമുണ്ട്.
 
ഖലാഖ് തുർക്കികളുടെ സംഘത്തിൽ നിന്ന് ഏഴോ എട്ടോ നൂറ്റാണ്ടിൽ വേർപെട്ടുവന്ന ഖലാജ് തുർക്കികൾ, തെക്കുഭാഗത്തേക്ക്ക് നീങ്ങുകയും [[അമു ദര്യ]] കടന്ന്, പത്താം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഗോറിന് ചുറ്റുമായി ഗസ്നിയിലും കാബൂളിലും വടക്ക് ബൽഖിലും [[തുഖാറിസ്താൻ|തുഖാറീസ്താനിലുമായി]] അഫ്ഗാനിസ്താനിൽ ഇവരുടെ സാന്നിധ്യം വ്യാപകമാക്കി. അഫ്ഗാനിസ്താന്റെ വടക്കും പടിഞ്ഞാറുമുള്ള മേച്ചിൽപ്പുറങ്ങൾക്കായും അറബ് അധിനിവേശത്തേയും തുടർന്ന് ഇക്കാലത്ത് ഇവർ തെക്കോട്ട് നീങ്ങി. ഇവരിൽ ഒരു കൂട്ടർ ഗോറിൽ അഭയം പ്രാപിച്ചു. മറ്റുചിലർ ഗസ്നിയുടെ പരിസരത്ത് വാസമുറപ്പിച്ചു. മറ്റുചിലരാകട്ടെ ഇന്ത്യയിലേക്ക് കടക്കുകയും ചെയ്തു. ഇന്ത്യയിലേക്ക് കടന്ന ഘിൽജികൾ, 1288-ൽ ദില്ലിയിൽ [[ഘിൽജി രാജവംശം]] സ്ഥാപിച്ചു.<ref name=afghanII1>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part II - The Kingdom of Afghanistan, Chapter I - The Afghans and other races of the Hindukush|pages=52-54|url=}}</ref> അഫ്ഗാനിസ്താനിൽ വാസമുറപ്പിച്ചവരാണ് ആധുനിക ഘിൽജികളൂടെ മുൻഗാമികൾ.
 
ഘൽജികളുടെ ഐതിഹ്യപരമായ വിശ്വാസമനുസരിച്ച് ഇവർ ഒരു പഷ്തൂൺ സ്ത്രീക്ക് മറ്റേതോ വംശത്തിലുള്ള പുരുഷനിൽ ജനിച്ച പരമ്പരയാണ് എന്നാണ്. ഇതും ഘൽജികളും ഖലാജ് തുർക്കികളും തമ്മിലുള്ള ബന്ധത്തെ കൂടുതൽ സാധൂകരിക്കുന്നു<ref name=afghans11/>.
 
== കുറിപ്പുകൾ ==
*{{കുറിപ്പ്|൧|ഗ്രന്ഥകർത്താവായ [[മിൻഹാജ് ഇ-സിറാജ്]] 1227-ൽ [[ഗസ്നി]] സന്ദർശിച്ചിട്ടുണ്ട്}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/867545" എന്ന താളിൽനിന്ന് ശേഖരിച്ചത്