"സഖറിയായുടെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
 
==അദ്ധ്യായങ്ങൾ 9-14==
മൂലഗ്രന്ഥത്തിന്റെ രചനക്ക് ഏറെക്കാലത്തിനു ശേഷം രൂപപ്പെട്ടതായി കരുതപ്പെടുന്ന ഈ ഭാഗംഅദ്ധ്യായങ്ങൾ ക്രിസ്തീയലേഖകന്മാരെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. യേശുവിന്റെ പീഡാസഹനവുമായി ബന്ധപ്പെട്ട സുവിശേഷഭാഗങ്ങളിൽ അവ ഉദ്ധരിക്കപ്പെടുന്നുണ്ട്. [[ഓശാന ഞായർ|ഓശാന ഞായറിലെ]] [[യേശു|യേശുവിനെ]] [[കഴുത|കഴുതപ്പുറത്ത്]] [[യെരുശലേം|യെരുശലേമിൽ]] കടന്നു വരുന്ന രാജാവുമായി താരതമ്യപ്പെടുത്തുന്ന [പുതിയനിയമം|പുതിയനിയമത്തിലെ]] മത്തായിയുടെ സുവിശേഷത്തിലെ ആശയം ഇതിൽ നിന്നെടുത്തതാണ്. <ref>സഖറിയായുടെ പുസ്തകം 9:9</ref> 30 വെള്ളിക്കാശ് കൂലിയായി വാങ്ങുന്ന ഇടയനെക്കുറിച്ചുള്ള ഇതിലെ പരാമർശത്തിന്(11:12) യേശുവിനെ ഒറ്റിക്കൊടുക്കാൻ യൂദാസിനു നൽകപ്പെട്ടതായി സുവിശേഷകൻ പറയുന്ന <ref>മത്തായിയുടെ സുവിശേഷം 26:15</ref> 30 വെള്ളിക്കാശുമായി ബന്ധം കാണാം. യേശു ബന്ധനസ്ഥനാകുമ്പോൾ ശിഷ്യന്മാർ അദ്ദേഹത്തെ ഉപേക്ഷിച്ചു പോകുന്നതിനെ പരാമർശിച്ച് "ഞാൻ ഇടയനെ അടിക്കും; ആട്ടിപറ്റത്തിലെ ആടുകൾ ചിതറിപ്പോകും" എന്ന ഇതിലെ വാക്കുകളും (സക്കറിയ 13:7) സുവിശേഷകൻ അനുസ്മരിക്കുന്നു(മത്തായി 26:31).
 
== അവലംബം ==
"https://ml.wikipedia.org/wiki/സഖറിയായുടെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്