"സഖറിയായുടെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: de:Sacharja; cosmetic changes
വരി 1:
{{പഴയനിയമം}}
 
[[തനക്ക്|എബ്രായബൈബിളിന്റേയും]] ക്രിസ്ത്യാനികളുടെ [[പഴയനിയമം|പഴയനിയമത്തിന്റേയും]] ഭാഗമായ ഒരു രചനയാണ് '''സഖറിയായുടെ പുസ്തകം'''. ദൈർഘ്യം കുറഞ്ഞ 12 പ്രവചനഗ്രന്ഥങ്ങൾ ചേർന്ന "ചെറിയ പ്രവാചകന്മാർ" എന്ന വിഭാഗത്തിൽ ഏറ്റവും ഒടുവിലത്തേതിനു മുൻപത്തെ ഗ്രന്ഥമായാണ് ഇതു മിക്കവാറും [[ബൈബിൾ]] സംഹിതകളിൽ കാണുന്നത്. [[പേർഷ്യ|പേർഷ്യയിലെ]] [[ദാരിയസ് ഒന്നാമൻ|ദാരിയസ്]] രാജാവിന്റെ ഭരണത്തിന്റെ രണ്ടാം വർഷമായ ക്രി.മു. 520 മുതൽ ക്രി.മു. 518 വരെയുള്ള രണ്ടു വർഷക്കാലത്ത് ഇതു രൂപമെടുത്തതെന്നാണ് ഗ്രന്ഥത്തിൽ തന്നെയുള്ള സൂചന. സഖറിയായുടെ സമകാലീനനായിരുന്ന [[ഹഗ്ഗായിയുടെ പുസ്തകം|ഹഗ്ഗായിയുടെ]] പേരിൽ അറിയപ്പെടുന്ന പ്രവചനഗ്രന്ഥത്തെപ്പോലെ, [[ബാബിലോണിയ|ബാബിലോണിലെ]] പ്രവാസത്തിൽ നിന്നു [[യെരുശലേം|യെരുശലേമിൽ]] മടങ്ങിയെത്തിയവരുടെ സമൂഹത്തെ പശ്ചാത്തലമാക്കി എഴുതപ്പെട്ടതാണ് ഈ ഗ്രന്ഥവും. മൊത്തം 14 അദ്ധ്യായങ്ങളുള്ള ഈ രചന, ചെറിയ പ്രവാചകന്മാരുടെ പുസ്തകങ്ങളിൽ ഏറ്റവും ദൈർഘ്യമുള്ള രണ്ടെണ്ണത്തിൽ ഒന്നാണ്. ഇതിൽ ഭിന്നവീക്ഷണകോണുകളിൽ നിന്ന് എഴുതപ്പെട്ട രണ്ടു ഭാഗങ്ങൾ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. 9 മുതൽ 14 വരെ അദ്ധ്യായങ്ങൾ അടങ്ങുന്ന രണ്ടാം ഭാഗം മറ്റൊരു ലേഖകനോ ലേഖകന്മാരോ പിൽക്കാലത്ത് എഴുതിയതാണെന്നാണ് മിക്കവാറും പണ്ഡിതന്മാരുടേയും മതം.<ref>"രണ്ടു ഭാഗങ്ങളുടേയും കാലവും കർതൃത്വവും വ്യത്യസ്തമണെന്ന് എല്ലാ അധുനിക നിരൂപകന്മാരും സമ്മതിക്കുന്നു." [http://www.jewishencyclopedia.com/view.jsp?artid=63&letter=Z സഖറിയായുടെ പുസ്തകം], യഹൂദവിജ്ഞാനകോശം</ref>
 
 
== അവലംബം ==
<references/>
 
 
[[ar:سفر زكريا]]
Line 12 ⟶ 11:
[[ceb:Basahon ni Zacarías]]
[[cs:Kniha Zacharjáš]]
[[de:Sacharja]]
[[en:Book of Zechariah]]
[[eo:Zeĥarja (libro)]]
"https://ml.wikipedia.org/wiki/സഖറിയായുടെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്