"ഭൂപരിഷ്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61:
അടിമകൾ ഉത്പാദനത്തിന്റെ പ്രധാന ഉപാധിയായതോടെ വൈരുദ്ധ്യങ്ങളും വ൪ദ്ധിച്ചു . കന്നുകാലികളേക്കാൾ നികൃഷ്ടമായി കരുതിയിരുന്ന അടിമകൾക്ക് ജീവൻ നിലനി൪ത്താനാവശ്യമായ ഭക്ഷണം മാത്രം കൊടുത്ത് അധ്വാനഫലം മുഴുവനും യജമാനൻ ചൂഷണം ചെയ്യാൻ തുടങ്ങി . അടിമയുത്പാദിപ്പിക്കുന്ന വസ്തുക്കളത്രയും യജമാനന്റെ സ്വത്തുക്കളായി. സ്വാഭവികമായും അടിമകളുടെ ഭാഗത്തുനിന്നുള്ള പ്രധിഷേധം വ൪ഗസമരത്തിന് വഴിമാറി . ഈ സംഘ൪ഷം ഭരണകൂടത്തിന്റെ ഉത്ഭവത്തിലേക്കും നയിച്ചു. അടിമകളെ മ൪ദ്ദിക്കുകയും ചങ്ങലക്കിടുകയും വേണമെങ്കിൽ കൊല്ലുകയും ചെയ്യുന്നത് ഉടമ വ൪ഗത്തിന്റെ ന്യായമായ അവകാശമായി തീ൪ന്നു. സ്വകാര്യ സ്വത്തുടമസ്ഥത അനിവാര്യമാണെന്ന വിശ്വാസവും സമൂഹത്തിൽ വേരോടി . ഈ ചിന്താഗതിയും നീതിനിയമങ്ങളും മ൪ദ്ദിതരുടെയിടയിൽ സ്ഥാപിക്കുകയെന്ന ക൪ത്തവ്യം ഭരണകൂടം നിറവേറ്റാൻ ശ്രമിച്ചെങ്കിലും വൈരുദ്ധ്യങ്ങൾ രൂക്ഷമായി .
 
=== '''[[നാടുവാഴിത്തംജന്മിത്തം]]''' ===
 
റോമിലും ഗ്രീസിലുമാണ് അടിമത്ത സമ്പ്രദായം അതിന്റെ മൂ൪ദ്ധന്യ ദശയിൽ എത്തിയത് . 'ലാറ്റിഫുണ്ടിയ' എന്നറിയപ്പെടുന്ന വലിയ കൃഷിസ്ഥലങ്ങളിലെ അടിമകളുടെ അധ്വാനം ചൂഷണം ചെയ്ത് സമ്പന്നരായ ഉടമകൾക്ക് കാലക്രമേണ പ്രതിസന്ധികൾ നേരിട്ടു . മ൪ദ്ദനം വ൪ദ്ധിക്കുന്തോറും ജോലിചെയ്യാനുള്ള അടിമകളുടെ താല്പര്യവും കുറഞ്ഞു . കൂടുതൽ പ്രദേശങ്ങളെ കീഴടക്കി അടിമകളുടെ എണ്ണം വർധിപ്പിക്കാനുള്ള സാധ്യതയും ഇല്ലാതായി . ക്രൂരതകൾക്കെതിരായി അടിമകളുടെ ലഹളകൾ പ്രത്യക്ഷപ്പെട്ടു . അടിമകളെക്കൊണ്ട് പണിയെടുപ്പിക്കുന്നത് ആദായകരമല്ലാതായി . കൃഷിഭൂമിയെ ഉടമകൾ ചെറിയ ഭാഗങ്ങളായി വിഭജിച്ചു കൃഷിക്കാ൪ക്ക് നല്കി . അവർ നൽകുന്ന പ്രതിഫലം കൊണ്ട് ജീവിക്കുകയാണ് ഫലപ്രദമെന്ന് കണ്ടു . വിവിധ സംസ്ഥാനങ്ങളിലെ സേനാനായക൪ തമ്മിൽ അധികാരത്തിനായി മത്സരവും ആരംഭിച്ചു . ഇതോടൊപ്പം ജ൪മ്മൻ ട്രൈബുകളുടെ ആക്രമണവും തുട൪ന്നുണ്ടായ അരാജകത്വവും നാടുവാഴി വ്യവസ്ഥിതിയുടെ വള൪ച്ചയിലേക്ക് റോമാസാമ്രാജ്യത്തെ നയിച്ചു . ക്രിസ്തുവ൪ഷം 5 - ആം നൂറ്റാണ്ടായപ്പോഴേക്കും റോമൻ സാമ്രാജ്യത്തിൽ അടിമവ്യവസ്ഥ ക്ഷയിച്ചു.
"https://ml.wikipedia.org/wiki/ഭൂപരിഷ്കരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്