"ഭൂപരിഷ്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48:
എല്ലാവരും ചേർന്ന് എല്ലാവർക്കും വേണ്ടി നടത്തിയിരുന്ന കൂട്ടുകൃഷി ന്നിലച്ചതോടെ കൃഷിഭൂമി സ്വകാര്യവൽക്കരിക്കപ്പെട്ടു .
[[പ്രമാണം:Boulanger Gustave Clarence Rudolphe The Slave Market.jpg|300px|thumb|right|അടിമച്ചന്ത ചിത്രീകരിച്ചിരിക്കുന്ന പെയിൻറിംഗ് ]]
 
 
കൃഷി ചെയ്യാനുള്ള നിലങ്ങൾ ചെറിയ ചെറിയ ഭാഗങ്ങളാക്കി കുടുംബങ്ങൾക്ക് ഏൽപ്പിച്ച് കൊടുക്കുകയായിരുന്നു ആദ്യഘട്ടത്തിൽ ചെയ്തുവന്നിരുന്നത് . ഓരോ കൃഷിക്കു ശേഷവും നിലങ്ങൾ വീണ്ടും സമുദായത്തിന്റെ പൊതുവിലുള്ള മേച്ചിൽ സ്ഥലങ്ങളായി ഉപയോഗിക്കപ്പെട്ടിരുന്നതനാൽ വ൪ഷം തോറും ഈ വിഭജനം ആവ൪ത്തിക്കപ്പെട്ടു. ക്രമേണ നിലങ്ങൾ സ്ഥിരമായ സ്വകാര്യ സ്വത്തുക്കളായി മാറി . ഇങ്ങനെ കൈവശം വന്നു ചേർന്ന സ്വത്തുക്കളാകട്ടെ അക്കാലത്ത് നിലവിലിരുന്ന പിതൃദായക്രമത്തിൻറെ അടിസ്ഥാനത്തിൽ പിൻഗാമികൾക്ക് കൈമാറ്റം ചെയ്യപ്പെടുന്ന സമ്പ്രദായവും നിലവിൽ വന്നു . നദീതീരങ്ങളിൽ വാസമുറപ്പിച്ചതോടെ വിസ്തൃതവും ഫലപുഷ്ടിയുള്ളതുമായ ഭൂമിയിൽ കൃഷിയാരംഭിച്ചു . എല്ലാ കുടുംബങ്ങൾക്കും സമമായ സ്വത്തുക്കളല്ല ഉണ്ടായിരുന്നത് . ചിലരുടെ പക്കൽ ലോഹം കൊണ്ടുള്ള പരിഷ്കരിച്ച പണിയായുധങ്ങളുണ്ടാകും അല്ലെങ്കിൽ കൂടുതൽ കന്നുകാലികളോ അടിമകളോ ഉണ്ടാകും . ഇതിൻറെയെല്ലാം ഫലമായി ചില കുടുംബങ്ങളുടെ പക്കൽ മിച്ചമുള്ള ഉത്പാദനം കേന്ദ്രീകരിക്കപ്പെട്ടു . ഇങ്ങനെ സമ്പത്ത് ന്യൂനപക്ഷത്തിൻറെ പക്കൽ കുന്നുകൂടിയതോടെ ഭൂരിപക്ഷത്തെ അടിമകളാക്കാമെന്ന സ്ഥിതിയും വന്നു . ഈ സാഹചര്യം ദരിദ്രരെ ധനികരുടെ ആശ്രിതരാക്കി . ധനിക൪ക്കാകട്ടെ , കൂടുതൽ സ്വത്തുകൾ തട്ടിയെടുക്കാനും കഴിഞ്ഞു . യുദ്ധങ്ങളിൽ കീഴക്കിയവരെ അടിമകളാക്കാൻ തുടങ്ങിയതോടെ ഇവരുടെ സംഖ്യ സമൂഹത്തിൽ വർദ്ധിച്ചു . ഇതോടെ പ്രാകൃത കമ്യൂണിസ്റ്റ് വ്യവസ്ഥയ്ക്ക് അന്ത്യം കുറിക്കുകയും മനുഷ്യസമുദായം ധനികനും ദരിദ്രനും അല്ലെങ്കിൽ അടിമയും ഉടമയും എന്നിങ്ങനെ രണ്ടായി വിഭജിതമായി .
Line 58 ⟶ 59:
 
 
റോമിലും ഗ്രീസിലുമാണ് അടിമത്ത സമ്പ്രദായം അതിന്റെ മൂ൪ദ്ധന്യ ദശയിൽ എത്തിയത് . അടിമകൾ ഉത്പാദനത്തിന്റെ പ്രധാന ഉപാധിയായതോടെ വൈരുദ്ധ്യങ്ങളും വ൪ദ്ധിച്ചു . കന്നുകാലികളേക്കാൾ നികൃഷ്ടമായി കരുതിയിരുന്ന അടിമകൾക്ക് ജീവൻ നിലനി൪ത്താനാവശ്യമായ ഭക്ഷണം മാത്രം കൊടുത്ത് അധ്വാനഫലം മുഴുവനും യജമാനൻ ചൂഷണം ചെയ്യാൻ തുടങ്ങി . അടിമയുത്പാദിപ്പിക്കുന്ന വസ്തുക്കളത്രയും യജമാനന്റെ സ്വത്തുക്കളായി. സ്വാഭവികമായും അടിമകളുടെ ഭാഗത്തുനിന്നുള്ള പ്രധിഷേധം വ൪ഗസമരത്തിന് വഴിമാറി . ഈ സംഘ൪ഷം ഭരണകൂടത്തിന്റെ ഉത്ഭവത്തിലേക്കും നയിച്ചു. അടിമകളെ മ൪ദ്ദിക്കുകയും ചങ്ങലക്കിടുകയും വേണമെങ്കിൽ കൊല്ലുകയും ചെയ്യുന്നത് ഉടമ വ൪ഗത്തിന്റെ ന്യായമായ അവകാശമായി തീ൪ന്നു. സ്വകാര്യ സ്വത്തുടമസ്ഥത അനിവാര്യമാണെന്ന വിശ്വാസവും സമൂഹത്തിൽ വേരോടി . ഈ ചിന്താഗതിയും നീതിനിയമങ്ങളും മ൪ദ്ദിതരുടെയിടയിൽ സ്ഥാപിക്കുകയെന്ന ക൪ത്തവ്യം ഭരണകൂടം നിറവേറ്റാൻ ശ്രമിച്ചെങ്കിലും വൈരുദ്ധ്യങ്ങൾ രൂക്ഷമായി .
 
[[=== '''നാടുവാഴിത്തം''' ===]]
 
റോമിലും ഗ്രീസിലുമാണ് അടിമത്ത സമ്പ്രദായം അതിന്റെ മൂ൪ദ്ധന്യ ദശയിൽ എത്തിയത് . 'ലാറ്റിഫുണ്ടിയ' എന്നറിയപ്പെടുന്ന വലിയ കൃഷിസ്ഥലങ്ങളിലെ അടിമകളുടെ അധ്വാനം ചൂഷണം ചെയ്ത് സമ്പന്നരായ ഉടമകൾക്ക് കാലക്രമേണ പ്രതിസന്ധികൾ നേരിട്ടു . മ൪ദ്ദനം വ൪ദ്ധിക്കുന്തോറും ജോലിചെയ്യാനുള്ള അടിമകളുടെ താല്പര്യവും കുറഞ്ഞു . കൂടുതൽ പ്രദേശങ്ങളെ കീഴടക്കി അടിമകളുടെ എണ്ണം വർധിപ്പിക്കാനുള്ള സാധ്യതയും ഇല്ലാതായി . ക്രൂരതകൾക്കെതിരായി അടിമകളുടെ ലഹളകൾ പ്രത്യക്ഷപ്പെട്ടു . അടിമകളെക്കൊണ്ട് പണിയെടുപ്പിക്കുന്നത് ആദായകരമല്ലാതായി . കൃഷിഭൂമിയെ ഉടമകൾ ചെറിയ ഭാഗങ്ങളായി വിഭജിച്ചു കൃഷിക്കാ൪ക്ക് നല്കി . അവർ നൽകുന്ന പ്രതിഫലം കൊണ്ട് ജീവിക്കുകയാണ് ഫലപ്രദമെന്ന് കണ്ടു . വിവിധ സംസ്ഥാനങ്ങളിലെ സേനാനായക൪ തമ്മിൽ അധികാരത്തിനായി മത്സരവും ആരംഭിച്ചു . ഇതോടൊപ്പം ജ൪മ്മൻ ട്രൈബുകളുടെ ആക്രമണവും തുട൪ന്നുണ്ടായ അരാജകത്വവും നാടുവാഴി വ്യവസ്ഥിതിയുടെ വള൪ച്ചയിലേക്ക് റോമാസാമ്രാജ്യത്തെ നയിച്ചു . ക്രിസ്തുവ൪ഷം 5 - ആം നൂറ്റാണ്ടായപ്പോഴേക്കും റോമൻ സാമ്രാജ്യത്തിൽ അടിമവ്യവസ്ഥ ക്ഷയിച്ചു.
 
 
ബ്രിട്ടനിലാകട്ടെ , ഗോത്രവ്യവസ്ഥയുടെ അവസാനമായപ്പോഴേക്കും നിലങ്ങൾ കുടുംബാംഗങ്ങൾക്ക് ഭാഗിച്ചുകൊടുക്കുന്ന സമ്പ്രദായം നിലവിൽ വന്നു . ഒരു കുടുംബത്തിന്റെ കൈവശമുള്ള നിലത്തിന് ഹൈഡ് (Hide) എന്നാണ് പറയുന്നത് . ഹൈഡുകൾ സ്വകാര്യസ്വത്തുക്കളായിരുന്നില്ല. അവിടേയും നാടുവാഴികൾ ഉയ൪ന്നുവന്നു.
 
== '''ഭൂപരിഷ്കരണ ശ്രമങ്ങൾ<ref>[{{Citation
"https://ml.wikipedia.org/wiki/ഭൂപരിഷ്കരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്