"ജബൽ അൽ-ഗാര ഗുഹകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ജബൽ അൽ-ഗാര എന്ന അറബി വാക്കിനർത്ഥം അൽ-ഗാര ഗ്രാമത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 5:
ധാരാളം ക്ലേ മിനറലുകളും കാൽ‌ഷ്യം കാർബണേറ്റും അടങ്ങിയ സാന്റ്‌സ്റ്റോൺ ഉള്ള ഭാഗമാണ് പൊതുവെ സൌദി അറേബ്യ അടങ്ങിയ അറേബ്യൻ മരുഭൂമി. അഞ്ഞൂറുമില്യൺ കൊല്ലങ്ങൾക്ക് മുൻപ് ഇവിടമെല്ലാം സമുദ്രമായിരുന്നു കരുതപ്പെടുന്നു. ജബൽ അൽ ഗാരയിലെ സാന്റ്‌സ്റ്റോണുകൾ അടങ്ങിയ കുന്നിൽ കാറ്റിനാൽ രൂപപ്പെടുത്തിയ ഗുഹകളാണ് ഇവിടുത്തെ പ്രത്യേകത. അറേബ്യയിലെ ഗുഹകൾ അധികവും ചുണ്ണാമ്പുകല്ല് ഭൂഗർഭജലം തട്ടി അലിഞ്ഞ് രൂപപ്പെട്ടതാണേങ്കിൽ ഇവിടെ കാണുന്നത് ഭൌമോപരിതലത്തിൽ കാറ്റിനാൽ ചുണ്ണാമ്പുകല്ലിൽ രൂപപ്പെടുത്തിയ ഗുഹകളാണ്. ഈ ഗുഹകളാകട്ടെ സങ്കീർണ്ണവും അതിവിശാലവും നീണ്ടുകിടക്കുന്നതുമാണ്.
 
സമുദ്രനിരപ്പിൽ നിന്നും ഏകദേശം 224 മീറ്റർ ഉയരമുള്ളതും പരന്ന മുകൾഭാഗമുള്ളതുമായ ഒരു കുന്നാണ് ജബൽ അൽ ഗാര. ഇതിന്റെ കിഴക്കുഭാഗത്തായാണ് ഗുഹകളുടെ പ്രധാനകവാടം. ആകമൊത്തം 28ഓളം ഇടനാഴികൾ പോലെ വീതിയുള്ള ഭാഗങ്ങളുള്ളതും 1.5 കി.മീറ്ററോളം നീളമുള്ളതുമാണ് ഈ ഗുഹകൾ. മറ്റുള്ള ഗുഹകളെ അപേക്ഷിച്ച് ഈ ഗുഹാന്തർഭാഗം വൃത്തിയുള്ളതാണ്വൃത്തിയുള്ളതും തണുപ്പുള്ളതും ആണ്.
"https://ml.wikipedia.org/wiki/ജബൽ_അൽ-ഗാര_ഗുഹകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്