"ഹഗ്ഗായിയുടെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
 
===രണ്ടാം അദ്ധ്യായം===
7-ആം മാസം 21-ആം ദിവസം കിട്ടിയ രണ്ടാമത്തെ അരുളപ്പാടിൽ, നിർമ്മിതമായിക്കൊണ്ടിരുന്ന ദേവാലയത്തെ, നശിപ്പിക്കപ്പെട്ട പഴയ ദേവാലയവുമായി താരതമ്യപ്പെടുത്തി നിസ്സാരവൽക്കേണ്ടതില്ലെന്ന ഉപദേശമാണുള്ളത്. താമസിയാതെ പുതിയ ദേവാലയം പഴയതിനെ അതിശയിക്കും വിധം മഹതമുള്ളതാകും. ഭൂസ്വർഗ്ഗങ്ങളേയും, കരയേയും കടലിലേയും കർത്താവ് താമസിയാതെ ഇളക്കിമറിക്കുമ്പോൾ എല്ലായിടത്തു നിന്നും ധനം ഇങ്ങോട്ടു പ്രവഹിക്കും.
 
9-ആം മാസം 24-ആം ദിവസം ലഭിച്ച മൂന്നം ദർശനത്തിൽ കർത്താവിന്റെ നിദ്ദേശമനുസരിച്ച് പ്രവാചകൻ ദേവാലയ വിധിയുടെ ശുദ്ധാശുദ്ധിമുറകളെ സംബന്ധിച്ച ചില പ്രശ്നങ്ങൾ പുരോഹിതർക്കു മുൻപിൽ ഉന്നയിച്ച് പരിഹാരം തേടുന്നു. ഇപ്പോഴത്തെ ഇല്ലായ്മകളെക്കുറിച്ച് ആവലാതിപ്പെടേണ്ടതില്ലെന്നും ദേവാലയത്തിന്റെ നിർമ്മാണം തുടങ്ങിയ സ്ഥിതിയ്ക്ക് ഇനി ജനങ്ങളുടെ ആവലാതികൾക്ക് അറുതിയുണ്ടാകുമെന്നുമുള്ള ആശ്വാസവും ആ ദർശനത്തിൽ ലഭിക്കുന്നു.
 
അതേദിവസം തന്നെ ലഭിച്ച രണ്ടാം സന്ദേശം ദാവീദുരാജാവിന്റെ വംശജനായ ജനനേതാവ് സെറുബ്ബാബേലിനെ കേന്ദ്രീകരിച്ച് ഇസ്രായേലിന്റെ ഭാവിയെക്കുറിച്ചുള്ള പ്രത്യാശാവചസ്സുകളാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഹഗ്ഗായിയുടെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്