"താജിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 47:
}}
[[മദ്ധ്യേഷ്യ|മദ്ധ്യേഷ്യയിലെ]] ഇറാനിയൻ പാരമ്പര്യമുള്ള [[പേർഷ്യൻ]] ഭാഷികളായ ഒരു ജനവിഭാഗമാണ് താജിക്കുകൾ ({{lang-fa|تاجيک}} ''Tājīk''; {{lang-tg|Тоҷик}}). <ref name="EofI-Tadjik">{{cite encyclopedia |author=C.E. Bosworth, B.G. Fragner |title = TĀ<u>DJ</u>ĪK| encyclopedia = [[Encyclopaedia of Islam]]| edition = CD-ROM Edition v. 1.0| publisher = Koninklijke Brill NV| location = Leiden, The Netherlands| year = 1999}}</ref> ഈ ജനതയുടെ പരമ്പരാഗതവാസസ്ഥലം, ഇന്നത്തെ [[അഫ്ഗാനിസ്താൻ]], [[താജികിസ്താൻ]], തെക്കൻ [[ഉസ്ബെക്കിസ്താൻ]] എന്നിവയാണ്. താജിക്കുകളിൽ ഒരു ചെറിയ വിഭാഗം ഇന്ന് [[ഇറാൻ|ഇറാനിലും]] [[പാകിസ്താൻ|പാകിസ്താനിലും]] ജീവിക്കുന്നുണ്ടെങ്കിലും ഇവരിൽ കൂടുതലും അഫ്ഗാനിസ്താനിൽ നിന്നുള്ള അഭയാർത്ഥികളാണ്.<ref>[http://www.reliefweb.int/rw/RWB.NSF/db900SID/SODA-72658V?OpenDocument&rc=3&emid=ACOS-635N96 Afghan refugees in Iran and Pakistan]</ref> ഭാഷയിലും സംസ്കാരത്തിലും ചരിത്രത്തിലും, താജിക്കുകൾ, ഇറാനിലെ പേർഷ്യൻ ഭാഷികളോട് വളരെ സാമീപ്യം പുലർത്തുന്നു.
അഫ്ഗാനിസ്താനിലെ മറ്റു ജനവിഭാഗക്കാരെപ്പോലെ ഇവർ നാടോടികളല്ല എന്നതാണ് പ്രധാന പ്രത്യേകത. ഇവരുടെ ഉൽഭവവും, ചരിത്രവും അജ്ഞാതമാണെങ്കിലും പ്രദേശത്തെ പുരാതനപേർഷ്യൻ ജനവിഭാഗമായിരിക്കാം ഇവർ എന്നു കരുതുന്നു. <ref name=afghanII1>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part II - The Kingdom of Afghanistan, Chapter I - The Afghans and other races of the Hindukush|pages=54|url=}}</ref>
 
ആദ്യകാലത്ത് മദ്ധ്യേഷ്യയും വടക്കൻ അഫ്ഗാനിസ്താനും പിടിച്ചടക്കിക്കൊണ്ടിരുന്ന [[ഉസ്ബെക്|ഉസ്ബെക്കുകൾ]], അഫ്ഗാനിസ്താനിലെ [[ഫാഴ്സി]] സംസാരിക്കുന്ന തദ്ദേശീയരെ സൂചിപ്പിക്കുന്നതിന്‌ ഉപയോഗിച്ചിരുന്ന പേരാണ്‌ താജിക്. ഈ സമയം മുതൽക്കേ അഫ്ഗാനിസ്താനിലേയും [[താജികിസ്ഥാൻ]] പോലുള്ള സമീപപ്രദേശങ്ങളിലേയും പേർഷ്യൻ സംസാരിക്കുന്ന [[സുന്നി|സുന്നികളായ]] തദ്ദേശികളെ സൂചിപ്പിക്കുന്നതിന്‌ താജിക് എന്ന പേരുപയോഗിച്ചുവന്നു.<ref name=afghans2>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 2-Peoples of Afghanistan|pages=30–36|url=http://books.google.co.in/books?id=9kfJ6MlMsJQC&lpg=PP1&pg=PA30#v=onepage&q=&f=false}}</ref>‌ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ മാത്രമാണ് താജിക് എന്ന പേരിൽ ഈ ജനതയെ വിശേഷിപ്പിക്കുന്ന രീതി വ്യാപകമായത്. മദ്ധ്യേഷ്യയിലെ [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് ഭരണത്തിന്റെ]] ഫലമായാണിത്. അതിനു മുൻപ് പരിഹാസരൂപേണയാണ് ഈ പദം ഉപയോഗിക്കപ്പെട്ടിരുന്നത്.<ref name="EofI-Tadjik" /> '''ഫാഴ്സി''' (പേർഷ്യൻ എന്നർത്ഥം), '''ഫാർഴ്സിവാൻ''' (പേർഷ്യൻ ഭാഷക്കാരൻ), '''ദിഹ്ഗാൻ''' ( {{lang-tg|Деҳқон, ''Dehqon''}} സ്ഥിരതാമസമാക്കിയ കൃഷിക്കാരൻ എന്നർത്ഥം - നാടോടി{{സൂചിക|൧}} എന്നതിനു വിപരീതമായി)<ref name=EofI-Afghanistan>{{cite encyclopedia |author=M. Longworth Dames, G. Morgenstierne, and R. Ghirshman |title = AF<u>GH</u>ĀNISTĀN| encyclopedia = [[Encyclopaedia of Islam]]| edition = CD-ROM Edition v. 1.0| publisher = Koninklijke Brill NV| location = Leiden, The Netherlands| year = 1999}}</ref> തുടങ്ങിയവ താജിക്കുകളുടെ മറ്റു പേരുകളാണ്.
"https://ml.wikipedia.org/wiki/താജിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്