"ഘൽജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  9 വർഷം മുമ്പ്
1200-നോടടുപ്പിച്ച് രചിക്കപ്പെട്ട [[മുഹമ്മദ് ബിൻ നജീബ് ബക്രാൻ|മുഹമ്മദ് ബിൻ നജീബ് ബക്രാന്റെ]] [[ജഹാൻ നാമ]] എന്ന ഗ്രന്ഥത്തിൽ [[Khallakh limits|ഖലാഖ് ഘട്ടത്തിൽ]] നിന്നും [[സബൂളിസ്താൻ|സബൂളിസ്താനിലേക്ക്]] കുടിയേറിയവരാണ് ഖലാജ് തുർക്കികൾ എന്നുപറയുന്നു.
 
ഖലാഖ് തുർക്കികളുടെ സംഘത്തിൽ നിന്ന് ഏഴോ എട്ടോ നൂറ്റാണ്ടിൽ വേർപെട്ടുവന്ന ഖലാജ് തുർക്കികൾ, തെക്കുഭാഗത്തേക്ക്ക് നീങ്ങുകയും അമു ദര്യ കടന്ന്, പത്താം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഗോറിന് ചുറ്റുമായി ഗസ്നിയിലും കാബൂളിലും വടക്ക് ബൽഖിലും തുഖാറീസ്താനിലും എന്നിങ്ങനെ അഫ്ഗാനിസ്താനിൽ ഇവരുടെ സാന്നിധ്യം വ്യാപകമായി. അഫ്ഗാനിസ്താന്റെ വടക്കും പടിഞ്ഞാറുമുള്ള മേച്ചിൽപ്പുറങ്ങൾക്കായും അറബ് അധിനിവേശത്തേയും തുടർന്ന് ഇക്കാലത്ത് ഇവർ തെക്കോട്ട് നീങ്ങി. ഇവരിൽ ഒരു കൂട്ടർ ഗോറിൽ അഭയം പ്രാപിച്ചു. മറ്റുചിലർ ഗസ്നിയുടെ പരിസരത്ത് വാസമുറപ്പിച്ചു. മറ്റുചിലരാകട്ടെ ഇന്ത്യയിലേക്ക് കടക്കുകയും ചെയ്തു. ഇന്ത്യയിലേക്ക് കടന്ന ഘിൽജികൾ, 1288-ൽ ദില്ലിയിൽ [[ഘിൽജി രാജവംശം]] സ്ഥാപിച്ചു.<ref name=afghanII1>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part II - The Kingdom of Afghanistan, Chapter I - The Afghans and other races of the Hindukush|pages=52-5354|url=}}</ref>
 
== കുറിപ്പുകൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/864135" എന്ന താളിൽനിന്ന് ശേഖരിച്ചത്