"കമ്പ്യൂട്ടർ പ്രോഗ്രാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
}}</ref>
 
[[മെഷീൻ ലാംഗ്വേജ്]] അഥവാ [[യന്ത്രതല ഭാഷ|യന്ത്രതല ഭാഷയിലുള്ള]] നിർദ്ദേശങ്ങൾ മാത്രമേ കമ്പ്യൂട്ടറിന് മനസ്സിലാകൂ കാരണം [[മെഷീൻ ലാംഗ്വേജ്]] കോഡുകൾ ബൈനറി സഖ്യകളായ 0,1 എന്നിവ കൊണ്ടാണു രൂപപ്പെടുത്തിയിട്ടുള്ളത്<ref>http://www.computerhope.com/jargon/m/machlang.htm</ref> , ഇത് [[മനുഷ്യൻ|മനുഷ്യർക്ക്]] മനസ്സിലാവുകയുമില്ല ആയതിനാൽ നേരിട്ട് മെഷീൻ ലാംഗ്വേജിൽ പ്രോഗ്രാമുകൾ എഴുതുവാൻ വളരെ ബുദ്ധിമുട്ടാണ്. ഇതിനുള്ള പരിഹാരമാണ് മനുഷ്യഗ്രാഹ്യമായ പ്രോഗ്രാമിങ്ങ് ഭാഷകൾ. ഏതെങ്കിലും [[പ്രോഗ്രാമിംഗ് ഭാഷ|പ്രോഗ്രാമിങ്ങ് ഭാഷയിൽ]] ആവശ്യമായ പ്രോഗ്രാം എഴുതിയ ശേഷം അതിനെ കമ്പൈൽ ചെയ്ത് യന്ത്രതല ഭാഷയിലേക്കും കമ്പ്യൂട്ടറിന് പ്രവർത്തിപ്പിക്കാൻ പറ്റുന്ന രൂപത്തിലേക്കും മാറ്റുകയാണ് സാധാരണ ചെയ്യുന്നത്. പ്രോഗ്രാമിങ്ങ് ഭാഷകൾ ഉപയോഗിച്ച് എഴുതിയ മനുഷ്യന് മനസ്സിലാവുന്ന രൂപത്തിലുള്ള നിർദ്ദേശങ്ങൾക്കാണ് സോർസ് കോഡ് എന്നു പറയുന്നത്.
 
കമ്പൈൽ പ്രക്രിയക്ക് പകരം ഒരു ഇന്റർപ്രെറ്ററിന്റെ (Interpreter) സഹായത്തോടെ കമ്പ്യൂട്ടർ പ്രോഗ്രാം സോർസ്‌കോഡിലെ ഓരോ നിർദ്ദേശവും യന്ത്രതല ഭാഷയിലേക്ക് മാറ്റി അപ്പപ്പോൾ തന്നെ പ്രവർത്തിപ്പിക്കുന്ന രീതിയും ഉണ്ട്.
"https://ml.wikipedia.org/wiki/കമ്പ്യൂട്ടർ_പ്രോഗ്രാം" എന്ന താളിൽനിന്ന് ശേഖരിച്ചത്