"പഷ്തൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69:
== കുടിയേറ്റങ്ങൾ ==
[[പ്രമാണം:Major ethnic groups of Pakistan in 1980.jpg|right|thumb|250px|പാകിസ്താൻ അഫ്ഘാനിസ്ഥാൻ പ്രദേശത്തെ വിവിധജനവിഭാഗങ്ങളുടെ ആവാസമേഖല അടയാളപ്പെടുത്തിയിരിക്കുന്ന ഭൂപടം. പച്ച നിറത്തിൽ കാണിച്ചിരിക്കുന്നത് പഷ്തൂണുകളൂടെ ആവാസമേഖലയാണ്‌]]
പതിനഞ്ച് പതിനാറ് നൂറ്റാണ്ടുകളിലാണ്‌ ദക്ഷിണ അഫ്ഗാനിസ്താൻ പ്രദേശത്തെ [[സുലൈമാൻ മല|സുലൈമാൻ മലമ്പ്രദേശത്തു]] നിന്ന് പഷ്തൂണുകളുടെ ആദ്യകുടിയേറ്റം നടക്കുന്നത്. ഇവർ പടിഞ്ഞാറോട്ട് ദക്ഷിണ അഫ്ഗാനിസ്താനിലേക്കും വടക്ക് [[കാബൂൾ താഴ്വര|കാബൂൾ താഴ്വരയിലേക്കും]] കിഴക്ക് [[പെഷവാർ|പെഷവാർ തടത്തിലേക്കും]] വ്യാപിച്ചു. വൻ‌തോതിലുള്ള ഈ പലായനത്തിന്റെ കാരണം ഇന്നും അജ്ഞാതമാണ് പതിനഞ്ചാം നൂറ്റാണ്ടിലെ തുർക്കോ-മംഗോളിയൻ വംശജർക്കുണ്ടായ ക്ഷയവും [[തിമൂറി സാമ്രാജ്യം|തിമൂറി സാമ്രാജ്യത്തിന്]] അതിർത്തിപ്രദേശങ്ങളിൽ നിയന്ത്രണം ഇല്ലാതായതും ചെയ്തതോടെ സംജാതമായ ശൂന്യതയിലേക്ക് പഷ്ഠൂണുകൾ വന്നുചേരുകയായിരുന്നു<ref name=afghans2/><ref name=afghans14>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|14-Towards the Kingdom of Afghanistan|pages=213|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>. എന്നാൽ കാബൂൾ താഴ്വരയിലേക്ക് പന്ത്രണ്ട്-പതിമൂന്ന് നൂറ്റാണ്ടുകളിൽത്തന്നെ പഷ്തൂണുകൾ‌ എത്തിച്ചേർന്നതായും കരുതുന്നുണ്ട്. അഫ്ഗാനികൾ എന്നറിയപ്പെടുന്ന പേർഷ്യൻ വംശജർ ഇവിടെ വസിച്ചിരുന്നു എന്നും, ഇവരുടെ പരമ്പരാഗതവാസസ്ഥലം സുലൈമാൻ മലയാണെന്നും 1333-ൽ കാബൂളിലൂടെ സഞ്ചരിച്ച് ഇബ്ൻ ബത്തൂത്ത രേഖപ്പെടുത്തിയിട്ടുണ്ട്.<ref name=afghanII1/>
 
[[കന്ദഹാർ]] പ്രദേശത്തു നിന്ന് പടിഞ്ഞാറോട്ടുള്ള പഷ്തൂണുകളൂടെ കുടിയേറ്റം താരതമ്യേന പുതിയതാണ്‌ പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളിലാണ്‌ ഈ കുടിയേറ്റം നടക്കുന്നത്. [[ദുറാനി|ദുറാനികളുടെ]] മുൻഗാമികളാണ്‌ ഈ പ്രദേശത്ത് ആവാസമുറപ്പിച്ചത്. പഷ്തൂണുകളുടെ ഈ കുടിയേറ്റം ഇന്നും തുടരുന്നു. [[കാബൂൾ]] അടക്കമുള്ള പല മേഖലകളിലും പഷ്തൂണുകളുടെ ആവാസം ആരംഭിച്ചിട്ട് അധികകാലമായിട്ടില്ല<ref name=afghans2/>.
"https://ml.wikipedia.org/wiki/പഷ്തൂൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്