"പഷ്തൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 57:
 
== ചരിത്രം ==
വിശ്വസനീയമായ രീതിയിൽ അഫ്ഗാൻ എന്നത് അദ്യമായി ഉപയോഗിച്ചിരിക്കുന്നത് പത്തം നൂറ്റാണ്ടു മുതലാണ്. 982-ൽ രചിക്കപ്പെട്ട കർത്താവ് അജ്ഞാതമായ [[ഹുദുദ് അൽ ആലം]] എന്ന പേർഷ്യൻ ഗ്രന്ഥത്തിൽ അഫ്ഗാനികൾ വസിക്കുന്ന സൗൾ എന്ന ഒരു ഗ്രാമത്തെക്കുറിച്ച് പറയുന്നുണ്ട്. ഗ്രന്ഥത്തിലെ വിവരങ്ങളനുസരിച്ച് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത് [[ഗസ്നി|ഗസ്നിക്ക്]] കിഴക്കുള്ള ഗർദീസിനടൂത്തായിരിക്കണം. ഈ പ്രദേശം, [[സബൂളിസ്താൻ|സബൂളിസ്താന്റെ]] തലസ്ഥാനമായിരുന്ന പുരാതന സബൂളിന് അടുത്താണെന്നും പരാമർശിച്ചിരിക്കുന്നു. ഇതിനുപുറമേ, ഇന്നത്തെ [[ജലാലാബാദ്|ജലാലാബാദിനടുത്തുള്ള]] ഒരു ഗ്രാമത്തിലെ രാജാവിന് ഹിന്ദു, മുസ്ലീം, അഫ്ഗാൻ വംശങ്ങളിൽപ്പെട്ട ഭാര്യമാരുണ്ടായിരുന്നെന്നും ഈ ഗ്രന്ഥത്തിൽ പറയുന്നുണ്ട്.<ref name=haa>മിനോർസ്കിയുടെ (Minorsky) [[ഹുദുദ് അൽ ആലം]] പരിഭാഷ (1937, താൾ 91)</ref><ref name=afghans2/><ref name=afghanII1/>
 
[[ഗസ്നിയിലെ മഹ്മൂദ്|ഗസ്നിയിലെ മഹ്മൂദിന്റെ]] കാലം മുതൽ അതായത് പത്താം നൂറ്റാണ്ടിന്റെ അവസാനം മുതൽ അഫ്ഗാൻ പ്രയോഗം വ്യാപകമായി. പതിനൊന്നാം നൂറ്റാണ്ടിൽ [[അൽ ബറൂണി]] രചിച്ച [[താരിഖ് അൽ ഹിന്ദ്]] എന്ന ഗ്രന്ഥത്തിൽ അഫ്ഗാനികളെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. ഇന്ത്യയുടെ പടിഞ്ഞാറുഭാഗത്തുള്ള കുന്നിൻപ്രദേശത്ത് ജീവിക്കുന്ന വിവിധ അഫ്ഗാൻ വംശങ്ങളുണ്ടെന്നും അപരിഷ്കൃതരായ ഇവർ ഹിന്ദുക്കളാണെന്നും അദ്ദേഹം പറയുന്നു. അഫ്ഗാനികൾ, ഗസ്നവി സേനയിലെ കുന്തമുനകൾ ആയിരുന്നു എന്ന് ഗസ്നിയിലെ മഹ്മൂദിന്റെ മന്ത്രിയായിരുന്ന അൽ ഓത്ബി, പതിനൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പരാമർശിച്ചിട്ടുണ്ട്. പക്ഷേ അവർ അന്നും അപരിഷ്കൃതരായ ഗിരിവർഗ്ഗക്കാർ ആയിരുന്നു എന്നും കൂട്ടിച്ചേർക്കുന്നു.
 
[[ഗസ്നി|ഗസ്നിക്കും]] [[സിന്ധൂസമതലം|സിന്ധൂസമതലത്തിനും]] ഇടയിൽ വസിക്കുന്ന പേർഷ്യക്കാർ ആണ് അഫ്ഗാനികൾ എന്നാണ് [[ഇബ്ൻ ബത്തൂത്ത]] പറയുന്നത്. [[കുഹ് സുലൈമാൻ]] മലയാണ് ഇവരുടെ പ്രധാനകേന്ദ്രമെന്നും ബത്തൂത്ത കൂട്ടിച്ചേർക്കുന്നു. പഷ്തൂണുകളുടെ ഐതിഹ്യമനുസരിച്ചും ഇവരുടെ ആദ്യകാലവാസസ്ഥലം [[കന്ദഹാർ|കന്ദഹാറിന്]] കിഴക്കുള്ള കുഹി സുലൈമാൻ മലയോടടുത്താണ്.<ref name=afghans2/>.<ref name=afghanII1/>
 
ഹിന്ദുകുഷിന് തെക്ക് പഷ്തൂണുകൾ അധിവസിക്കുന്ന മേഖലക്കാണ് [[മുഗൾ സാമ്രാജ്യം|മുഗൾ സാമ്രാജ്യസ്ഥാപകനായ]] [[ബാബർ]] അഫ്ഗാനിസ്താൻ എന്ന പേര് ആദ്യമായി വിളിച്ചത്. 1504-ൽ [[കാബൂൾ|കാബൂളിൽ]] സാന്നിധ്യമുറപ്പിച്ച ബാബറിന്, തെക്കൻ അഫ്ഗാനിസ്താനിലെ ആധിപത്യത്തിന് പഷ്തൂണുകളുമായി പടവെട്ടേണ്ടി വന്നിരുന്നു. പഷ്തൂണുകൾ‌ കൊള്ളക്കാരും മലമ്പാതകളിൽ വസിക്കുന്നവും ആണെന്നാണ് ബാബർ രേഖപ്പെടുത്തിയിരിക്കുന്നത്. എങ്കിലും ഇവരെ പ്രാധാന്യത്തോടെ കണ്ടിരുന്ന ബാബർ, ഇവരുമായി സഖ്യം ഉറപ്പിക്കുനതിനായി ബീബി മുബാരിക എന്ന ഒരു പഷ്തൂൺ [[യൂസഫ്സായ്]] സ്ത്രീയെ വിവാഹം ചെയ്തിരുന്നു.<ref name=afghanI5>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part - I The Country of Hindu Kush , Chapter V - The Mogul Empire (1504-1747)|pages=36|url=}}</ref>
 
 
1504-ൽ [[കാബൂൾ|കാബൂളിൽ]] സാന്നിധ്യമുറപ്പിച്ച [[മുഗൾ സാമ്രാജ്യം|മുഗൾ സാമ്രാജ്യസ്ഥാപകനായ]] ബാബറിന്, തെക്കൻ അഫ്ഗാനിസ്താനിലെ ആധിപത്യത്തിന് പഷ്തൂണുകളുമായി പടവെട്ടേണ്ടി വന്നിരുന്നു. പഷ്തൂണുകൾ‌ കൊള്ളക്കാരും മലമ്പാതകളിൽ വസിക്കുന്നവും ആണെന്നാണ് ബാബർ രേഖപ്പെടുത്തിയിരിക്കുന്നത്. എങ്കിലും ഇവരെ പ്രാധാന്യത്തോടെ കണ്ടിരുന്ന ബാബർ, ഇവരുമായി സഖ്യം ഉറപ്പിക്കുനതിനായി ബീബി മുബാരിക എന്ന ഒരു പഷ്തൂൺ [[യൂസഫ്സായ്]] സ്ത്രീയെ വിവാഹം ചെയ്തിരുന്നു.<ref name=afghanI5/>
 
പതിനാറാം നൂറ്റാണ്ടിൽ അഫ്ഗാനിസ്താനു ചുറ്റുമായി ശക്തിപ്പെട്ട ഇറാനിലെ [[സഫവി സാമ്രാജ്യം|സഫവി സാമ്രാജ്യവും]], [[ട്രാൻസോക്ഷ്യാന|ട്രാൻസോക്ഷ്യാനയിലെ]] ഉസ്ബെക്കുകളുടെ [[ഷൈബാനി സാമ്രാജ്യം|ഷൈബാനി സാമ്രാജ്യവും]], ഇന്ത്യയിലെ [[മുഗൾ സാമ്രാജ്യം|മുഗൾ സാമ്രാജ്യവും]] അഫ്ഗാനിസ്താനിലെ നഗരങ്ങളുടെ നിയന്ത്രണത്തിനായി പരിശ്രമിച്ചിരുന്നു. മൂന്നു കൂട്ടരും ഇതുവഴി കടന്നു പോകുന്ന വ്യാപാരികളിൽ നിന്നും കരം ഈടാക്കാനും തദ്ദേശീയരെ നിയന്ത്രിക്കുന്നതിനുമായി പഷ്തൂണുകളെപ്പോലെയുള്ള തദ്ദേശീയരായ ഇടനിലക്കാരെ ഏർപ്പെടുത്തി. ഇതുവഴി പഷ്തൂണുകൾ അവരുടെ വാസം പ്രധാന പാതകൾക്ക് സമീപത്തേക്ക് നീക്കുകയും ചെയ്തു<ref name=afghans14>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|14-Towards the Kingdom of Afghanistan|pages=214|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
"https://ml.wikipedia.org/wiki/പഷ്തൂൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്