"പഷ്തൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51:
=== അഫ്ഗാൻ ===
[[പ്രമാണം:Afghan-big.jpg|right|thumb|250px|ലേഖനത്തിൽ പരാമർശിക്കുന്ന പ്രദേശങ്ങൾ അടയാളപ്പെടുത്തിയ അഫ്ഗാനിസ്താന്റെ ഭൂപടം. പാകിസ്താനിലെ സമീപപ്രദേശങ്ങളും ഭൂപടത്തിലുണ്ട്.]]
ഇന്ന് [[അഫ്ഗാനിസ്താൻ|അഫ്ഗാനിസ്താനിലെ]] ജനങ്ങളെ മുഴുവൻ അഫ്ഗാൻ എന്നു വിളിക്കുമെങ്കിലും പതിനെട്ടാം നൂറ്റാണ്ടുവരെയെങ്കിലും അഫ്ഗാൻ അഥവാ അഫ്ഗാനി എന്നത് പഷ്തൂണുകളുടെ സൂചിപ്പിക്കുന്ന പേരായിരുന്നു‌. എന്നിരുന്നാലും അഫ്ഗാൻ എന്ന വാക്ക് [[പഷ്തു]] ഭാഷയിൽ നിന്നുള്ളതല്ല. ഇന്തോ ഇറാൻ അതിർത്തിയിൽ വസിച്ചിരുന്ന ഏതോ ഒരു ജനവിഭാഗത്തെ സൂചിപ്പിക്കുന്നതിനായി മറ്റാരോ വിളിച്ച പേരായിരിക്കണം ഇതെന്നു കരുതുന്നു. ആറാം നൂറ്റാണ്ടിലെ [[വരാഹമിഹിരൻ|വരാഹമിഹിരന്റെ]] [[ബൃഹത്‌സംഹിത|ബൃഹത്‌സംഹിതയിൽ]] അവഗാനാ എന്ന പേരിലുള്ള ഒരു ജനവിഭാഗത്തെപറ്റി പരാമർശിക്കുന്നുണ്ട്. ചൈനീസ് സഞ്ചാരി [[ഷ്വാൻ ത്സാങ്|ഷ്വാൻ ത്സാങ്ങിന്റെ]] ഏഴാം നൂറ്റാണ്ടിലെ കുറിപ്പുകളിലും അബോജിയാൻ (abojian) എന്നപേരിൽ പരാമർശിക്കുന്നുണ്ട്. ഇവയൊക്കെ അഫ്ഗാനികളെ സൂചിപ്പിക്കുന്ന പേരുകളായി കരുതുന്നു<ref name=afghans2/>. എന്നിരുന്നാലും വിശ്വസനീയമായ രീതിയിൽ അഫ്ഗാൻ എന്നത് അദ്യമായി ഉപയോഗിച്ചിരിക്കുന്നത് പത്തം നൂറ്റാണ്ടു മുതലാണ്. 982-ൽ രചിക്കപ്പെട്ട കർത്താവ് അജ്ഞാതമായ [[ഹുദുദ് അൽ ആലം]] എന്ന പേർഷ്യൻ ഗ്രന്ഥത്തിൽ അഫ്ഗാനികൾ വസിക്കുന്ന സൗൾ എന്ന ഒരു ഗ്രാമത്തെക്കുറിച്ച് പറയുന്നുണ്ട്. ഗ്രന്ഥത്തിലെ വിവരങ്ങളനുസരിച്ച് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത് [[ഗസ്നി|ഗസ്നിക്ക്]] കിഴക്കുള്ള ഗർദീസിനടൂത്തായിരിക്കണം. ഈ പ്രദേശം, [[സബൂളിസ്താൻ|സബൂളിസ്താന്റെ]] തലസ്ഥാനമായിരുന്ന പുരാതന സബൂളിന് അടുത്താണെന്നും പരാമർശിച്ചിരിക്കുന്നു. ഇതിനുപുറമേ, ഇന്നത്തെ [[ജലാലാബാദ്|ജലാലാബാദിനടുത്തുള്ള]] ഒരു ഗ്രാമത്തിലെ രാജാവിന് ഹിന്ദു, മുസ്ലീം, അഫ്ഗാൻ വംശങ്ങളിൽപ്പെട്ട ഭാര്യമാരുണ്ടായിരുന്നെന്നും ഈ ഗ്രന്ഥത്തിൽ പറയുന്നുണ്ട്.<ref name=haa>മിനോർസ്കിയുടെ (Minorsky) [[ഹുദുദ് അൽ ആലം]] പരിഭാഷ (1937, താൾ 91)</ref><ref name=afghans2/><ref name=afghanII1/>
 
[[മഹ്മൂദ് ഗസ്നി|മഹ്മൂദ് ഗസ്നിയുടെ]] കാലം മുതൽ അതായത് പത്താം നൂറ്റാണ്ടിന്റെ അവസാനം മുതൽ അഫ്ഗാൻ പ്രയോഗം വ്യാപകമായി. പതിനൊന്നാം നൂറ്റാണ്ടിൽ [[അൽ ബറൂണി]] രചിച്ച [[താരിഖ് അൽ ഹിന്ദ്]] എന്ന ഗ്രന്ഥത്തിൽ അഫ്ഗാനികളെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. ഇന്ത്യയുടെ പടിഞ്ഞാറുഭാഗത്തുള്ള കുന്നിൻപ്രദേശത്ത് ജീവിക്കുന്ന വിവിധ അഫ്ഗാൻ വംശങ്ങളുണ്ടെന്നും അപരിഷ്കൃതരായ ഇവർ ഹിന്ദുക്കളാണെന്നും പറയുന്നു.
 
[[ഗസ്നി|ഗസ്നിക്കും]] [[സിന്ധൂസമതലം|സിന്ധൂസമതലത്തിനും]] ഇടയിൽ വസിക്കുന്ന പേർഷ്യക്കാർ ആണ് അഫ്ഗാനികൾ എന്നാണ് [[ഇബ്ൻ ബത്തൂത്ത]] പറയുന്നത്. [[കുഹ് സുലൈമാൻ]] മലയാണ് ഇവരുടെ പ്രധാനകേന്ദ്രമെന്നും ബത്തൂത്ത കൂട്ടിച്ചേർക്കുന്നു. പഷ്തൂണുകളുടെ ഐതിഹ്യമനുസരിച്ചും ഇവരുടെ ആദ്യകാലവാസസ്ഥലം [[കന്ദഹാർ|കന്ദഹാറിന്]] കിഴക്കുള്ള കുഹി സുലൈമാൻ മലയോടടുത്താണ്<ref name=afghans2/>.
 
ഹിന്ദുകുഷിന് തെക്ക് പഷ്തൂണുകൾ അധിവസിക്കുന്ന മേഖലക്കാണ് മുഗൾ സാമ്രാജ്യസ്ഥാപകനായ [[ബാബർ]] അഫ്ഗാനിസ്താൻ എന്ന പേര് ആദ്യമായി വിളിച്ചത്.<ref name=afghanI5>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part - I The Country of Hindu Kush , Chapter V - The Mogul Empire (1504-1747)|pages=36|url=}}</ref>
 
=== പഷ്തൂൺ ===
"https://ml.wikipedia.org/wiki/പഷ്തൂൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്