"പഷ്തൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46:
പഷ്തൂണുകൾ ഭാഷാപരവും സാംസ്കാരികപരവുമായി ഒരൊറ്റ ജനതയായാണ് ഇന്ന് നിലകൊള്ളുന്നതെങ്കിലും ജനിതകമായി ഇവർ ഒരേ വംശത്തിൽ നിന്നുള്ളവരല്ല. വിവിധ വംശത്തിലുള്ള ജനങ്ങൾ നൂറ്റാണ്ടുകളായി പഷ്തൂണുകളിലേക്ക് അലിഞ്ഞു ചേർന്നിട്ടുണ്ട്. പടിഞ്ഞാറൻ അഫ്ഘാനിസ്ഥാനിലെ തായ്മാനി, മാലികി അയ്മക് എന്നീ വിഭാഗങ്ങൾ കണ്ടഹാരി പഷ്തൂണുകളുടെ ഭാഷയും സംസ്കാരവും സ്വായത്തമാക്കി, സ്വയം പഷ്തൂണുകളാണെന്നു ഇപ്പോൾ കരുതുന്നു. ഇത് ഈ ലയനപ്രക്രിയയുടെ ഒരു പുതിയ ഉദാഹരണമാണ്<ref name=afghans2/>.
== വംശപാരമ്പര്യം ==
പഷ്തൂണുകൾക്ക് [[ജൂതർ|ജൂതപാരമ്പര്യമാണുള്ളതെന്നാണ്]] ഇവരുടെ പരമ്പരാഗതവിശ്വാസം. എന്നാൽ ചില രൂപസാദൃശ്യങ്ങളും, [[ബൈബിൾ|ബൈബിളുമായി]] ബന്ധപ്പെട്ട അഫ്ഗാനികളുടെ പേരുമൊഴിച്ചാൽ ഈ വിശ്വാസത്തിന് യാതൊരു അടിസ്ഥാനവുമില്ല. മാത്രമല്ല അഫ്ഗാനികളുടെ ഭാഷയായ [[പഷ്തു|പഷ്തുവിന്]] [[ഹീബ്രു]], [[അരമായ]] എന്നിങ്ങനെയുള്ള സെമിറ്റിക് ഭാഷകളുമായും ബന്ധമില്ല. ശാസ്ത്രീയവിശകലനമനുസരിച്ച്, പഷ്തൂണുകൾ, വംശീയമായി [[തുർക്കിക് ജനത|തുർക്കികളൂമായും]] [[ഇറാനിയർ|ഇറാനിയരുമായും]] ബന്ധപ്പെട്ടിരിക്കുന്നു. അഫ്ഗാനിസ്താനിൽ കിഴക്കുവശത്ത് വസിക്കുന്നവർ ഇന്ത്യക്കാരുമായാണ് ബന്ധപ്പെട്ടുകിടക്കുന്നത്. [[ഇന്തോ യൂറോപ്യൻ ഭാഷാകുടുംബം|ഇന്തോ യൂറോപ്യൻ ഭാഷാകുടുംബത്തിലെ]] ആര്യൻ ഉപവിഭാഗത്തിൽ പെടുന്ന ഭാഷയാണ് [[പഷ്തു]] എന്നുള്ളതിനാൽ, പൊതുവേ, പഷ്തൂണുകൾ [[ആര്യൻ]] വംശജരാണെന്ന് കണക്കാക്കുന്നു. എങ്കിലും കാലങ്ങളായുള്ള [[മംഗോളിയർ|മംഗോൾ]], തുർക്കിക് അധിനിവേശങ്ങൾ നിമിത്തം ഇവർ ഒരു സങ്കരവർഗ്ഗമായി മാറി.<ref name=afghanII1>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part II - The Kingdom of Afghanistan, Chapter I - The Afghans and other races of the Hindukush|pages=48-4950|url=}}</ref>
 
== പേരുകൾ ==
"https://ml.wikipedia.org/wiki/പഷ്തൂൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്